Wednesday, August 30, 2006

നിറങ്ങള്‍ തന്‍ നൃത്തമൊഴിഞ്ഞപ്പോള്‍

കുമാറേട്ടന്റെ നിറങ്ങളൊഴിഞ്ഞുപോയ നൃത്ത വേദിക്ക് വേണ്ടി.


361 comments:

«Oldest   ‹Older   201 – 361 of 361
ഇത്തിരിവെട്ടം|Ithiri said...

ബിരിയാണികുട്ടിക്കും വരനും സര്‍വ്വ ഐശ്വര്യങ്ങളും ആശംസിക്കുന്നു.

viswaprabha വിശ്വപ്രഭ said...

ഉമേഷേ,

അരയന്നമായി വന്ന് അരമനയിലെ കാര്യങ്ങളൊന്നും അങ്ങാടിപ്പരസ്യമാക്കാതെ ശ്രദ്ധിക്കണേ!

;)

ആര്‍ക്കാ എപ്ലാ കലി കയറുക എന്നറിയില്ലല്ലോ. കാലിന്റെ മടമ്പൊക്കെ നന്നായി കഴുകണേ!

ദില്‍ബാസുരന്‍ said...

ശരിയാണല്ലോ? പുല്ലൂരാന്റെ ബ്ലോഗില്‍ രണ്ട് മേട്ടം മേടണ്ടേ കൂട്ടരേ....

ഇത്തിരിവെട്ടം|Ithiri said...

അങ്ങനെ 200 ഉം കഴിഞ്ഞു.

kusruthikkutukka said...
This comment has been removed by a blog administrator.
വല്യമ്മായി said...

പുല്ലൂരന്റെ കല്യാണം ഒക്റ്റോബറിലാണ്.ഇന്ന് കുട്ടേട്ടന്റെ വിളിക്കാത്ത കല്യാണമാണ്

ശ്രീജിത്ത്‌ കെ said...

ഇത്തിരീ, എന്റെ ഫോട്ടോഗ്രാഫി കഴിവുകളെ പുച്ഛിക്കരുത്. കഴിഞ്ഞ ആഴ്ച ഞാന്‍ എടുത്ത ഒരു വിവാഹചിത്രം ഞാന്‍ എന്റെ ബ്ലോഗില്‍ ഇടുന്നതാണ്. ഈ ചിത്രം ഇതിനോടകം തന്നെ മുക്തകണ്ഠം പ്രശംസ എറ്റുവാങ്ങിക്കഴിഞ്ഞ ഒന്നാണ്. വെയിറ്റ് ആന്റ് സീ.

viswaprabha വിശ്വപ്രഭ said...

സിദ്ധാര്‍ത്ഥാ,

ഞാനും ആദ്യം ഒന്നു കന്‍ഫൂസിച്ചു. എന്നിട്ട് ഉഷസ്സില്‍ ചെന്നിരുന്നു. പിന്നെ തോന്നി വക്കാരീടെ വീട്ടില്‍ പോയാലോ എന്ന്. വക്കാരി ശരിയല്ല എന്നു തോന്നി തിരിച്ച് ബിരിയാണീടെ വീട്ടില്‍ തന്നെ വന്ന് ഉഷസ്സും നോക്കിയിരിപ്പായി.

കാലത്ത് എണീറ്റു നോക്കിയപ്പോള്‍ എല്ലാവരും നിറങ്ങള്‍ തന്‍ നൃത്തം തുടങ്ങി!
നാടോടുവല്ലേ? നടുവേ തന്നെ ഓടാം ന്ന്ച്ചു.

നിറങ്ങള്‍ തന്‍ നൃത്തമല്ലേ കഴിഞ്ഞുള്ളൂ. ഇനി ബാലേ, നാടകം ഒക്കെ ഉണ്ടാവും എന്നാശ്വസിക്കാം അല്ലേ?

ഇത്തിരിവെട്ടം|Ithiri said...

മോനേ ശ്രീജിത്തേ... മണ്ടത്തരത്തില്‍ അപ്പോള്‍ അങ്ങനെ ഒരു പോസ്റ്റുകൂടി കാണാം എന്ന് പ്രതീക്ഷിക്കുന്നു.

നിന്റെ മണ്ടത്തരങ്ങള്‍ നിനെക്കെന്നും തുണയാവട്ടേ.. ആമേന്‍

ഡാലി said...

കുട്ടേയ്... കുറച്ച് താമസിച്ചാ സദ്യക്കെത്തിയത്. കെട്ടൊക്കെ കഴിഞ്ഞല്ലെ? ഞാന്‍ വല്ല പപ്പടപൊട്ടൊ മറ്റൊ കിട്ടൊന്നു നോക്കട്ടെ സദ്യക്ക്. അതു കഴിഞ്ഞ് ആശംസ.

സിദ്ധാര്‍ത്ഥന്‍ said...

തന്നെ വിശ്വം. ബാലെയും നാടകോം ഒക്കെവരും.
ദില്‍ബാ ന്നാപ്പിന്നെ ഊണുകഴിച്ച ഒന്നു രണ്ടാളെ കൂട്ടി ലങ്ങോട്ടു് വിടുവല്ലേ.

ഇത്തിരിവെട്ടം|Ithiri said...

എവിടെ ദില്‍ബന്‍... ആ ഡാലിക്ക് ഒരു ഇലയിടൂ ...

ഡാലി ബിരിയാണി വേണമെങ്കില്‍ വല്ല്യമ്മായി ഒരുക്കിയിട്ടുണ്ട്. വക്കരിമാഷും ദേവന്‍ ജിയും സദ്യ ഒരുക്കിയിട്ടുണ്ട്. വേണ്ടത് കഴിച്ച് പോവാം

ദില്‍ബാസുരന്‍ said...

സിദ്ധാര്‍ത്ഥേട്ടാ,
ഊണ് കഴിഞ്ഞില്ല. രണ്ടാം ചോറില്‍ രസം കൂട്ടികഴിക്കുന്നു. ഇനി ഇത് കഴിഞ്ഞാല്‍ പായസത്തില്‍ പപ്പടം പൊടിച്ച് ഒരു പ്രയോഗം നടത്തണം.എന്നിട്ട് പോകുന്നുണ്ട്...

ഡാലി said...

എനിക്കു സദ്യ മതി. അതി കഴിഞ്ഞു മതി ബിരിയാണി.. ആദ്യമേ പരിപ്പും നെയ്യും വേണം. അതും കഴിഞ്ഞൊ ആവൊ?

viswaprabha വിശ്വപ്രഭ said...

സുഹൃത്തുക്കളേ,
എല്ലാവരും കൂടിയിരിക്കുന്ന ഈ പന്തിയില്‍ വെച്ച് വീണ്ടും വീണ്ടും തികട്ടിത്തികട്ടി വരുന്ന ആ ഒരൊറ്റ ചോദ്യം വീണ്ടും ഒന്നുറക്കെ ചോദിച്ചോട്ടെ:

“കള്ളന്‍ എന്തിനായിരുന്നു വെള്ളമടിച്ചത്?”

ആഖിര്‍, ക്യോം?

വല്യമ്മായി said...

രണ്ട് പന്തിക്കുള്ള ആളുകള്‍ ഇനിയും ഇരിക്കാനുണ്ട്.രണ്ട് മണിക്കൂറായി ഇലയുടെ മുന്ബിലിരിക്കുന്ന ഇത്തിരിവെട്ടവും ദിലബനും എഴുന്നേല്ക്കണമെന്ന് അപേക്ഷിക്കുന്നു.

ഇത്തിരിവെട്ടം|Ithiri said...

വല്ല്യമ്മായി... രണ്ട് മണിക്കൂറാ‍യി കഴിച്ച് കൊണ്ടിരിക്കുന്ന നിങ്ങള്‍ എഴുന്നേറ്റാല്‍ ഞങ്ങള്‍ മുമ്പിലിരിക്കുന്ന ഇലകളുമായി ചാടിയെണീറ്റ് ഇലയിടാം. ഇലയിടാനായി ഒന്ന് സ്ഥലം ഒഴിവാക്കി തന്നൂടെ... ഇനിയെങ്കിലും.

വല്യമ്മായി said...

ബിരിയാണീയേ,എല്ലാരും ഉണ്ണന്‍ പോയി,ഞാനീ സ്വര്ണമൊക്കെ ഒന്നു കാണട്ടെ

ഡാലി said...

എനിക്കിതിരി സമ്പാറ്...
ആരാ വിശ്വേട്ടാ ഇതിന്റിടയില്‍ കള്ളന്‍...

വല്യമ്മായി said...

സാരിയും സ്വര്ണ്ണവുമൊക്കെ ക്ലിയറായി ഫോട്ടോ എടുക്കണേ കുമാറേട്ടാ

ഇത്തിരിവെട്ടം|Ithiri said...

ഒരു പടല പഴം കണ്ടതോടെ സാമ്പാര്‍ പാത്രം ഉപേക്ഷിച്ച് വക്കാരിമാഷ് മുങ്ങി.

വല്യമ്മായി said...

222

സിദ്ധാര്‍ത്ഥന്‍ said...

സാമ്പാറു വക്കാരീടെ ബ്ലോഗിലാ ഡാലി. ഇപ്പ കൊണ്ടു വരും ട്ടോ. അതുവരെ വിശ്വം പറഞ്ഞ കള്ളചോദ്യത്തിന്റെ ഉത്തരം ആലോചിക്കു്. കള്ളന്‍ വെള്ളമടിച്ചതെന്തിനായിരിക്കും??

ദേവന്‍ said...

അല്ലെങ്കിലും വക്കാരികുലത്തില്‍ പെട്ടവര്‍ക്ക്‌ പഴം, ശര്‍ക്കര, കരിപ്പെട്ടി, ച്യവനപ്രാശം, പായസം, പനങ്കൂമ്പ്‌, ചെത്തുകള്ള്‌ ഒക്കെയാ ഇഷ്ടം. ഒന്നുമില്ലേല്‍ ഓലമടലും തിന്നും.

കള്ളന്‍ കള്ളു കുടിച്ചത്‌ എന്തിന്‌?
കുടിക്കാന്‍ കള്ള്‌ കിട്ടിയതുകൊണ്ട്‌!
[അരയന്നമായി വന്നെന്ന് കേട്ടപ്പോ വീ കെ എന്നിന്റെ നളചരിതം മൂലത്തില്‍ നളന്റെ ഉടുതുണീം അടിച്ചോണ്ട്‌ അരയന്നം പറന്നുപോയ സീന്‍ ഓര്‍മ്മവന്നു.]

ഡാലി said...

വക്കാരിടടുത്തുന്ന് സാമ്പാറും ദേവെട്ടന്റെ കയ്യീന്ന് ഇ‍ഞ്ചി കറിയും, കടുംമാങ്ങയും കട്ടെടുക്കെണ്ടി വന്നു. പക്ഷെ വെള്ളമടിച്ച കള്ളന്‍ ഞാനല്ല സിദ്ധേട്ടാ..
വിശ്വേട്ടന്‍ തെറ്റിദ്ധരിച്ചതാ..
കുട്ടേയ്..ആ കനത്ത പൂമാലയൊക്കെ മാറ്റിക്കൊ. ആരെങ്കിലൊന്നു സഹായിക്കൂന്നേ അല്ലെങ്കില്‍ കുട്ടീടെ കഴുത്തൊരു പരുവമാകും ഇപ്പൊ..

mariam said...

കള്ളന്‍ വെള്ളമടിക്കുന്നത് ഇനി പ്രാസം ഒപ്പിക്കനായിരിക്കുമോ..?

ദില്‍ബാസുരന്‍ said...

വായിക്കത്തവര്‍ ഈ ലിങ്ക് നോക്കിയിട്ട് ആലോചിക്കൂ കള്ളന്‍ എന്തിനാ വെള്ളമടിച്ചതെന്ന്.

ദേവന്‍ said...

ഹഹ ഡാലി.

ഞാന്‍ കാദര്‍മണ്ഡപത്തില്‍ നിന്ന് ഒരു ടണ്‍ മാലയും താങ്ങി എഴുന്നേറ്റപ്പോള്‍ കേട്ട കമന്റ്‌ " ഹൈ, ആടിന്‌ നെറ്റിപ്പട്ടം കെട്ടിയപോലെ നല്ല തലയെടുപ്പ്‌, ഇവന്‍ മാലയിട്ടിട്ട്‌"

["കള്ളന്‍, ഇവിടിരുന്നു ഇരുന്നു വെള്ളമടിക്കുകയാണല്ലേ" എന്ന കമന്റ്‌ പാസ്സാക്കിയത്‌ വിശ്വം മാഷ്‌ വാഗര്‍ത്ഥാവിവസമ്പൃക്തൌ ആക്കിയെടുത്തതാ, അല്ലാതെ വെള്ളമടിച്ചത്‌ കള്ളനായിരുന്നില്ല, നമ്മുടെ കുറുമാന്‍ ആയിരുന്നു.]

വല്യമ്മായി said...

ചെറുക്കന്‍ വീട്ടില്‍ പോകുമ്പോള്‍ യുയേയിക്കരെല്ലാം ഒരു കാറിലാണോ കയറുന്നത്

kusruthikkutukka said...

