Thursday, June 08, 2006

വണ്ടി വിടല്ലേ.......... ആള്‍ കേറാനുണ്ടേ...

ചില കാര്യങ്ങള്‍ മലയാളത്തില്‍ എഴുതിയാലെ ശരിയാവൂ എന്ന് എന്റെ സുഹൃത്ത്‌ പറഞ്ഞത്‌ എത്ര ശരിയാണെന്ന് മനസ്സിലായപ്പൊ തുടങ്ങിയ ഇരിക്കപൊറുതി ഇല്ലായ്മയാണു. ദേ ഞാനും തുടങ്ങാന്‍ പോണു ട്ടാ.. എല്ലാ ചേട്ടന്മാരും ചേച്ചിമാരും ഒന്നു ആഞ്ഞ്‌ അനുഗ്രഹിച്ചേ..കുട്ട്യോളൊക്കെ വരി വരി ആയി നില്‍ക്കു. ഇമ്മടെ ഹൈദരാബാദിലും ഇണ്ടെ ഇമ്മിണി ബിശെശങ്ങള്‍....

11 comments:

ശനിയന്‍ \OvO/ Shaniyan said...

ബിരിയാണിക്കുട്ട്യേ, സ്വാഗതം!!!!! കാണാനല്‍പ്പം വൈകീട്ടോ, ക്ഷമിക്കണം..

മലയാളത്തില് എഴുതാന് വളരെ എളുപ്പമാണ്.

ആദ്യമായി, മലയാളത്തില് എഴുതാനുള്ള സംഗതിയാണ് വേണ്ടത്..
വരമൊഴി ആണ് അതിനുള്ള സൂത്രം. സാധാരണ പോസ്റ്റുകള് അടിച്ചുണ്ടാക്കാന് ഈ എഡിറ്ററാണ് ഉപയോഗിക്കുക.. നമുക്ക് അതില് അടിച്ചുണ്ടാക്കാനും സേവു ചെയ്യാനും പിന്നീട് എഡിറ്റ് ചെയ്യാനും ഒക്കെ പറ്റും, നോട് പാഡ് പോലെ.. ഇവിടെ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്താല് എഡിറ്ററിന്റെ സെറ്റപ്പ് ഫയല് കിട്ടും. അതു ഡൌണ്ലോഡ് ചെയ്ത് സേവ് ചെയ്ത് ഇന്സ്റ്റാള് ചെയ്യൂ.

ഇനി, കമന്റ് എഴുതുമ്പോള് ഒക്കെ വരമൊഴിക്ക് പകരം മൊഴി കീമാപ്പോ അതുപോലുള്ള സൂത്രങ്ങളോ ഉപയോഗിക്കാം. അതും വരമൊഴിയുടെ പേജില് ഉള്ള ലിങ്കു വഴി പോയാല് കിട്ടും..

ഒരു മലയാളം ബ്ലോഗിന്റെ സാധാരണ സെറ്റിങ്ങുകള് ഇവിടെ കാണാം

മലയാളം ബ്ലോഗുകളിലെ മലയാളം കമന്റുകള് ശേഖരിച്ച് സ്വരുക്കൂട്ടി വെക്കാന് നമുക്ക് ഒരു ഗൂഗിള് ഗ്രൂപ്പ് ഉണ്ട്. ഇവിടെ നോക്കൂ കമന്റ് നോട്ടിഫിക്കേഷന് അഡ്രസ് ആയി പിന്മൊഴികള് (അറ്റ്) ജീമെയില് (ഡോട്) കോം എന്ന് കൊടുത്താല് (ആ സെറ്റിങ്സില് ആ പരിപാടി കാണാം), അതവിടെ വന്നോളും.. മിക്കവരും അവിടെ വരുന്ന കമന്റുകള് കണ്ടാണ് ആ പേജിലേക്ക് എത്തുന്നത്.. ഒരു ഐഡി ഉണ്ടാക്കി നമ്മുടെ ഗ്രൂപ്പില് ചേരൂ.. ദിവസം അമ്പതോളം കമന്റുകള് ശരാശരി വരുന്നതുകൊണ്ടാണ് പുതിയ ഐഡി എന്നു പറഞ്ഞത്. പൊതുവേ ജീമെയിലാണ് ഉപയോഗിക്കുന്നത്, എല്ലാവരും (നല്ല യൂണികോഡ് സപ്പോര്ട്ട് ഉള്ളതു കൊണ്ടാണ് എന്നാണ് എന്റെ വിശ്വാസം)