"സിദ്ധാര്‍ത്ഥന്‍ said...
നിറങ്ങള്‍ തന്‍ നൃത്തമൊഴിഞ്ഞപ്പോള്‍ എന്നു തലേക്കെട്ടിയ പോസ്റ്റേത്തന്നെ വേണമാരുന്നോ മഹാപാപികളേ കല്യാണവിശേഷം"
സിദ്ധാര്‍ത്ഥേട്ടോ..ആ കുട്ടി നല്ലതേ വിചാരിക്കും , കാരണം ആ കുട്ടി നമ്മുടെ ഈ കുട്ടി ആണു...ബിരിയാണികുട്ടി..
പിന്നെ ഇപ്പോള്‍ മനസ്സിലായല്ലൊ..ഏതു നിറങ്ങള്‍ ഒഴിഞ്ഞവേദിയിലും നിറങ്ങള്‍ വിരിയിക്കാന്‍ നമ്മള്‍ കുറച്ചു പേരു മതി എന്നു...:)
അങ്ങിനെ ബിരിയണികുട്ടന്മാരുടെ നിറമുള്ള ജീവിതത്തിന്റെ തുടക്കം നമ്മളാഘോഷിച്ചു...
(ഓ ടോ വേണമെങ്കില്‍ ഈ കമന്റ് ഒക്കെ ഞാന്‍ ക്ലുബിലെ പോസ്റ്റില്‍ കമന്റ് ആക്കി ഈറ്റാം :)
എന്തായാലും കരിഞ്ഞ പാവക്ക കറിയേക്കാള്‍ നല്ലതാണൂ ഈ സദ്യ, നമുക്കു ജപ്പാനിലെ രീതി വേണ്ടാ :)

വിശാല മനസ്കന്‍ said...

ഒടുക്കത്തെ ബിസിയായിരുന്നതിനാല്‍ സ്ക്വാഷ് കലക്കിയ മഞ്ഞ വെള്ളവും, താലി കെട്ടും, വിളമ്പലും എല്ലാം മിസ്സായി. ഒരൊന്നൊന്നര മിസ്സിങ്ങ്!

ലേയ്റ്റായതുകൊണ്ട് ഇനിയിപ്പോള്‍ എനിക്ക് കറികള്‍ എല്ലാം കിട്ടിയെന്നുവരില്ല. ശര്‍ക്കര ഉപ്പേരിയും കിട്ടാന്‍ ചാന്‍സില്ല്ല. ടെമ്പര്‍ പോയ പപ്പടവും ‘തിരിവ് മാണിക്കായ‘ പഴവുമെല്ലാമായിരിക്കും കിട്ടുകയെങ്കിലും, ഇമ്മടെ പെങ്ങളുകുട്ടിയുടെയല്ലേ.. ഞാനതങ്ങ് സഹിച്ചു.

ബി.ക്കുട്ടിക്കും ബി.കുട്ടനും എല്ലാ‍ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ട്

അക്കരെ നിന്നൊരു ചേട്ടന്‍!

kusruthikkutukka said...

ദുബായിക്കാരെ ഒക്കെ കാറില്‍ കൊള്ളുമൊ.
അവരേതാ സൈസു,,
തറവാട്ടില്‍ ആര്‍ക്കൊ പണ്ടു കല്യാണത്തിനു സമ്മാനമായി കിട്ടിയ നാഷണല്‍ പര്‍മിറ്റ് ലോറി വരുത്തണം എന്നാ തൊന്നുന്നെ....
അന്ന് ആ കല്യാണതിനു പറഞ്ഞു കേട്ടതു...
" ഓന്റെ മാരുതി കാറിലൊന്നും ഓളെ കൊള്ളൂലാ, അതാ ഞമ്മള്‍ അവനു ഒരു ലോറി വാങ്ങി കൊടുത്തതു... 10-14 കൊല്ലം മുമ്പെ നടന്ന സംഭവം ആണേ..സത്യാവസ്ഥ എനിക്കറിയില്ല :) :)
വിശാലേട്ടാ നിങ്ങളുടെ സദ്യ പണ്ടേ ആ പാത്രതില്‍ എടുത്തു വച്ചിട്ടുണ്ടു..എല്ലം ഉണ്ടു..സൊ നൊ വറി

ദേവന്‍ said...

അതു റൈറ്റ്‌. ഒബിസിറ്റിയില്‍ ദുബായി സിറ്റി ഏറ്റവും മുന്നിലാണെന്നും അതില്‍ മുന്നില്‍ ഇരിക്കുന്നത്‌ മലബാറിപ്പെണ്ണുങ്ങളാണെന്നും ആരോ പറഞ്ഞു കേട്ടിരുന്നു. പാണ്ടിലോറിയോ ടിപ്പറോ മറ്റോ വിളിക്കുന്നതാ ബുദ്ധി.

പൊരിച്ചാക്കു നിറച്ചപോലത്തെ മലബാറിയും വണ്ടിക്കുതിര കെട്ടിയപോലത്തെ മലബാറിണീം കൂടെ നടന്നു പോകുന്നതു കണ്ടാല്‍ സിന്ധികളും സുമോ റെസ്‌ലര്‍മാരും നാണിക്കും.

indiaheritage said...

അല്ല കുറെ നേരമായുള്ള ചര്‍ച്ച കണ്ടിട്ട്‌ ബിരിയാണിക്കുട്ടിയുടെ കല്ല്യാണം നടക്കുന്നു എന്നു തോന്നുന്നല്ലൊ. എന്താ ഞങ്ങള്‍ പുതിയവരാരും പങ്കെടുക്കേണ്ടേ? ക്ഷണിച്ചില്ലെങ്കിലും മംഗളാശംസകള്‍

expecting your music in mp3 format to indiaheritage@yahoo.com i could her only this "there can be a million problems, check audio or something like that.

കരീം മാഷ്‌ said...

ഏയ്‌ ഓട്ടോ..!

"കച്ചേരിപ്പടിയിലെ കിംഗ്‌ റീജന്‍സി വരെ ഒന്നു പോണം".
"എന്തിനാ ചാരം വാരാനോ? അതോ വഴയില വാരിക്കളയാനോ?"

പടച്ചോനെ കല്ല്യാണം കഴിഞ്ഞോ?
"ഈ പൂച്ചെണ്ടു കൊടുക്കാന്‍ പറ്റില്ലല്ലോ?"
ഇനി ഇതു ഈ ബ്ലോഗു പടിക്കല്‍ തന്നെ വെക്കാം
"നവദമ്പതികള്‍ക്കു മംഗളാശംസ"

ഡാലി said...

ഹൊ! ഞാന്‍ വന്നീട്ടണല്ലൊ വിശാലേട്ടന്‍ വന്നത്. അവസാനക്കരി ഞാനണെന്നു കരുതിയതാ‍ാ.
അപ്പോ കുട്ടേയ് ആരും ആ മല ഊരി തന്നില്ലെങ്കില്‍ തന്നെയങ്കട് ഊരിക്കൊ. ആര്‍ക്കും ചെലപ്പൊ നേരം കാണില്ലന്നേ ഇതൊന്നും ശ്രദ്ധിക്കാന്‍...
അപ്പോള്‍ എല്ലാവര്‍ക്കും മംഗള ഗാനാലാപനം തൊടങ്ങ്യാലൊ?
ദേവേട്ടാ, എന്റെ അനുഭവമാണേ ഞാന്‍ എഴുതിയത്. കുറച്ച് നേരം ആ പൂമാല താങ്ങിയതോടെ എന്റെ ഉയരം 2 ഇഞ്ച് കുറഞ്ഞു.

kusruthikkutukka said...

യ്യോ ഒരു സ്ലിം ബ്യൂട്ടിയുടെ കമന്റ് .. ദേവേട്ടന്‍ ദുബായില്‍ അല്ലെ? നാട്ടില്‍ നിന്നു വരുത്തുന്ന ഫ്രെഷ് ഗ്രീന്‍ വാട്ടെര്‍ ആണൊ ഈ സ്ലിം ന്റെ സീക്രെട്ട്?
indiaheritage ,ഇന്‍വിറ്റേഷന്‍ ഒക്കെ പണ്ടേ ക്ലുബിന്റെ പോസ്റ്റില്‍ ഉണ്ടു, പിന്നെ സ്വന്തം വീട്ടിലെ കല്യാണത്തിനു ആരും ആരെയും ക്ഷണിക്കരില്ലല്ലോ..അവിടെ നൊക്കി നില്ക്കാതെ ആ ദേഹണ്ണക്കരൊക്കെ ഭക്ഷണം കഴിച്ചൊ എന്നു ചോദിച്ചേ

ദേവന്‍ said...

ഹെഹെ ഡാലിയേ, എന്റെ കല്യാണത്തിനു ഊട്ടി സ്പെഷ്യല്‍ ഏതാണ്ടു പൂവുകൊണ്ടായിരുന്നു മാല. മാലയിട്ടു നില്‍ക്കുന്ന പടമെടുക്കണമെന്ന് പറഞ്ഞ്‌ ഞങ്ങളെ ഔട്ട്‌ ഡോറിലോട്ട്‌ വിളിച്ചതും തുടങ്ങീ ചെറുതേനീച്ചയുടെ വരവ്‌ മേഘം പോലെ! പണ്ട്‌ വണ്ടിനെ പേടിച്ച്‌ ഐരാവതം മാലയൂരി നിലത്തിട്ടു ചവിട്ടിയപോലെ ഞാനും ചെയ്തേനേ അണ്ണനും അളിയനും അതും ഊരി ഓടിയില്ലായിരുന്നെങ്കില്‍.. പാറ വിരിച്ച വഴിയും ചെരുപ്പില്ലാതെ ഞൊണ്ടി ഞൊണ്ടി നടന്നുപോയി.. ഒക്കെ കൂടി ഒരു കോമഡി വീഡിയോ ആക്കി വച്ചിട്ടുണ്ട്‌.

കുസൃതിയേ,
എന്നെ എങ്ങനെ എവിടെ വച്ചു കണ്ടു? ങേ? എന്റെ ഊസി പോലെയുള്ള ഉടമ്പിന്റെ രഹസ്യം ഒരു പരസ്യമല്ലേ :)

വിശാല മനസ്കന്‍ said...

"കച്ചേരിപ്പടിയിലെ കിംഗ്‌ റീജന്‍സി വരെ ഒന്നു പോണം".

"എന്തിനാ ചാരം വാരാനോ? അതോ വഴയില വാരിക്കളയാനോ?"

ഹഹഹ. അതുകലക്കി മാഷെ.(പായസ ചെമ്പ് കഴുകാന്‍ ആളില്ലാന്നും കേട്ടു)

ചോറുകളേയും കൂട്ടനുകളേയും എടുത്ത് വച്ചതിന് കുസൃതിക്ക് നന്ദി. സദ്യ ഗംഭീരായിയിരുന്നു. പക്ഷെ, പപ്പടം ക്രിസ്പിയല്ലായിരുന്നു അല്ലേ ഡാലീ..(എന്തെങ്കിലും ഒരു കുറ്റം പറയണമെന്നാണല്ലോ!)

വല്യമ്മായി said...

അമേരിക്കകാര്‍  എണീറ്റ് വരുമ്പോള്‍ കൊടുക്കാന്‍ വെച്ചിരിക്കുന്ന പായസത്തീന്ന് ഒരിത്തിരി കിട്ട്വോ ആവോ

Satheesh :: സതീഷ് said...

പണ്ടൊരു കല്യാണത്തിനു പോയി. ഊണു കഴിച്ചു മാറിനില്‍ക്കുന്ന രാമേട്ടനോട് അടുത്ത പന്തിക്ക് ഇരിക്കാന്‍ തിരക്ക് കൂട്ടുന്നതിനിടയില്‍ കുട്ടായി ചോദിച്ചു. “എങ്ങനെയുണ്ടായിരുന്നു സദ്യ?”
“എന്തു പറയാനാ കുട്ടായീ, സദ്യ മഹാ...” ഇത്രയും പറഞ്ഞപ്പഴാണ് പെണ്ണിന്റെ അച്ഛന്‍ കയറി വന്നത്. അതു കൊണ്ട് ബാക്കി ഇങ്ങനെ പോയി, “നല്ലതായിരുന്നു”!
വിശാലന്റെ പപ്പടം complaint കേട്ടപ്പോള്‍ ഈ ‘മഹാ നല്ലതാണ്” ഓര്‍മ വന്നത്!

വല്യമ്മായി said...

പായസം കഴിച്ച ക്ഷീണത്തില്‍ എല്ലാവരും ഉറങ്ങിയോ? കുമാറേട്ടന്‍ വിളിച്ചിരുന്നോ ശ്രീജിത്തേ

ഡാലി said...

ഉമേച്ചിയെ വിളിച്ചു: അതിഭയങ്കര തിരക്കായിരുന്നു. (ബ്ലോഗന്മാരും ബ്ലോഗിനികളും അത്രയ്ക്കും ഉണ്ടല്ലോ)കുട്ടി ചുവന്ന സാരിയില്‍ അതിസുന്ദരി. (ബൂട്ടീഷ്യന്‍ കുട്ടിയുമായി ഉണ്ടായ തര്‍ക്ക വിതര്‍ക്കങ്ങളില്‍ കുട്ടി ജയിച്ചത് കൊണ്ട് കണ്ടാല്‍ കുട്ടിയെ പോലെ തന്നെ കല്യാണ പെണ്ണ് എന്ന് ഉമേച്ചി സാക്ഷി.

കരീം മാഷ്‌ said...

"വിവാഹം സ്വര്‍ഗത്തില്‍ നടന്നാലും..
ജീവിതം ഭൂമിയില്‍ ഒതുങ്ങി നില്‍ക്കും".

ഇന്നു കേട്ടത്‌:-

"വിവാഹം റീജന്‍സിയില്‍ നടന്നാലും,
ആര്‍മ്മാദ്ദം ബൂലോഗില്‍ നിറഞ്ഞു നില്‍ക്കും".


ഇലക്‍ട്രോണിക്‌ സദ്യയുണ്ട്‌
ഏമ്പക്കം വിട്ടു കൊണ്ട്‌
ദൂരത്തിരുന്നവര്‍ പാടി.

മംഗളം നേരുന്നു നാരീ.
നിത്യ സുമംഗലീ വരമേകുന്നു തോഴീ.

ഒ.ടോ : ആ ശ്രീജിത്ത്‌ കല്ല്യാണപന്തലിലെവിടെയെങ്കിലും അലഞ്ഞു തിരിഞ്ഞു നടപ്പുണ്ടെങ്കില്‍ എന്റെ ഓട്ടോയില്‍ ഒരു സീറ്റുണ്ട്‌. നീ കൊണ്ടു വന്ന കാറില്‍ ആമ്പിള്ളേരു കേറിപ്പോയി

word veri:pottaa

വല്യമ്മായി said...

അപ്ഡേറ്റിന്‌ പെരുത്ത് നന്ദി ഡാലി

ചന്തു said...

ബീക്കുട്ടീ..ആശംസകള്‍.ഒരുപാട് എഴുതണം എന്നുണ്ട്.പക്ഷെ സന്തോഷം കാരണം വാക്കുകള്‍ കിട്ടുന്നില്ല.കിട്ടീട്ട് എഴുതാമേ !

തറവാടി said...

ആയൂരാരോഗ്യ....സര്‍വ്വ ഐശ്വര്യങ്ങളോടുള്ള ഒരു ജീവിതമാശ്വംസിക്കുന്നു..തറവാട്ടില്‍നിന്നും..

RP said...

ഹയ്, കല്യാണം ഇവിടെയായിരുന്നോ? വല്യമ്മായി ബിരിയാണി വിളമ്പിയ കണ്ടപ്പോ എന്റെ ബിരിയാണിയും ഞാന്‍ അവിടെ കൊണ്ടോയി വിളമ്പി.

247 കമന്റ്, ഞാന്‍ എപ്പൊ വായിച്ച് തീര്‍ക്കുമോ ആവോ? ഒന്നു മുതല്‍ തുടങ്ങട്ടെ. അതിനു മുമ്പ് ആശംസകള്‍ ഇതാ പിടിച്ചോളൂ ബീക്കുട്ടീ. കല്യാണമൊക്കെ എങ്ങനെയുണ്ടായിരുന്നു?
(ഇഞ്ചിപ്പെണ്ണിന്റെ നിഴലു കണ്ട പോലെ, എവിടെയായിരുന്നു ഇതുവരെ?)

വല്യമ്മായി said...

സാരമില്ല.അതിലിനിയും ബാക്കിയുണ്ട്

വല്യമ്മായി said...

250

ജേക്കബ്‌ said...

ബിരിയാണിക്കുട്ടിക്കും കുട്ടനും വിവാഹാശംസകള്‍..

ഉമേഷ്::Umesh said...

ജാതമായി തദ് വിവാഹകൌതുകം
ആദരേണ ഞങ്ങള്‍ കണ്ടുപോന്നിതു്.
ചിത്രതരം സ്വയംവരമതിരുചിരം
നലമുള്ളൊരു നവഗുണപരിമളനെ
ബിരിയെന്നൊരു കുട്ടനെ അവള്‍ വരിച്ചു...

സന്തോഷമായി. ഒന്നു കൂടി ആശംസകള്‍!

kumar © said...

ദൃക്‌സാക്ഷി വിവരണം:

ഉദരനിമിത്തത്തില്‍ കുരുങ്ങി കൊടുങ്ങല്ലൂരില്‍ ആയിരുന്നു രാവിലെ.
11 മണിക്കുള്ള കല്യാണത്തിനു കടുത്ത മഴപോലും വകവയ്ക്കാതെ മരണപാച്ചിലില്‍ എത്തിയപ്പോള്‍ 12 മണി കഴിഞ്ഞു. ഇടയ്ക്ക് ഉമചേച്ചിയുടെ കോള്‍ വരാറുണ്ട് ഇവിടെ മണ്ഡപം പൂട്ടി ആള്‍ക്കാര്‍ പോകാന്‍ തുടങ്ങുന്നു, നീ ഇനി പറന്നു വന്നിട്ട് കാര്യമൊന്നുമില്ല എന്നുള്ള ഭീഷണിയും. ആ ഭീഷണി ചെന്നു തട്ടുന്നതോ എന്റെ വയറിലും.
ഒടുവില്‍ തളിക്കുളത്ത് കച്ചേരിപ്പടിയില്‍ NH 17 ന്റെ ഓരത്തുതന്നെ പാര്‍ക്ക് ചെയ്ത വാഹനവ്യൂഹം കണ്ട് വയറൊന്ന് ഇളകി അവിടെ പാര്‍ക്കി.

ചുറ്റും ഉണ്ടു തളര്‍ന്ന മുഖങ്ങള്‍. വീണ്ടും എന്റെ വയര്‍ തളര്‍ന്നു.

പരിചയമുള്ള ആരും ഇല്ല. ഒരു ചമ്മല്‍! ഹൈവേ വഴി പോയപ്പോള്‍ വിശന്നിട്ട് ഊണുകഴിക്കാന്‍ ഇറങ്ങിയതാവും എന്നു ആരെങ്കിലും കരുതുമൊ?

ദേ, ഉമേച്ചി. (വലിഞ്ഞുകയറി വന്നതല്ല എന്നു തെളിയിക്കാന്‍ ഒരാളെ കിട്ടി)

ഹാളില്‍ എത്തുമ്പോള്‍ ബിരിയാണിക്കുട്ടനും കുട്ടിയും അപ്പോഴും രാജകസേരകളില്‍ ഇരിക്കുന്നു. വീഡിയോക്കാരും നിശ്ഛലന്മാരും അവര്‍ക്കു ചുറ്റും.

ബിരിയാണിക്കുട്ടന് അവന്റെ കുട്ടി എന്നെ പരിചയപ്പെടുത്തുമ്പോള്‍ ഒരു ഇരുട്ടടിയും എനിക്കു തന്നു, “ഇത് കുമാറേട്ടന്‍! പുള്ളിയാണ് ആ ‘മറക്കല്ലെ’ എന്ന പരസ്യത്തിന്റെ പിന്നിലുള്ളത്”
ഫ്ലാഷ് മിന്നി. എന്റെ മുഖത്തും എന്റെ ഉള്ളിലും.
അതു കാരണം ബിരിയാണിക്കുട്ടന്റെ എക്സ്പ്രഷന്‍ കാണാന്‍ പറ്റിയില്ല! ഭാഗ്യം.

ഇനി മുഖ്യ ഇനമായ സദ്യവിളയാടലിലേക്ക്:
അവസാനപന്തി. ചെക്കനും പെണ്ണുമൊക്കെയുള്ള പന്തിയിലേക്ക് ഞങ്ങളും വലിഞ്ഞുകയറി.

എന്റെ പൊന്നു ബ്ലക്കാരി, ശ്രീജിത്തേ എന്നാ സദ്യയായിരുന്നു...
പാലട പ്രഥമനും ഗോതമ്പുപായസവും.
പിന്നെ ഒന്നും ഓര്‍മ്മയില്‍ നില്‍ക്കണില്ല. അത്രയ്ക്കുണ്ടായിരുന്നു ആക്രാന്തം.
(ബിരിയാണിക്കുട്ടിയേ അവിടെ ഇന്നലെ പാവയ്കാ കയറ്റിപ്പോയ പാണ്ടി ലോറിവല്ലതും മറിഞ്ഞോ? അത്യാവശ്യം എല്ലാറ്റിലും പാവയ്കാ ഉണ്ടായിരുന്നു)

ഒരു പുതിയ കറി ഉണ്ടായിരുന്നു, മീന്‍‌കറി എന്നാണ് വിളംബുന്ന ചേട്ടന്‍ പറഞ്ഞത് കഴിച്ചപ്പോള്‍ അതിന്റെ മണം. പക്ഷെ കഷണം ഒന്നും ഇല്ലായിരുന്നു, എനിക്കു കിട്ടിയതില്‍. പക്ഷെ അതിലും പാവയ്ക്കാ ഉണ്ടായിരുന്നു.

താലികെട്ട് കണ്ടില്ലങ്കിലെത്താ ഭേഷാ ഉണ്ടു.
സന്തോഷം. എനിക്കും വയറിനും.
ബിരിയാണിക്കുട്ടിയ്ക്കും കുട്ടനും ഇവിടേയും ഒരാശംസ.

(നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീമണ്ണില്‍ എന്ന എന്റെ പോസ്റ്റിനു പിന്നണിപാടിത്തന്ന ഈ പോസ്റ്റില്‍ വര്‍ണ്ണാഭമായ ഇത്രയും കമന്റുകള്‍ ഇപ്പോള്‍ നിറഞ്ഞു. ഇതുപോലെ തന്നെ ബിരിയാണികുട്ടി/കുട്ടന്മാരുടെ ജീവിതവും വര്‍ണ്ണ ശോഭമാകട്ടെ!

kumar © said...
This comment has been removed by a blog administrator.
ദേവന്‍ said...

അല്ല ഗുരുക്കളേ ഈ പഞ്ചാപരാധം എന്തൊക്കെയാണെന്ന് അറിയാം ("ഫാ പഞ്ചാവരാതി + xxx" എന്ന വരദനാശാന്റെയും എയര്‍ളി 90സിലെ കേരളാച്ചാറ്റ്‌ റൂമിലെ തൊരപ്പനും വിളിക്കാറുള്ളതുകൊണ്ട്‌ അത്‌ എന്തൊക്കെ അപരാധമാണെന്ന് തപ്പി കണ്ടുപിടിച്ചതാണേ)പക്ഷേ നവഗുണങ്ങള്‍ എന്നതാ?

ദുഷ്സാക്ഷി വിവരണത്തിനു നന്ദി കുമാറേ..

ഉമേഷ്::Umesh said...

ഭേഷായി. പന്തലു പൊളിക്കാറായപ്പോള്‍ ചെന്നവന്റെ “ദൃക്‌‌സാക്ഷിവിവരണം”! ഇനി ആ ശ്രീജിത്തോ വക്കാരിയോ എടുത്ത ഒരു ഫോട്ടൊ കൂടി ഉണ്ടെങ്കില്‍ സംഗതി ഉഷാര്‍!

നമ്മുടെയൊക്കെ ഒരു ഗതിയേ!

(പായസത്തില്‍ പാവയ്ക്ക ഉണ്ടെന്നു പറയാനല്ലാതെ നിന്നെയൊക്കെ എന്തിനു കൊള്ളാമഡേ...?)

kumar © said...

കല്യാണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്റെ കാശിങ്ങു തന്നിരുന്നെങ്കില്‍ വേഗം പോകാമായിരുന്നു.

വേറേ പണിയുള്ളതാ...

(ഇനി ചില റിപ്പോര്‍ട്ടിങ്ങുകള്‍ ഉടനേ കിട്ടുമോ? കണ്ണൂര്‍, പെരിങ്ങോട്, തിരുവല്ല തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന്?)

ഉമേഷ്::Umesh said...

ഒരു രക്ഷയുമില്ല തേവരേ. വേണമെങ്കില്‍ “നവഗോപ്യങ്ങള്‍” എന്തൊക്കെയാണെന്നു ഗോപ്യമായി പറഞ്ഞുതരാം.

kumar © said...

ഉമേഷേ, നമ്മളീ സാധാരണ റിപ്പോര്‍ട്ടിങ്ങിലൊന്നും വിശ്വസിക്കണില്ല. അതു ചുമ്മാ വെറുതെ “.. ദേ താലി എടുത്തു.. ഇപ്പം കെട്ടും.. ഇപ്പം കെട്ടും.... ദേ കെട്ടി” അതൊരു പഴയ സ്റ്റൈല്‍ (നിങ്ങള്‍ മദ്ധ്യവയസ്കരുടെ സ്റ്റൈല്‍ )
വിവാഹ റിപ്പോര്‍ട്ടിങ് എപ്പോഴും സര്‍ഗ്ഗാത്മകം ആയിരിക്കണം ഇതു പോലെ. അതില്‍ താലികെട്ടും മേളവും ഒന്നും വരാന്‍ പാടില്ല. ശ്രീജിത്ത് എടുത്ത ഒരു സര്‍ഗ്ഗാത്മകമായ “താലികെട്ടു ചിത്രം” ഇത്തരുണത്തില്‍ ഓര്‍ക്കുക.

(ഞാനും പഠിച്ചിട്ടുണ്ട് “കലി വരുത്തിവച്ച വിന”. അതു പഠിച്ചവരൊക്കെ മദ്ധ്യ വയസ്കര്‍ എന്നു വായിച്ചു കേട്ടപ്പോള്‍ ശരിക്കും എനിക്ക് കലിച്ചു)

ദേവന്‍ said...

അയ്യേ അതുവേണ്ടാ.

ഓണ്‍ ടോപ്പിക്ക്‌!! കണ്ടമാനം ബിരിയാണി വല്യമ്മായിയും ആര്‍ പി യും ഉണ്ടാക്കി വച്ചിട്ടുണ്ട്‌, സദ്യ തരമാവാത്തവര്‍ അങ്ങോട്ടൊക്കെ പോയിക്കോളുക.

kumar © said...

അത് എന്തരു ചെല്ലാ ഈ “നവഗോപ്യങ്ങള്‍”?
എന്തര്? വല്ല ചീത്തേം തന്നീ??

എന്തരായിരുന്നാലും പറയീം അണ്ണാ...

ദില്‍ബാസുരന്‍ said...

ഉവ്വ് ...ഉവ്വ്....

കുമാറേട്ടന്‍ നേരം വൈകി എത്തിയപ്പോള്‍ പന്തലുമില്ല, ബിരിയാണി വെച്ച ചെമ്പുമില്ല. പന്തല് പൊളിച്ച് മടങ്ങുന്നവര്‍ കാണിച്ച് തന്ന ചായക്കടയില്‍ നിന്ന് ബണ്ണും ചായയും കുടിച്ച് മടങ്ങിയ കഥ ഞങ്ങള്‍ അറിയില്ലെന്ന് കരുതിയോ?

(കുമാറേട്ടാ..... എനിക്കൊന്ന് വിശദമായി കാണണം. ചില കണക്കുകള്‍ സെറ്റില്‍ ചെയ്യാനുണ്ട്)

kumar © said...