ഇനി എങ്ങനെ പുതിയ പോസ്റ്റുകള് മലയാളം ബ്ലോഗുകളില് വന്നാല് അറിയാം എന്നല്ലേ? അതിനും നമുക്കു സൂത്രങ്ങള് ഉണ്ട്.. താഴെക്കാണുന്ന ലിങ്കുകള് അതിനുള്ള വഴികളാണ്

1. http://www.thanimalayalam.org
2. http://thanimalayalam.blogspot.com/
3. http://pathalakarandi.blogspot.com/
4. http://malayalamblogroll.blogspot.com/
5. http://malayalam.homelinux.net/malayalam/work/head.html
6. https://sudhanil.no-ip.info:3201/malayalam/work/head.html
7. http://malayalam.hopto.org



കൂടുതല് അറിയണമെങ്കില് ചോദിക്കൂ :techhelp (at)thanimalayalam[dot]org

myexperimentsandme said...

ബിരിയാണിക്കുട്ട്യേ സ്വാഗതം. അപ്പോള്‍ എല്ലാം ശനിയണ്ണന്‍ വിശദീകരിച്ചിട്ടുണ്ടല്ലോ..

ദേവേട്ടന്‍ പറഞ്ഞപ്രകാരം എന്തെങ്കിലും പറ്റിയോ, സീരിയസ്സാണോ എന്നറിയാന്‍ ഓടിവന്നതാ. കുഴപ്പമൊന്നുമില്ലല്ലോ അല്ലേ..

എന്തു ബിരിയാണിയാ?

സു | Su said...

ബിരിയാണിയ്ക്ക് സ്വാഗതം. :) ഹൈദരാബാദിലെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായി ഇരിക്കാം.

Kalesh Kumar said...

ഇരുമ്പാണി തട്ടി ബിരിയാണിവച്ച ആളാണോ ഇത്?
സുസ്വാഗതം!
ഹൈദരാബാദിലെ വിശേഷങ്ങള്‍ പോരട്ടേ!!!

-B- said...

ചേട്ടന്മാരും ചേച്ചിമാരും പറഞ്ഞ പോലൊക്കെ ചെയ്തു അങ്ങനെ ഞാനുമൊരു ബൂലോഗി ആയി. ശനിയണ്ണനും, ദേവേട്ടനും, വക്കാരിക്കും റൊമ്പ നന്ദ്‌രി..

"സു" സ്വാഗതത്തിനു നന്ദി സു.

നന്ദി കലേഷേ..ഇരുമ്പാണി മാത്രമല്ല വേണ്ടി വന്നാല്‍ കല്യാണിയും കളവാണിയും തട്ടി നമുക്കു ബിരിയാണി വെക്കാം.

ഇവിടെയൊക്കെ തന്നെ കാണണേ എല്ലാവരും.

myexperimentsandme said...

അയ്യോ ശരിയാ...

സ്ത്രീകള്‍ വിമ്മിഷ്ടപ്പെടുന്നതെപ്പോള്‍?

പാത്രങ്ങള്‍ പളപളാമിന്നുമ്പോള്‍

-B- said...

അയ്യയ്യോ ... ഈ ചക്കരക്കുട്ടീനെ എങ്ങനെയാ ബിരിയാണിയാക്കാ..ഇനി കല്യാണിയെ വിട്ടുള്ള കളിയെ ഉള്ളു. കല്യാണിക്കുട്ടിയ്ക്‌ ഈ ബിരിയാണിചേച്ചീടെ വക ഒരു കിടിലന്‍ നെയ്‌ ബിരിയാണി വാങ്ങി കൊടുക്കണെ... കാശ്‌ ബൂലോഗത്തീന്ന്‌ ഞാന്‍ പിരിച്ചു തരാം.

Sapna Anu B.George said...

ബിരിയാണിക്കുട്ടിക്ക്‌ സുസ്വാഗതം.

Anonymous said...

ബിരിയാണിക്കുട്ടീ,
ഇതു എന്താ പേരു? ഏതു നേരവും ഇനി ഞാന്‍ ബിരിയാണിയെക്കുറിച്ചു ഓര്‍ക്കുമല്ലോ കര്‍ത്താവേ,
കൊതിപ്പിക്കാന്‍ നോകക്കാ മനുഷ്യനെ?

സ്വാഗതം..ഞാനും ഫ്രെഷെര്‍ ആണെ.
അതൊണ്ടു സ്വാഗതം ആദ്യമേ കേറി പറയാന്‍ ഒരു ചമ്മല്‍......

asifiqq said...
This comment has been removed by the author.
asifiqq said...

enthayaalum ee upaakaaram marraakkillaa