"(കുമാറേട്ടാ..... എനിക്കൊന്ന് വിശദമായി കാണണം. ചില കണക്കുകള്‍ സെറ്റില്‍ ചെയ്യാനുണ്ട്)"

അല്ല ഇതാര് ദില്‍ബാസുരനാ..? വന്നകാലില്‍ നില്‍ക്കാതെ നിന്ന കാലില്‍ ഇരിക്കീന്‍.
ബിരിയാണിയുടെ കല്യാണത്തിനു പോയില്ലേ? അവളുടെ ആങ്ങളമാര്‍ ക്ഷണിച്ചില്ല എന്നു കേട്ടു? ശരിയാണോ? അവന്മാരെ ചാടി വചിട്ടി സെറ്റില്‍ ചെയ്യാന്‍ നെടുമങ്ങാടു നിന്നും ഗുണ്ടകളെ എറക്കട്ടാ ലോഡ് കണക്കിന്?

എന്തായാലെന്താ... ഒരു കിടിലന്‍ പോസ്റ്റിനുള്ള വക ആയില്ലേ? പോസ്റ്റ് ഒക്കെ അസുരന്‍ തന്നെ എഴുതിക്കൊളു.. പക്ഷെ അതിനു ടൈറ്റില്‍ ഇടാനുള്ള അവകാശം എനിക്കാണ്. അതിങ്ങനെ ആയിക്കോട്ടെ, “ദില്‍ബാസുരവധം ആട്ടക്കഥ” എഴുതുമ്പോള്‍ ഒന്നാം ദിവസം രണ്ടാ ദിവസം എന്നു പറഞ്ഞെഴുതണം. എന്നാലേ കൊഴുക്കൂ..

(അസുരാ... ആ പാടം ചാടിക്കടന്ന് ഓടുന്നത് കുമാര്‍ അല്ലേ?)

വക്കാരിമഷ്‌ടാ said...

ഏറന്നാടന്‍ “അച്ചാര്‍കൂട്ട്‌ ഇട്ടു രാഗം മൂളി ആത്മീയാചാര്യനെപോലെ നടക്കുന്നു ദേവരാഗംമാഷ്‌“ എന്ന് പറഞ്ഞപ്പോള്‍ ലുങ്കിയും മടക്കിക്കുത്തി കീറബനിയനുമിട്ട് മുറിബീഡീം വലിച്ച് കടാപ്പുറത്തുകൂടെ നടക്കുന്ന ദേവേട്ടനെ ഒന്ന് സങ്കല്‍‌പിച്ചു. ഇനി മനഃസമാധാനത്തോടെ കിടന്നുറങ്ങാം :)

kusruthikkutukka said...

കൂടപ്പിറപ്പിനെ കല്യാണം കഴിച്ചയച്ചതിന്റെ ഫീലിഗ് ഇല്ലെ ഇപ്പോള്‍ ഇവിടെ വരുമ്പോള്‍ ..
എന്തോ എനിക്കങ്ങനെ തൊന്നി.... കണ്ണിലൊരു നനവു,,,,
പാവക്ക സദ്യ ഉണ്ണാന്‍ കഴിയാത്തതിന്റെ സങ്കടമൊ അതോ ഓണ്‍ലൈന്‍ സദ്യ ഉണ്ടതിന്റെ സന്തോഷമോ.....

ഇനി അടുത്ത കല്യാണ ഇന്‍വിറ്റേഷന്‍ എവിടെ...നമുക്കു കല്യാണരാമ്‌ന്മാരും/രാമികളും ആകേണ്ടെ :)

വക്കാരിമഷ്‌ടാ said...

ബിരിയാണിക്കുട്ടന്റെ പേര് കിട്ടി:

പരിമളന്‍

ഉമേഷ്‌ജി പറഞ്ഞതാ. മുകളിലുണ്ട്

ബിരിയാണിക്കുട്ടി യൂയ്യേയ്യീലേക്ക് പോകാന്‍ പാസ്പോര്‍ട്ടില്‍ എഴുതിക്കും:

ബിരിയാണി പരിമളന്‍

കുമാര്‍ജീ, ദൃക്കുകളെ സാക്ഷിയാക്കി കലുങ്കിലിരുന്ന് എഴുതിയ ആ വിവരണം അടിപൊളി. പാവയ്ക്കാ ഉണ്ടായിരുന്നോ ധാരാളം? ഞാന്‍ സമര്‍പ്പിച്ചതെല്ലാം എടുത്ത് സദ്യയ്ക്ക് വിളമ്പിയല്ലോ ബിരിആണ്‍കുട്ടി. എന്റെ കണ്ണ് നിറഞ്ഞു.

പായസം അടിപൊളിയായിരുന്നെന്നറിഞ്ഞപ്പോള്‍ എന്റെ കണ്ണ് പിന്നേം നിറഞ്ഞു.

kumar © said...

കുസൃതിക്കുടുക്കേ,
ഇവിടെ പുരനിറഞ്ഞു നില്‍ക്കുന്ന ചിലരുണ്ട്.

അവര്‍ക്കുവേണ്ടി വേണ്ടി http://matrimonial.blogspot.com എന്നപേരില്‍ ഒരു ബ്ലോഗ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചാലോ? (ഞായറാഴ്ച തോറും സദ്യ റെഡി. അതിനിയിപ്പൊ പായവയ്ക്ക ആയാലെന്താ കോവയ്ക്ക ആയാലെന്താ‍?)

kusruthikkutukka said...

വക്കാരീ നിനക്കു തെറ്റീ...
ഉമേഷ്ജീ പറഞ്ഞ പേരു
Mr. N.G പരിമളന്‍ എന്നാ
എന്നു പറഞ്ഞാല്‍
നവ ഗുണ പരിമളന്‍

വല്യമ്മായി said...

കല്യാണം കഴിഞ്ഞ് അവരിവിടെ വരുമ്പോള്‍ പാര്‍ട്ടി കൊടുക്കേണ്ടേ ദേവേട്ടാ നമുക്ക്

വല്യമ്മായി said...

കടുമാങ്ങ ബാക്കിയുണ്ടെങ്കില്‍ ഒരു കുപ്പി വേണം

kusruthikkutukka said...

കുമരേട്ടാ, വേഗം തുടങ്ങൂ....
അംഗമാകാന്‍ കുറേ പേരുണ്ടാകും
(കൂട്ടത്തില്‍ ഞാനും )....ഈ ബൂലോഗത്തില്‍ എന്തെല്ലം അനന്ത , അവര്‍ണ്ണനീയ സാദ്യതകള്‍ അല്ല്യൊ? :)

വല്യമ്മായി said...

കുമാറേട്ടാ,എങ്ങനെയുണ്ട് ഞങ്ങളുടെ നാട്.തളിക്കുളം ജുമാ അത്ത് പള്ളിയുടെ അടുത്താണ്‍ എന്റെ തറവാട്

.::Anil അനില്‍::. said...

പുഷകരാ നീ...

kumar © said...

വല്യമ്മായി അനിയത്തിയേയ്, (എന്നെ കുമാറേട്ടാന്നു വിളിക്കുന്നയാളേ എങ്ങനെ മനസുതുറന്നു വല്യമ്മായി എന്നു വിളിക്കും? ഈ ബന്ധങ്ങളുടെ ഒരു കുരുക്കേ!)
അപ്പോള്‍ വല്യമ്മായിയേയ്, ദോഷം പറയരുതല്ലൊ ഇന്നത്തെ വിവാഹത്തിനെ കടുമാങ്ങാ ഒടുക്കത്തെ രുചിയായിരുന്നു.. ദേ ഇപ്പോഴും വായില്‍ വെള്ളം വരുന്നു. അതുപോലെ പുളിയിഞ്ചിയും. പിന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓലനും നന്നായിരുന്നു. കാളന്റെ കാര്യമാണെങ്കില്‍ പിന്നെ പറയണ്ട..
(പ്ലീസ് ആരെങ്കിലും ഒന്നു കല്യാണം കഴിക്കുമോ ഉടനെ?)

kumar © said...

വല്യമ്മായിയേയ്, തളിക്കുളം നല്ല സ്ഥലമാ.. പക്ഷെ അവിടെ ഹൈവേ മാത്രമേ ഉള്ളു അല്ലേ? (അതല്ല്ലാതെ വേറൊന്നും കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല)

kusruthikkutukka said...

എന്റെമ്മായി...പാര്‍ട്ടി, തീറ്റ, കടുമാങ്ങ..എന്നല്ലാതെ വേറെ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ടിവിടെ
ഓ. ടോ:
കടുമാങ്ങ
കുപ്പി
കുറുമാന്റെ
കയ്യില്
കടലും
കടന്നു
കരക്കെത്തും വരെ
കാത്തിരുന്നൊ..
(ഉമേഷ്ജീ ഇതു ഒരു കവിത ആണൊ?...ഇതിനെ ആദ്യാക്ഷര പ്രാസം എന്നു പറയാമൊ?

വല്യമ്മായി said...

..(പ്ലീസ് ആരെങ്കിലും ഒന്നു കല്യാണം കഴിക്കുമോ ഉടനെ?)

ആരും കേള്‍ക്കുന്നില്ലേ ഈ രോദനം

kumar © said...

കുസൃതി, കുട്ടി തന്നെ തുടങ്ങിക്കോളൂ ആ ബ്ലോഗ്. എനിക്ക് ഏത് ഇടപാടിലും 20% കമ്മിഷന്‍.

എന്നാല്‍ എഴുതിക്കോളൂ ആദ്യ മെമ്പര്‍ഷിപ്പ്, പ്യാര് - കല്യാണി. വയസ് - 6.
ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഏര്‍ളീ ബേര്‍ഡ് പ്രൈസ് വല്ലതും ഉണ്ടോ? (അമ്മൂമ്മ ഓണത്തിനുണ്ടാക്കിയ ശര്‍ക്കര ഉപ്പേരി വേണ്ട സമ്മാനമായി)

kumar © said...

ആരെ കല്യാണം കഴിക്കുന്ന കാര്യമാ വല്യമ്മായി ഈ പറയുന്നത്?

ജ്യോതിര്‍മയി said...

ബിരിയാണിക്കുട്ടിയ്ക്കും കുട്ടനും,

"സ്നേഹം വെളിച്ചമാക്കുന്ന
വിളക്കാകുന്നു മംഗലം
ആ വെളിച്ചത്തില്‍ വായിക്കും
വേദമാകട്ടെ ജീവിതം"

[സ്നേഹം= ഇഷ്ടം, എണ്ണ] [വേദം=വേദപുസ്തകം, അറിവ്‌]

കൂട്ടരേ,
ബിരിയാണിക്കുട്ടീടെ കല്യാണത്തിന്‌ പങ്കെടുത്ത്‌ ഇപ്പോ തിരിച്ചെത്ത്യേ ഉള്ളൂ. അതേ കൊടുത്തയച്ച, ബ്ലാലടേം, ബ്ലാമ്പാറും, ബ്ലപ്പടോം ഒക്കെ മതിയാവോളം ഉണ്ടായിരുന്നൂത്രേ. ബ്ലിരിയാണീം ഇഷ്ടായീന്നു പറയാന്‍ പറഞ്ഞു, എല്ലാരോടും:-))

പച്ചാളം : pachalam said...

കുമാറേട്ടാ, എന്‍റെ കല്യാണത്തിന് ഇപ്പൊഴെ ക്ഷണിച്ചിരിക്കുന്നൂ...
(അതിന്നി എന്നാണാവോ?)

ഉമേഷ്::Umesh said...

കുമാര്‍ “കലി വരുത്തി വെച്ച വിന” പഠിച്ചിട്ടുണ്ടെന്നോ? അനിലിന്റെ പുസ്തകത്തില്‍ കണ്ടതായിരിക്കും.

അതെങ്ങനാ, സൊന്തം പൊസ്തകമേതാ, ച്യാട്ടന്റെ പൊസ്തകമേതാ, രാമായണമേതാ, റേഷന്‍ കാര്‍ഡേതാ എന്നു തിരിച്ചറിയാത്ത മട്ടിലല്ലേ പഠിപ്പു്...

(ഇപ്പം പുട്ടുകുറ്റിയേതാ ക്യാമറായുടെ ലെന്‍സേതാ എന്ന മട്ടിലും...)

::പുല്ലൂരാൻ:: said...

ബിരിയാണിക്കും കുട്ടനും ആശംസകള്ബിരിയാണിക്കും കുട്ടനും ആശംസകള്

Adithyan said...

ഇത് ഇവിടെ നിര്‍ത്തിയാലെങ്ങനാ?

ഒരു 300 ആക്കണ്ടെ?

ഇത്തിരിവെട്ടം|Ithiri said...

എല്ലാ ആശംസകളും ഒരിക്കല്‍ കൂടി

ബിന്ദു said...

ഹൊ ബിരിയാണി കുട്ടിയുടെ കല്യാണം പ്രമാണിച്ചു ഞാന്‍ ഒരു സദ്യ ഉണ്ടു. എന്തൊരു സ്വാദായിരുന്നു ആ പൈനാപ്പിള്‍ പച്ചടിക്ക്. :)

“ബിരുക്കുട്ടിക്കും കുട്ടനും സന്തോഷപ്രദമായ കുടുംബജീവിതം ആശംസിക്കുന്നു. ” (ലേറ്റായില്ലല്ലൊ അല്ലേ? )

kumar © said...

ബിന്ദു വന്ന സ്ഥിതിക്കു ആദിത്യാ ഇതു 300 ഒന്നും കഴിഞ്ഞാല്‍ പോരാ..
ഞാന്‍ കഴിച്ച സദ്യ ഒക്കെ ദഹിച്ചു മോനെ.

kumar © said...

ഉമേഷേ കലി വരുത്തിവച്ച വിന എങ്ങനെ പോയാലും 5 വര്‍ഷം മലയാളികള്‍ കുറഞ്ഞതു പഠിക്കാന്‍ ചാന്‍സ് ഉണ്ട്.

പച്ചാളം : pachalam said...

ബിരിയാണികുട്ടിച്ചേച്ചി,
ഇന്നലെ ആരുടെയോ പോസ്റ്റില്‍ ഞാന്‍ വിവാഹ ആശംസകള്‍ നേര്‍ന്നിരുന്നൂ...കണ്ടിരിന്നുവോ?

ഏതായാലും ഇത്തവണ കിട്ടുമായിരിക്കും
രണ്ടുപേര്‍ക്കും എന്‍റെ പ്രാര്‍ത്ഥനകളും, ആശംസയും!

ഉമേഷ്::Umesh said...

കുമാറേ,

അഞ്ചു കൊല്ലമൊന്നുമല്ല. എനിക്കു മുമ്പു് അതു് ഏഴുകൊല്ലം ടെക്സ്റ്റ്‌ബുക്കായിരുന്നു. മൂന്നാം ക്ലാസ്സു മുതല്‍ വായിച്ചു് പത്തിലെത്തിയപ്പോഴേക്കും പുസ്തകം മുഴുവനും കാണാപ്പാഠമായിരുന്നു. എനിക്കു ശേഷവും ആറേഴു കൊല്ലം അതുണ്ടായിരുന്നു എന്നു തോന്നുന്നു. അപ്പോള്‍ കുമാറും പഠിച്ചു കാണും.

പെരിങ്ങോടനും ശ്രീജിത്തുമൊന്നും പഠിച്ചുകാണില്ല, അല്ലേ? വക്കാരിയോ?

Adithyan said...

പെരിങ്ങോടരും ശ്രീജിത്തും ഒക്കെ മഹാ അല്‍മ്പനമാരായിരുന്നു, അവര്‍ അതൊന്നും പഠിച്ചു കാണില്ല എന്നാണല്ലെ വ്യംഗ്യം? താങ്ക്സ് ഉമേഷ്ജീ എന്നെ ആ കൂട്ടത്തിലൊന്നും പെടുത്താത്തതിന് :) പിന്നെ വക്കാരി അന്നേ ഉഴപ്പനാരിന്നോ എന്ന് ഉറപ്പില്ലെ അല്ലെ? അതാരിക്കും വക്കാരിയോ എന്ന് ചോദിച്ച് നിര്‍ത്തിയത്. ;)

ദേവന്‍ said...

അല്ലാ, ഈ ബിരിയാണിക്കുട്ടനും ഹൈദ്രാബാദില്‍ തന്നെ ജോലീ?. രണ്ടിനും അവിടാ ജോലിയെങ്കില്‍ ജോളി ജോളി.. ഇല്ലേ ദുബായിക്കത്തു പോലെ ഹൈദരു ബാദുലു പ്രണയലേഖനം എഴുത്യെഴുതി...

പച്ചാളം : pachalam said...

ഹൈദ്രാബാദില്‍ തന്ന്യെന്ന് തോന്നണൂ,
പക്ഷേ എന്താപ്പോ നാട്ടില്യ് വര്യാന്‍ ഇഷ്ടില്യാത്തേ??
പ്രൊഫൈലില് അങ്ങിനെയാലോ എഴുത്യേക്കുന്നെ!!

ദേവന്‍ said...

ങേ പച്ചാളം ഇവിടെയുണ്ടാര്‍ന്നോ?
ആ വരനും പാര്‍ട്ടീം വന്ന വാള്‍വോ ബസ്സിന്റെ ആണര്‍ 15000 രൂപാ ചോദിക്കുന്നു. കൂടുതലാണോ അത്‌?

പച്ചാളം : pachalam said...

വാള്‍വോന്‍റെ കാര്യമൊന്നും എന്നോട് പറയണ്ടാ, നേരത്തെ പറഞ്ഞതു പോലെ വാള്‍വോ അന്വേഷിച്ച് പോയി തിരിച്ച് വന്നപ്പൊ, ദേ ഇവിടെ കല്യാണോം കഴിഞ്ഞു, പായസോം കുടിച്ച്, കടുമാങ്ങേം തൊട്ട് കൂട്ടി പത്തിരുന്നൂറ്റെണ്‍പതു കമന്‍റും അടിച്ചൂ ബാക്കിയുള്ളവര്.
എനിക്കൊരു പപ്പടം പോലും കിട്ടിയില്ല :(

ഉമേഷ്::Umesh said...

ഇങ്ങേരേതു നാട്ടുകാരനാ തേവരേ? ബിരിയാണിക്കുട്ടന്‍ യൂയേയീയില്‍ നിങ്ങളുടടുത്തെങ്ങാണ്ടാണെന്നു് എത്ര കാലമായി ഈ പിള്ളേര്‍ പാടിക്കൊണ്ടു നടക്കുന്നു. സാക്ഷി ഒരു പടോം വരച്ചു...

ദേവന്‍ said...

ഓ അതെനിക്കറിയില്ലായിരുന്നു ഗുരുക്കളേ. എന്നാ പിന്നെ യുവ കര്‍ക്കിടകങ്ങള്‍ ഇങ്ങോട്ടു വരട്ടെ. തറവാട്ടുവക ബിരിയാണി, എന്റെ വക ഒരൂണും റെഡി

അനംഗാരി said...

പച്ചാളം,ആ ബസ്സിന് അവന്‍ ചോദിക്കുന്നത് കൂടുതല്‍ കാശാ..നമ്മുടെ പച്ചാളം, അല്ലെങ്കില്‍ വേണ്ട, പോര്‍ക്കുംകൂടായാലും മതി , ആ ക്വട്ടേഷന്‍ ടീമിനെ ഇങ്ങു വിളിക്ക്...
ത്രിശ്ശൂര്‍കാര്‍ ക്വട്ടേഷന്‍‌കാരെ ഒന്ന് കാണട്ടെ.

ബീക്കുട്ടി രണ്ടെന്നം വീശി കിടന്നുറങ്ങിപ്പോയി. സാരമില്ല ചിറമിക്കാന്‍ ഞാന്‍ വന്നു കഴിഞ്ഞു.
അവസാനം ഒരാളും കൂടി കൂട്ടിലടയ്ക്കപ്പെട്ടു.
കര്‍ത്താവെ, ആജീവനാന്തകാലം ഇവര്‍ ഒരുമിച്ച് ഇണക്കിളികളെപോലെ വാഴാന്‍ ഇടനല്‍കേണമേ...ആമേന്‍..

Adithyan said...

കുറെ നേരമായി ക്ഷമിക്കുന്നു.
ആരും വരുന്ന ലക്ഷണം ഇല്ല..

എന്നാപ്പിന്നെ...

Adithyan said...

അപ്പോള്‍ മുന്നൂറും തികച്ചു. :)

നവദമ്പതികള്‍ക്ക് മുന്നൂറല്ല , മൂവായിരം ആശംസകള്‍ :)

റീനി said...

ഉത്സവപ്പിറ്റേന്ന്‌ അമ്പലപ്പറമ്പിലേക്ക്‌ വരുമ്പോലെ, ഇല നക്കിക്കഴിഞ്ഞ്‌ അവസാനത്തെ കില്ലപ്പട്ടിയും പോയിക്കഴിഞ്ഞപ്പോള്‍ ഞാനൊന്ന്‌ കല്ല്യാണവിട്ടീലേക്ക്‌ വന്നോട്ടേ?

ബിരിയാണിക്കുട്ടിക്കും കുട്ടനും വിവാഹാശംസകള്‍!
ബൂലോഗത്തിന്റെ മതിലും ചാരി ഇന്നലെ കല്ല്യാണം ഞാനും കണ്ടിരുന്നു.

Peelikkutty!!!!! said...

ബിരിയാണിക്കുട്ടി......സുന്ദരമായ ശബ്ദം. വിവാഹാശംസകള്‍...

ദില്‍ബാസുരന്‍ said...

ബൂലോഗ ബാച്ചിലേഴ്സ് ക്ലബ് തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മള്‍ അമ്പല മണികളായി തുടരാതെ സംഘടിക്കണം. ആദീ,ശ്രീജീ... മറ്റ് ബ്യാച്ചിലേഴ്സ്... എന്ത് പറയുന്നു?

ശ്രീജിത്ത്‌ കെ said...

ദില്‍ബൂ, നിനക്ക് ഒരെണ്ണം തുടങ്ങണമെങ്കില്‍ അങ്ങ് തുടങ്ങരുതോ? ഞാനും, ആദിയും പെരിങ്ങോടനും, പച്ചാളവും ഒക്കെ എപ്പോ ചാടി വീണു എന്ന് ചോദിച്ചാല്‍ മതി. കല്യാണി കുമാര്‍ വരെ തയാറായി ഇരിക്കുവാ ചേരാന്‍, പിന്നെയാ.

ദില്‍ബാസുരന്‍ said...

ശ്രീജീ,
സമയമില്ലഡേ......

ദാ ഒരു മീറ്റിങ്ങിന് പോണ വഴിയിലാ. അവിടെ സമയമുണ്ടെങ്കില്‍ ഒരെണമങ്ങ് തുടങ്ങി കലക്കന്‍ ടെമ്പ്ലേറ്റൊക്കെ ഇട്ട് ഒരു ഇന്വിറ്റേഷന്‍ എനിക്ക് അയയ്ക്ക് മോനേ.

ഇത്തിരിവെട്ടം|Ithiri said...

എന്താണ് യൂണിയന്റെ പ്രധാന ലക്ഷ്യം ദില്‍ബൂ...

എനിക്കറിയാം ഇന്നലെ ആ സ്ത്രീകളുടെയടുത്ത് നിന്ന് ഓടിച്ചു വിട്ടതിന്റെ ദേഷ്യമല്ലേ...

kusruthikkutukka said...

ബാച്ചിലേഴ്സ് ക്ലബ് , ഹ്ട്ട്പ്://matrimonial.blogspot.കൊം എന്നപേരില്‍ ഒരു ബ്ലോഗ് എന്നൊക്കെ പറഞ്ഞു കൊതിപ്പിക്കാന്‍ തുടങ്ങിയിട്ടു കുറേ സമയം ആയി...
ബാച്ചിലേര്‍സ് ക്ലുബിന്റെ ഓഫീസിന്റെ മുന്നില്‍ കെട്ടുന്ന ബാനറില്‍ ഇങ്ങനെ ഏഴുതാം .....
: All Men/Women are not fools, some are still bachelors :)

ഒരു ഇനിവിറ്റേഷന്‍ എനിക്കും

തണുപ്പന്‍ said...

ബിരിയാണിക്കുട്ടിക്കും കുട്ടനും വിവാഹാശംസകള്‍!

വരാനല്പം ലേറ്റായി.....ഓടിപ്പോയി നോക്കട്ടെ, ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടങ്കിലോ....

ശ്രീജിത്ത്‌ കെ said...

അങ്ങിനെ ചോദിക്ക് ഇത്തിരീ, ദില്‍ബൂ എന്ത് തുടങ്ങിയാലും അതിന്റെ പിന്നില്‍ എന്തോ ഒരു കള്ളത്തരം ഉണ്ടാവും എന്നാണല്ലോ പഴമൊഴി.

പിന്നേ, ബാച്ചിലേര്‍സ് ക്ലബ്ബില്‍ ചേരാന്‍ തണുപ്പനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അപ്പൊ ആരാ അതിന്റെ സാരഥി സ്ഥാനം സ്വയം ഏറ്റെടുക്കുന്നത്? കുതിരയുടെ മുഖമുള്ള ഒരാളാണ് അതിന് യോഗ്യന്‍ എന്നാണ് എന്റെ പക്ഷം

ഇത്തിരിവെട്ടം|Ithiri said...

ഇങ്ങിനെ പറഞ്ഞാല്‍ ‘എനിക്ക് വയ്യ, ശ്രീജിത്തേ നീ തന്നെ ഏറ്റെടുത്ത് നടത്തണം’ എന്ന് പറയാനുള്ള മഹാമനസ്കതയൊന്നും ആ കുതിര കളിച്ചു നടക്കുന്ന പയ്യന്‍ കാണിച്ചെന്നു വരില്ല. അത് കൊണ്ട് സൂക്ഷിച്ച് നോമിനേറ്റ് ചെയ്തേകൂ‍... ഇന്‍ ഞാന്‍ പറഞ്ഞില്ലന്നു വേണ്ട. (ഈ മണ്ടന്മാരെ കൊണ്ടു തോറ്റു)

മുല്ലപ്പൂ || Mullappoo said...
This comment has been removed by a blog administrator.
മുല്ലപ്പൂ || Mullappoo said...

ബീക്കുട്ടാ ആശംസകള്‍.

എറണാകുള‍ത്തു നിന്നും എല്ലാബ്ലോഗെര്‍സിനെയും പ്രതിനിധീകരിച്ചു (എന്തു കരിച്ചു ? ) ഞാന്‍ പൊയ്ക്കോളാം എന്നു സമ്മതിച്ച ആള്‍ , അവിടെ കൃത്യസമയത്തു എത്തി എന്നു ദൃക്‌സാക്ഷി വിവരണത്തില്‍ നിന്നു അറിയാന്‍ കഴിഞ്ഞു .
പക്ഷെ ഇവിടെ നിന്നും സ്നേഹത്തൊടെ കൊടുത്തു വിട്ട (ബിക്കുട്ടിക്കു, ബിക്കുട്ടന്റെ വീട്ടിലേക്കു പൊകുമ്പൊള്‍ കൊണ്ടു പോകനുള്ള)
ഉപ്പേരി, പഴം, ലഡ്ഡു ഇത്യാദികള്‍ക്കു എന്തു സംഭവിച്ചു എന്നു ഒന്നും വ്യക്തമാവുനില്ലല്ലൊ.

കലേഷ്‌ കുമാര്‍ said...

പുതുജീവിതത്തിലേക്ക് പദമൂന്നിയ ബിരിയാണിക്കുട്ടിക്കും പുതിയാപ്ല സന്തോഷുകുട്ടനും എന്റെയും റീമയുടെയും വക മംഗളാശംസകള്‍!

(ഇന്നലെ ഇവിടെ എത്തിയപ്പഴേക്കും (ലോക്കല്‍ സമയം ഉച്ചയ്ക്ക് ഒന്നര) കറന്റ് പോയി. പിന്നെ ഞാന്‍ ഓഫീസീന്ന് ഇറങ്ങുന്നതുവരെ കറന്റ് തിരിച്ചെത്തിയില്ല. രാത്രി 10 മണിക്കെങ്ങാണ്ടാ വന്നത്. ഇവിടെ ഉമ്മല്‍ കുവൈന്‍ കേരളം പോലെയാ - ഇടയ്ക്കിടയ്ക്ക് കറന്റ് പോകും)

പുഞ്ചിരി said...

ഞാനും വിവരങ്ങളറിഞ്ഞ് ഈ പന്തലില്‍ എത്താന്‍ ഇത്തിരി വൈകി. ന്നാലും യുവ മിഥുനങ്ങള്‍ക്ക് ഒത്തിരി ഒത്തിരി ആശംസകള്‍ നേരുന്നു. ബിരിയാണി ഇനി എപ്പഴാ മാരന്റെ ഒപ്പം ഇവിടേ യുയേയില്‍ എത്തുന്നത്? ഹൈദരബാദിലെ ജ്വാലിക്കാര്യം തുടരുകയാണോ അതൊ ഇവിടെ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഒരു കൈ നോക്കുന്നോ...
അപ്പളേയ് വേറൊരു കാര്യം, പ്രവാസി സമൂഹത്തില്‍ ഒരു പ്രത്യേക തരം ബാച്ചിലേഴ്സ് കൂടി ഉണ്ട് - മാരീഡ് ബാച്ചിലേഴ്സ്. അക്കൂട്ടരേയും ഇപ്പറഞ്ഞ ബാച്ചിലര്‍മാരുടെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റുമോ...?

പച്ചാളം : pachalam said...

പക്ഷെ ഇവിടെ നിന്നും സ്നേഹത്തൊടെ കൊടുത്തു വിട്ട (ബിക്കുട്ടിക്കു, ബിക്കുട്ടന്റെ വീട്ടിലേക്കു പൊകുമ്പൊള്‍ കൊണ്ടു പോകനുള്ള)
ഉപ്പേരി, പഴം, ലഡ്ഡു ഇത്യാദികള്‍ക്കു എന്തു സംഭവിച്ചു എന്നു ഒന്നും വ്യക്തമാവുനില്ലല്ലൊ


ദേ ഇന്നലെ കല്യാണ പന്തലില്‍ ചെന്നപ്പോള്‍ ഒരു പടല പഴത്തൊലി ഒരു തെങ്ങിന്‍റെ മൂട്ടില്‍ കിടക്കുന്നതു കണ്ടു...പക്ഷേ ഉപ്പേരി, ലഡ്ഡു ഇത്യാദിയുടെ ഒന്നും ഇല്ലായിരുന്നൂ.

വാള്‍വോക്കാരെ ഇട്ടിക്കാന്‍ പിള്ളേരേന്നും വിളിക്കണ്ടാ
അനംഗാരീ..ഞാന്‍ തന്നെ മതിയാകും
എട്ട് പത്ത് അടി പൊക്കോം അതിനനുസരിച്ചുള്ള തടീം എനിക്കുണ്ട്. സംശയമുണ്ടെങ്കില്‍ കുറുമാഞ്ചേട്ടനോടോ, അതുല്യേച്ചിയോടോ ചോദിച്ച് നോക്ക്.

ആരെക്കെയൊ ബാച്ചിലേഴ്സെന്നൊ, ക്ലബ്ബെന്നൊ എന്തൊക്കെയോ പറയുന്നതു കേട്ടല്ലോ! എന്താ പരിപാടി...സഹായം വ..ല്ല..തും..

അചിന്ത്യ said...

ഈശ്വരാ,
ഇതെന്താ ഇവടെ?എല്ലാരും ഒന്നിത്തിരി സ്ഥലം തര്വോ എനിക്ക്? കല്ല്യാണക്കൂട്ടം കേക്കണ്ടേ ആര്‍ക്കും?
സത്യം പറയാല്ലോ കൂട്ടരേ തലേ ദിവസം രാത്രി വരെ എനിക്കത്രക്കൊന്നും ഉറപ്പ് ണ്ടായിരുന്നില്ല്യ പോവാന്‍ പറ്റും ന്ന്. എന്‍റെ ഒരാള് ണ്ട്.അങ്ങേരടെ പരിപാടികളറിയാണ്ടെ എന്‍റെ പരിപാടി ഇടാന്‍ പറ്റ്വോ? ബീക്കുട്ട്യാണെങ്കിലോ ഭയങ്കര ഉറപ്പിലാ, വക്കീലേട്ടന്‍ വരും, അങ്ങേര്‍ അവള്‍ടടുത്ത് പറഞ്ഞൂത്രെ കസവു മുണ്ടൊക്കേം റെഡ്യാക്കി വെച്ചിരിക്ക്യാ കല്യാണത്തിന് വരാന്‍ ന്ന്.ഞാനവളോട് പറഞ്ഞു അങ്ങേരെന്‍റെ കല്യാണത്തിന് വന്നത് തന്നെ വല്ല്യെ സംഭവാ !ഞാനപ്പോ രോമാഞ്ചകുഞ്ച്യായതാ ഇനീം ശ്ശര്യായിട്ടില്ല്യാന്ന്.
അങ്ങനേം ഇങ്ങാനേം പത്ത്താംതി രാവലെ ഒരു റ്റാസ്കി പിടിച്ച് ഞാനതാ പോണൂ കച്ചേരിപ്പടി, പീയോ തളിക്കുളത്തേയ്ക്ക്.നല്ല മഴ.ന്ന് വെച്ചാ നല്ല അസ്സല്‍ മഴ ( രാജൂട്ടാ, നിന്നെ ചേച്ചി ഓര്‍ത്തൂട്ടോ). പോണ വഴിയ്ക്ക് സാക്ഷിക്കുട്ടന്‍ വിളിച്ച് ഇടയ്ക്ക്ക മ്പനി തന്നിരുന്നതോണ്ട് ബോറടിച്ചില്ല്യ. വേറൊരുത്തന്‍ ഷൂട്ട് ന്നും പറഞ്ഞെന്തോ ഉള്ളോടത്ത് ന്ന് “പറ്റ്യാ” വരാം ന്ന് അനുഗ്രഹിച്ച് വെച്ച്ട്ട്ണ്ടായിരുന്നു. ഈ”പറ്റല്‍“ പറ്റിക്കലാവോ ന്ന് ശങ്ക ള്ളതോണ്ട് ഞാന്‍ അവടെ അധികൊന്നും പ്രതീക്ഷ വെച്ചില്ല്യാട്ടോ.
എന്തായാലും കൊടുംകാറ്റും പേമാരീം വകവെയ്ക്കാണ്ടെ ബൂലോഗകുടുമ്പത്തിന്‍റെ മാനം കാക്കാന്‍ വേണ്ടി അവള്‍ടെ ഭാഷേലു പറഞ്ഞാ സൂക്ഷ്മ രൂപിണിയായ ഈ ഞാന്‍ “കിംഗ്സ് റീജന്‍സി” യില്‍ കാലു കുത്താന്‍ ശ്രമിച്ചു. കാറ്റും അവടത്തെ ആള്‍ക്കൂട്ടോം അതിശക്തായതോണ്ട് വല്ല്യേ ശ്രമൊന്നൂല്യാണ്ടെ നിലം തൊടാണ്ടെ ഞാന്‍ നീലകണ്ണാടി(നിലക്കണ്ണാട്യല്ല മനുഷ്യന്മാരേ) മുഖള്ള ആ വല്ല്യെ രാജകൊട്ടാരത്തിന്‍റെ ഒന്നാം നിലയിലെ ഹോളി‍ലെത്തി.
അപ്പഴയ്ക്കും അവടെ ആകെ ഒരിരമ്പം കേട്ട് പേടിച്ച് ഞാന്‍ സ്റ്റേജിലേയ്ക്ക് നോക്കി, മലയാളസിനിമകള്‍ ഇഷ്ടം മാതിരി കണ്ടും കേട്ടും ശീലള്ള നമ്മക്ക് കല്യാണം കാണനേക്കാളും വേഗം കേട്ടാല്‍ മനസ്സിലാവും, പേപെപ്പേ ന്നുള്ള മേളം കേട്ട് ഞാന്‍ മന‍സ്സിലാക്കി, ദേ കൊട്ടിന്‍റൊപ്പം കെട്ടും മുറുകീന്ന്.

എന്നെക്കൊണ്ടാവണ വിധത്തിലൊകെ തിരക്കീന്‍റുള്ളില്‍ ഞാന്‍ ഏങ്ങിവലിഞ്ഞു സ്റ്റെജില്‍ക്ക് നോക്കി. തവളപിടുത്തക്കാരെപ്പോലെ ചൂട്ടും മിന്നിച്ച് നിക്കണ കൊറേ ആള്‍ക്ക്കാരടെ ആസനങ്ങളല്ലാണ്ടെ എനിക്കവടെ ഒന്നും കാണാന്‍ല്ല്യാ.എന്‍റെ ചുറ്റും നിക്കണ ആള്‍ക്കാരടെ മുഖത്തെയ്ക്ക് ഞാന്‍ സൂക്ഷിച്ച് സൂക്ഷിച്ച് നോക്കി. സാക്ഷാല്‍ “വള്ളിത്തിരുമണം” പാര്‍ത്ത അനുഭൂതി അവരട്യൊക്കെ മുഖത്ത്. എനിക്കാണെങ്കി ഒന്ന്വൊട്ട് കാണാനൂല്ല്യാ.അളീവേണീ എന്തു ചെയ്വൂ ന്ന് മൂളി ഞാന്‍ ങ്ങനെ ഒരു മുക്കിലെ കസേരേല്‌ പോയി ഇരുന്നു.

വട്ടപ്പാലം ചുറ്റലും,പൊട്ട് തൊടീക്കലും ഒക്കെ കഴിഞ്ഞപ്പൊ വേദിയിലെ തിരക്കൊഴിയാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ ആദ്യം ഒരു ചോന്ന മിന്നലായിട്ടും, പിന്നെ മുഴോനായിട്ടും ആദ്യം ഞാന്‍ അവളെക്കണ്ടു, നമ്മടെ ബീക്കൂനെ.പിന്ന്യാ അപ്പറത്തക്ക് നോക്ക്യേ.

അപ്പോണ്ട് ചക്കിയ്ക്കൊത്ത ചങ്കരനായി നിക്കുണു നമംടെ ചുന്ദരന്‍.രണ്ട് പേരും നല്ല ഉത്സാഹത്തില്‍ എല്ലാരോടും വര്ത്താനം പറേണു , സമ്മാനം കൊണ്ടന്നോരെന്നോ കൊണ്ടരാത്തോരെന്നോ വ്യ്യത്യാസല്ല്യാണ്ടെ (ശ്രീജിത്ത്, നോട്ട് ദ് പോയിന്‍റ്) ചിരിക്കുണു, കൈ കൊടുക്കുണു. നല്ല രസം. എല്ല്ലാരും പോയി സ്വയം പരിചയപ്പെടുത്തുണു , ഒക്കേം മനസ്സിലായ പോലെ ചങകരനും ചക്കീം അവരെ നോക്കി ചിരിക്കുണു. അതിന്‍റിടയ്ക്ക് ണ്ട് നമംടെ ബീക്കൂന്‍റെ ഒരു കുട്ടി അവതാരം അവടെ കിടന്ന് വിലസുണു. പിടികൂടീല്ല്യേ ഞാന്‍ കയ്യോടെ , ആഅ അതന്ന്നെ,അവള്‍ടെ അന്യേത്തിക്കുട്ടി, ഞാന്‍ ഉമ, ഉമേച്ചീ ന്നു ജെയിംസ് ബോണ്ട് സ്റ്റൈലില്‍ പരിചയപ്പെടുത്ത്യേപ്പോ ചേച്ചിടെ അതേ സന്മന്നസ്സോടെ അന്യേത്തീം വല്ല്യേ സ്നേഹത്തില്‍ ചിരിച്ച് വര്‍ത്താനം പറയാന്‍ തുടങ്ങി.
ഇതിന്‍റിടയ്ക് വിശ്വേട്ടന്‍റേം ശ്രീജിത്തിന്‍റേം രാജിന്‍റേം സാക്ഷീടെം ഒക്കെ വിളികള്‍ വന്നോണ്ടീരിക്ക്ണ് ണ്ട് ട്ടോ.ഞാനാണെങ്ക്കിലോ നെടുമങ്ങാട്ട്കാരടെ സമയനിഷ്ടേനെക്കുറിച്ചോര്‍ത്ത് ആശ്ചര്യചൂഡാമണ്യായിട്ടിങ്ങനെ ഇരിക്യാ. വയറാണെങ്കി ഭക്ഷണം തായൊ ഭക്ഷണം തായോ ന്ന് അലറുണു.ക്ഷമ കെടുംന്നായപ്പോ ണ്ട് ഒരു വിളി. “ചേച്ഛ്യേ നീയെവട്യാ, കല്യാണം കഴിഞ്ഞ്വോ? എനിയ്ക്ക് വിശന്നിട്ട് വയ്യാ“ ന്ന്.ദേ വന്നു കുമാരങ്കുട്ടി...

അങ്ങേര് വന്നിട്ട് നോക്കുമ്പഴയ്ക്കും ബീക്കുകള്‍ രണ്ടൂം തളര്‍ന്നവശരായി ഓരോ സിംഹാസനങ്ങളില്‍ ഇരുപ്പായീണ്ടായിരുന്നു. ഇത്തിരി കഴിഞ്ഞപ്പോണ്ട് അവള്‍ടെ അമ്മേം അച്ഛനും ഓടി വരുണു , കുമാരേട്ടനും, ഉമേച്ചീം അങ്ങട്ട് ചെന്നീല്ല്ല്യെങ്കി അവള്‍ മിണ്ടില്ല്യാ ന്ന്. നോക്ക്യേപ്പൊ ണ്ട് നമ്മടെ പെങ്കുട്ടി അതിന്‍റെ മേലെ ഇരുന്ന് കയ്യും കലാശൊം കാട്ടുണു.

കേറിപ്പോയപ്പോ അവള്‍ പരിചയപ്പെടുത്തി, “ഇതുമേച്ചി , ഇതു കുമാരേട്ടന്‍, നമ്മ്മടെ “മറക്കല്ലേ”ന്നുള്ള പരസ്യ്യക്കാരന്‍!“ഇതു കേട്ട ഉടനെ ഒറക്കെ ചിരിച്ചിട്ട് ചങ്കരന്‍ പറഞ്ഞു ,“അയ്യോ ആ പരസ്യ്യത്തില്‍ പറഞ്ഞത് ഞാന്‍ മറന്നേ പോയീ” ന്ന്! ഭഗവാനേ, ഇത്തവണ ചേച്ചീം ചേട്ടനും ആയി തളിക്കുളത്തെത്ത്യേ ഞങ്ങള്‍ ഒരു കൊല്ലത്തിനുള്ളില്‍ വല്ല്യമ്മെം അമ്മാവനും ആയി എത്തണ്ടീ വരുവൊ എന്ന് മന്ത്രിച്ചോണ്ട് ഞങ്ങള്‍ പതുക്കെ ഇറങ്ങി.
പിന്നെ കൊറേ നേരം കൂടി അവടേം ഇവടേം തങ്ങി നിന്നിട്ട് ജനസമുദ്രം ഒഴിഞ്ഞപ്പോ ബീക്കൂകള്‍ടെ കൂടെ ശാപ്പാട്. എന്‍റെകൂടെ ഉള്ള ഒരുത്തനാണെങ്കി തനി ഗ്രഹണി സ്വഭാവം.സ്വന്തം ഇലയിലുള്ളതൊക്കേം വിഴുങ്ങീട്ട് ബാക്കിള്ളോരടെ ഇലയില്‍ക്കും ക്കൈ വെയ്ക്കാന്‍ തുടങ്ങ്യേപ്പോ ഞാന്‍ വേഗം ഇല മടക്കി.

സന്തോഷം തോന്നി വല്ലാണ്ടെ. നന്നായി ഇരിക്കുണു രണ്ടു പേരും, സന്തോഷായിട്ട്. ഇവടെള്ള എല്ലാരടേം സ്നേഹോം അനുഗ്രഹോം ഒക്കെ പറഞ്ഞു.ഇനീം ബാക്കിള്ളത് അവള്‍ക്ക് നേരം കിട്ടുമ്പോ നേരിട്ട് വന്ന് പറയും ട്ടോ.
സ്നേഹം

അത്തിക്കുര്‍ശി said...

ബി കുട്ടി,

വിവാഹ മംഗളാശംസകള്‍...

ദില്‍ബാസുരന്‍ said...

ഉമചേച്ചീ,
രസികന്‍ വിവരണം.അല്ലാണ്ടെ കുമാരേട്ടന്‍ വിവരിച്ചത് പോലെ “സമയം പന്ത്രണ്ട് മണി എനിക്ക് വിശന്നു.താലി കെട്ട് കഴിഞ്ഞിരുന്നു എങ്കിലും എനിക്ക് വിശന്ന് കണ്ണ് കാണാന്‍ വയ്യായിരുന്നു“ ഈ മോഡല്‍ വിശപ്പിനെ ആശ്രയിച്ചുള്ള വിവരണം അല്ലാഞ്ഞത് എന്തായാലും നന്നായി.

ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെ. അയ്യേ...

(ബീക്കുട്ടന്‍ ആ പരസ്യം മറന്നു എന്നത് കുമാരേട്ടന്റെ പരസ്യം വേണ്ടത്ര ഏശിയില്ല എന്നാണോ സൂചിപ്പിക്കുന്നത്? കുമാരേട്ടാ.. ഐശ്വര്യയുടെ ഫോണ്‍ നമ്പര്‍ തരുമോ?):-)

ഡാലി said...

കുമാറേട്ടാ, ദില്പൂ പറയണത് കാര്യക്കണ്ടാ‍. കല്യാണത്തിന് ഞമ്മക്കൊക്കെ സദ്യ തന്നെ വേണം ആദ്യം.
ഉമേച്ച്യേയ് അപ്പോള്‍ കല്യണം കണ്ട പോലെ (വീഡിയൊക്കരുടെ മൂടെങ്കിലും കണ്ടില്ലെ).

ദിവ (diva) said...

വളരെ നന്നായിട്ടുണ്ട് വിവരണം. ആസ്വദിച്ച് വായിച്ചു.

പുഞ്ചിരി said...

അപ്പോ, ന്യായമായ ഒരു ചിന്ന സംശയം. വധൂ വരന്മാരുടെ പേരുകള്‍ യഥാക്രമം ഐശ്വര്യ [നമുക്ക് എളുപ്പത്തിന് ഐശൂ ന്നോ ആയിശൂ ന്നോ ഒക്കെ വിളിക്കാമോ :-) ] എന്നും സന്തോഷ് എന്നുമാണോ? ഇവിടെ കണ്ട കലേഷിന്റേം ദില്‍ബൂന്റേം കമന്റുകളില്‍ നിന്നും ഊഹിച്ചതാണേ...ഉമേച്ചീ, ന്റെ ഊഹം ശര്യാണോ...?

kumar © said...

മോനേ ദില്‍ബാസുരാ ഇതാ ഈ പുഞ്ചിരി എന്തൊക്കെയോ ചോദിക്കണൂ.. ഉത്തരം പറഞ്ഞുകൊടുക്കൂ..

ഐശ്വര്യയുടെ ഫോണ്‍ നമ്പര്‍ തപ്പി നടന്ന് അസുരന്‍ എന്റെ കഞ്ഞിയില്‍ മണ്ണുവാരിയിടുമോ?

ഒരു മോഡല്‍ എന്നതിലുപരി എനിക്ക് ദില്‍ബാസുരഹൃദയം കവര്‍ന്ന ആ പെണ്‍കുട്ടിയെ അറിയുകയേ ഇല്ല! സത്യം സത്യം സത്യം.!

(ഉമേച്ചി എനിക്കിട്ടാണല്ലോ താങ്ങുമുഴുവനും. മഴയും കാറ്റും കാറ്റില്‍ പറത്തി പറന്നുവന്നതിനുള്ള ശിക്ഷ! (കരഞ്ഞുകൊണ്ട്) എനിക്കിതു വേണം. (കണ്ണുകള്‍ തുടച്ചുകൊണ്ട്) ഗ്രഹണി ഒരു അസുഖമാണോ ഡോക്റ്റര്‍?

ദില്‍ബാസുരന്‍ said...

പുഞ്ചിരീ,
ഐശ്വര്യ എന്നത് കുമാറേട്ടന്റെ ‘മറക്കല്ലേ’ പരസ്യത്തിലെ മോഡലാണെന്നും ബീക്കുട്ടിയുമായോ ബീക്കുട്ടനുമായോ യാതൊരു ബന്ധവുമില്ലെന്നും ഇതിനാല്‍ അറിയിച്ച് കൊള്ളുന്നു.

കുമാറേട്ടാ,
അത് തന്നെയാണ് ചോദിച്ചത്.സ്വന്തം പരസ്യത്തിലെ ഒരു മോഡലിന്റെ ഫോണ്‍ നമ്പര്‍ പോലുമില്ലാത്ത ഡയറക്ടറോ? ലജ്ജാവഹം!

ഇനി കാര്യം പറയാം. ഞാന്‍ ഒരു ജാം വിപണിയിലിറക്കുന്നുണ്ട്,‘ഐശ്വര്യ ജാം’. അതിന്റെ പരസ്യത്തിലേക്ക് മോഡലാവാന്‍ വേണ്ടിയാ.പരസ്യം കുമാറേട്ടന്‍ ഷൂട്ട് ചെയ്താലും മതി.സ്റ്റോറിബോര്‍ഡ് ഇതാണ്.നായിക ഒരു കുപ്പി നമ്മുടെ ജാമും കയ്യിലേന്തി നില്‍ക്കുന്നു.നായകന്‍ (എന്നേക്കാള്‍ ഗ്ലാമര്‍ കൂടിയവരെ കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ മിക്കവാറും ഞാന്‍ തന്നെയാവും)പറയുന്നു “ഐ ലവ് യൂ ഐശ്വര്യാ”. പല ആംഗിളുകളില്‍ നിന്ന് പല വട്ടം എടുക്കേണ്ടി വന്നേക്കാം.മോഡലിന്റെ റെസ്പോണ്‍സിനനുസരിച്ച് പിന്നേയും പല രംഗങ്ങളും കടന്ന് വന്നേക്കാം.

അതിനാണ് നമ്പര്‍ ചോദിച്ചത് അല്ലാതെ... ഛെ... ഛെ (ഞാന്‍ ആ ടൈപ്പേ അല്ല) :-)

ഇത്തിരിവെട്ടം|Ithiri said...

ദില്‍ബാ കണ്ട്രോള്‍ നഷ്ടപെടാതെ പുതിയ യൂണിയനെ പറ്റി ചിന്തിക്കൂ‍... എല്ലാം ശരിയാവും.

കണ്ണൂസ്‌ said...

ആ പരസ്യത്തിന്റെ ക്ലൈമാക്സ്‌ കൂടി പറയ്‌, ദില്‍ബൂ..

ദില്‍ബു : ഐശ്വര്യാ, ഐ ലവ്‌ യു.

ഐശ്വര്യ : (ക്യാമറക്ക്‌ നേരേ തിരിഞ്ഞ്‌) -- ഇതാ, ഇങ്ങിനെ എന്നോട്‌ പറഞ്ഞ രണ്ടെണ്ണത്തിനെ ശരിയാക്കി പരുവത്തിലാക്കിയ സാധനമാണ്‌ എന്റെ കയ്യിലിരിക്കുന്ന ഈ ജാറില്‍. കഴിക്കൂ.. സ്വാദിഷ്ടമായ ഐശ്വര്യാ ജാം!!!

ദേവന്‍ said...

ഹൈ. ഈ ദില്‍ബന്‍ ആളൊരു ശുദ്ധനാണല്ലോ. എന്റെ മനുഷ്യാ, മിന്നുന്നതൊന്നും പൊന്നമ്മയല്ല. ഈ മോഡല്‍ വരുമ്പോ ആദ്യം ബിര്‍ളാ വൈറ്റ്‌ പുട്ടി പോലെ പാന്‍ കേക്ക്‌ ഫൌണ്ടേഷന്‍ തേക്കും. എന്നിട്ട്‌ മേക്കപ്പു മാന്‍ അതിന്റെ പുറത്ത്‌ ഒന്നേന്ന് തുടങ്ങി ഒരു മോന്ത വരച്ചു വയ്ക്കും, അതിനു സത്യത്തിലുള്ള മുഖവുമായോ സത്യന്റെ മുഖവുമായോ ഒരു സാമ്യവുമില്ല. ആ മോന്ത കണ്ടു മോഹിക്കുന്നത്‌ "പിഗ്മാലിയോണിസം (അചേതന വസ്തുക്കളെ പ്രണയിക്കല്‍) എന്ന കാറ്റഗറിയിലാണു വരിക..

ഇപ്പോഴത്തെ കാലത്ത്‌ പെണ്ണുങ്ങളുടെ മനസ്സു മനസ്സിലായാലും മോന്ത മനസ്സിലാവൂല്ല ചെല്ലാ, വല്ല സ്വിമ്മിംഗ്‌ പൂളില്‍ നിന്നും കയറി വരുന്നതോ ജാഥാ നയിച്ച്‌ വാട്ടര്‍ ക്യാനണ്‍ അടി കൊണ്ടോടുന്ന പെണ്ണിന്റെയോ മുഖം ഇഷ്ടപ്പെട്ടാല്‍ പ്രേമിച്ചാല്‍ മതി, വലിയ തോതില്‍ മേക്കപ്പ്‌ കാണില്ല. സഖാവ്‌ വയലാര്‍ "ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു ആയിരവും പൊയ്മുഖങ്ങളായിരുന്നു" എന്ന് ഒരു ബ്യൂട്ടി പാര്‍ലറിനു മുന്നില്‍ ഇരുന്ന് പാടിയിട്ടുണ്ട്‌

ഗന്ധര്‍വ്വന്‍ said...

ദേവ ഗുരുവിന്റെ മുഖത്തെക്കുറിച്ചുള്ള സൂപര്‍ കമെന്റിനു കീഴെ എന്റേയീ മാറാപ്പു കമെന്റും കിടക്കട്ടെ.
(വിരഹം അനുഭവിക്കുന്ന പ്രവാസികള്‍ക്ക്‌ കൃത്യമായി ഓര്‍ക്കാന്‍ പറ്റാത്ത ഒരേ ഒരു മുഖം ഭാര്യയുടേത്‌).മുഖം വരക്കാന്‍ തുനിയും നേരം മുഖങ്ങളൊന്നൊന്നായ്‌ തെളിയുന്നു മുന്നില്‍. വിരലുകള്‍ കത്തും തിരികളാകുന്നു.ദേവഗുരുവെ വേറൊരു പാടെഴുത്തുകാരന്‍ മുഖം മനസ്സിന്റെ കാനാടി, മന്ദസ്മിതം വിചാരത്തിന്‍ ആവണേങ്ങാട്ട്‌ എന്നൊക്കെ എഴുതിയത്‌ തെറ്റാണല്ലെ.

വരച്ചു വഷളാക്കിയ മുഖങ്ങള്‍ വെള്ളപൂശിയ കുഴിമാടങ്ങള്‍. അത്‌ സ്വാഗതം ചെയ്യുന്നത്‌ മരണാലിംഗനത്തിന്‌. അതില്‍ പ്രദര്‍ശിക്കപ്പെടുന്നത്‌ അളിഞ്ഞമാംസവും അസ്ഥിയും. പുഞ്ചിരിക്കുന്ന തലയോട്ടി ആണത്‌ നിങ്ങളെ ചുഴലിയായടുപ്പിക്കുന്ന ഗ്വഹരങ്ങളായ കണ്ണുകള്‍ അവക്ക്‌.

അരവിന്ദ് :: aravind said...

ബിരിയാണ്യേ..പാട്ട് കേള്‍ക്കാന്‍ യാതൊരു വഴിയുമില്ല.
അല്ല, എന്തിനാ ഇനി കേക്കണേ! ദേ ഇത്രേം പേര് കേമായി എന്ന് പറഞ്ഞ് ഒറ്റക്കാരണം കൊണ്ട് തന്നെ ഞാനും പറേണൂ...കേമായി..കേമാവും..ഒന്നു കേക്കാന്‍ എന്താ വഴി ഈശ്വരാ!
:-)

അരവിന്ദ് :: aravind said...

എന്റീശ്വരാ..
ബിരിയുടെ കല്യാണം കഴിഞ്ഞോ? ഞാനറിഞ്ഞില്ലാട്ടോ..അടുത്തമാസം ആണ് എന്നായിരുന്നു ഓര്‍മ.

വിവാഹാശംസകള്‍..:-)

(ഈശ്വരാ..ഞാനെന്തിരു പൊട്ടന്‍.!)

ദില്‍ബാസുരന്‍ said...

ദേവേട്ടാ, ഗന്ധര്‍വരേ...
സംഭവം സത്യം തന്നെ?

എങ്കില്‍......

കുമാറേട്ടാ.... പ്രൊജക്റ്റ് ക്യാന്‍സല്‍ഡ്.... (ചായക്കടയിലെ രണ്ട് ചായേയ്... എന്ന്റ്റ്യൂണില്‍‌)

കലേഷ്‌ കുമാര്‍ said...

എന്നാലുമെന്റെ ഉമേച്ചീ, ഇത്രേം നല്ലൊരു വിവരണം കമന്റായിട്ടിട്ടത് കഷ്ടമായിപോയി!
ഇത് ബൂലോഗക്ലബ്ബിലൊരു പോസ്റ്റായിട്ടിരുന്നെങ്കില്‍!
സൂപ്പര്‍ വിവരണം!

പുഞ്ചിരി said...

അല്ല കലേഷേ, ഉമേച്ചി ചെയ്തതാ നന്നായേ... ന്താച്ചാല്‍ ഇയ്യിടെയായി ബൂലോഗത്തേക്കാള്‍ ആള്‍ക്കാര്‍ എത്തി നോക്കുന്നത് ഇവിടേക്കാ... ഇതിനൊക്കെ ഒരു യോഗം വേണം ട്ടാ... ദാ... ഇപ്പോ തന്നെ നോക്യേ... ഒന്നും കൂടി ആയാല്‍ ഇവിടെ മുന്നൂറ്റി മുപ്പത്തി മൂന്ന് കമന്റായേ... അതും വെറും രണ്ടൂന്നീസം കൊണ്ടല്ലേ ബിരിയാണി ഇത് അടിച്ചെടുത്തിരിക്കുന്നത്. സത്യായിട്ടും നിക്ക് ത്തിരി അസൂയ ഇല്ലാതില്ലാ ട്ടോ... :-) ബിരീ, തന്നെ സമ്മതിച്ചിരിക്കുണൂ ട്ടോ...

വിശാല മനസ്കന്‍ said...

ഉമേച്ച്യേ.....

കതര്‍ത്തു. ഛെ, തകര്‍ത്തൂ ട്ടാ.. കിണുക്കന്‍
വിവരണം. ഉമേച്ചിയെ വിളിച്ചപ്ഡേഷന്‍ എടുക്കാന്‍ തോന്നിയില്ല. കഷ്ടായിപ്പോയി.

തവളപിടുത്തക്കാരെപ്പോലെ...നിന്നവരെ പ്പറ്റി വായിച്ചപ്പോള്‍ ഹഹഹ എന്നൊരു ശബ്ദം വായിലൂടെ ഇരമ്പി പുറത്തോട്ട് വന്നു!

ഇത് ഒരു പോസ്റ്റാക്കാഞ്ഞതെന്നതാന്നേയ്..!

അചിന്ത്യ said...

ലേറ്റസ്റ്റ് അപ് ഡേറ്റ്
അന്ന് ഞങ്ങളൊരു കല്ല്യാണത്തിന്‍ പോയീച്ചാലും ഇന്നാ ശരിക്കും സര്‍ക്കാര്‍ കണക്കില്‍ ബീക്കുകള്‍ടെ കല്യാണം കഴിഞ്ഞെ.മുനിസിപാലിറ്റീല്‍ വെച്ച് ഇന്ന് റെജിസ്റ്റ്രേഷന്‍ കഴിഞ്ഞു.
പുയ്യാപ്ലേം പെണ്ണും ബന്ധുഗൃഹങ്ങളില്‍ പോയി പറയെടുത്ത് പറയെടുത്ത് വശം കെട്ടിരിക്ക്യാ ത്രെ.ഈയാഴ്ച എനിക്കൊരു ദിവസം തന്നില്ല്യെങ്കി കൊല്ലും ന്നു പറഞ്ഞ് ണ്ട് രണ്ടിനോടും.സകലമാന ബൂലോഗവാസികളോടും അന്വേഷണം അറിയിക്കാന്‍ പറഞ്ഞു.

InjiPennu said...

ഉമേച്ചീന്റെ അടുത്ത് വന്നാല്‍ വേറെ പോലെ കൊല്ലും. വന്നില്ലെങ്കിലും കൊല്ലും. പാവം ബീക്കുട്ടിയും കുട്ടനും.. ഇപ്പളങ്ങട്ട് കല്ല്യാണം കഴിഞ്ഞല്ലേയുള്ളൂ...അക്രമം വേണൊ ഉമേച്ചിയെ? :-)

ഉമേഷ്::Umesh said...

ബിക്കു ഇപ്പോള്‍ മൂളുന്ന കഥകളിപ്പദം:

ക്ഷണനം മേ മര്‍മ്മദാരുണം...
അതിലേറേ നല്ലൂ മരണം, അതിദാരുണം...

(ക്ഷണനം = വധം)

(ഞാനിതാ മൂക്കിലും ചെവിയിലും പഞ്ഞി വെച്ചു :))

പാപ്പാന്‍‌/mahout said...

കല്യാണത്തിനിടയ്ക്ക് ഈ വീഡിയോക്കാര് അചിന്ത്യയെ ‘മൂട് ഔട്ട്’ ആക്കി എന്നതൊക്കെ ഇപ്പോഴാണു വായിച്ചത് :-)
സഖാവ് വയലാറിന്റെ ഗാനം അപാരം, ദേവാ... :)

ബിരിയാണിക്കുട്ടി said...

മിസ്സായി പോയ ബിരിയാണിക്കുട്ടി മിസ്സിസ്സായി തിരിച്ചെത്തി കൂട്ടരേ. ഞങ്ങള്‍ രണ്ടും ഇന്നലെ ഹൈദരാബാദില്‍ ലാന്റ് ചെയ്തു. ഇന്ന്‌ ദേ ആപ്പീസിലും വന്നു. ഇനി കുറച്ചു കാലം ഇവിടെ.

കല്യാണത്തിന് വന്ന എല്ലാവരേയും ഞാന്‍ കണ്ടു ട്ടോ. എല്ലാവരും കൂടി എന്ത്‌ ബഹളമായിരുന്നു. എല്ലാവരും കൂടി സദ്യയും വിളമ്പും ഒക്കെ അങ്ങട് ഉഷാറാക്കിയതിന് റൊമ്പ നന്ദി. എന്റെ ബന്ധത്തില്‍ പെട്ട കോളേജ് പെമ്പിള്ളേര്‍ ദില്‍ബന്‍, ആദി, ശ്രീജി, പെരിങ്ങ്സ് എന്നിവരെ നോട്ട് ചെയ്തിട്ടുണ്ട് ട്ടോ. ആ ചുള്ളന്മാരൊക്കെ ആരാ എന്ന്‌ എന്നോട് ചോദിച്ചു. :) ബൈ ദ ബൈ, ഞാന്‍ ഇനി കുറച്ച് കാലം ദില്‍ബു കാണാതെ ഒളിച്ചു നടക്കാന്‍ പൂവാ. അനിലേട്ടന്‍ ദില്‍ബനെയെങ്ങാനും കണ്ടായിരുന്നോ? ;)

ഉമചേച്ചി എന്തായാലും പറഞ്ഞ വാക്ക്‌ പാലിച്ച്‌ കേരള സാരിയില്‍ തന്നെ സുന്ദരിയായി എത്തിയിരുന്നു. കുമാറേട്ടന്‍ അറുപത്തൊന്നാം മിനുട്ടില്‍ വന്നിട്ട്‌ ടാക്സിയുടെ ബില്ല് റീ‍-ഇമ്പേഴ്‌സ്‌ ചെയ്യുന്ന കൌണ്ടര്‍ അന്വേഷിച്ച് നടക്കുന്നതും കണ്ടു. :) രണ്ട്‌ പേരെയും ഒന്ന്‌ സ്‌റ്റേജിലേക്കെത്തിക്കാന്‍ ഞാനൊരു നൂറ് പേരെ കൊണ്ട് നിര്‍ബന്ധിപ്പിക്കേണ്ടി വന്നു. നമ്മടെ കാമറക്കാരന്‍ ആര്‍ട്ട് ഡയറക്‍ട്ടര്‍ സ്വയം കാമറ ഷൈ ആണത്രെ. എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഈ പുതുമ!

എന്തായാലും കല്യാണവും സദ്യയും ഒക്കെ കിങ്ങ് റീജന്‍സിയില്‍ നന്നായി. ഇവിടെ അതിലും ഗംഭീരമായി. മഴ കുറച്ച്‌ അവിടെ ശല്യം ചെയ്തെങ്കിലും ഇവിടെ അതുമുണ്ടായില്ല. ഉമ ചേച്ചിയെ കാണാതെ പോയാല്‍ കൊല്ലും എന്ന്‌ വാണിങ്ങ് ഉണ്ടായിരുന്നെങ്കിലും, സമയ പരിമിതി മൂലം ആ സാഹസം ചെയ്യേണ്ടി വന്നു. :( ബന്ധു വീടുകള്‍ കയറിയിറങ്ങി തളര്‍ന്നു. 11 ദിവസം കൊണ്ട്‌ അമ്പലങ്ങളും ബന്ധു വീടുകളും ഒക്കെ ഒരു വിധം തീര്‍ത്തു. നാട്ടില്‍ മഴ തന്നെ മഴ. ഞങ്ങള്‍ പുറത്തിറങ്ങിയാല്‍ ആ നിമിഷം തുടങ്ങും മഴ. തോരണമെങ്കില്‍ ഞങ്ങള്‍ ഏതെങ്കിലും വീട്ടിലോ, കാറിലോ കയറണം എന്ന അവസ്ഥ. പെരിങ്ങ്സേ കേള്‍ക്കുന്നുണ്ടോ ഇത്‌? മഴ കാണാനും കല്യാണം കൂടാനും വരാമെന്ന്‌ പറഞ്ഞിട്ട്‌ പറ്റിച്ചില്ലേ? കാണണ്ട മഴയായിരുന്നു ഗഡീ.

പിന്നെ, ഞങ്ങളിനി ഇവിടെ അങ്ങ്‌ കൂടാന്‍ തീരുമാനിച്ചു. യു.ഏ.യി.ക്കാരേ ഞങ്ങള്‍ അങ്ങോട്ട്‌ വരുന്നില്ല കേട്ടോ. നമ്മടാള്‍ക്ക്‌ ഇവിടെ ജോലി കിട്ടി.

കുറെ നാളുകള്‍ക്ക്‌ ശേഷം ബൂലോഗത്തെത്തിയപ്പോള്‍ ഒരു അപരിചിതത്വം. ഒരുപാട്‌ പുതിയ മുഖങ്ങള്‍. :) എല്ലാവരേയും വഴിയെ പരിചയപ്പെടാം ട്ടോ. നേരിട്ടും, ഇവിടെ ഈ പന്തലില്‍ വന്നും എനിക്കും എന്റെ ബീക്കുട്ടനും ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഒരുപാട്‌ നന്ദി. ഇടക്ക്‌ ഉമേഷേട്ടന്റെയും, വിശ്വേട്ടന്റെയും ഒക്കെ ചില ശ്ലോകങ്ങളും പ്രയോഗങ്ങളും കണ്ടപ്പോള്‍ ചെറുതായി ഒന്ന്‌ ഞെട്ടി:)പിന്നെ, ബൂലോഗത്തെ ഞാനൊരുപാട്‌ ബഹുമാനിക്കുന്ന ചില വ്യക്തികളില്‍ നിന്നും അപ്രതീക്ഷിതമായി ലഭിച്ച ആശംസാ കാര്‍ഡുകള്‍ ബിരിയാണിക്കുട്ടിക്ക്‌ എത്ര സന്തോഷമായി എന്ന്‌ പറഞ്ഞാല്‍ തീരില്ല. :) എല്ല്ലാത്തിനും കുറെ കുറെ കുറെ നന്ദി.

ഇനി ബാക്കി വിശേഷങ്ങള്‍ ഒക്കെ പിന്നീട്‌. ഓരോരുത്തരുടെയും പേരെടുത്ത്‌ പറയുന്നില്ല എങ്കിലും, എല്ല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി.

ദില്‍ബാസുരന്‍ said...

ബിരിയാണി ചേച്ച്യേ,
:-)
നമ്മള് ബഡെ ഇണ്ട് ട്ടാ. കാണാം. ഹൈദരാബാദ് വളരെ ദൂരെയൊന്നുമല്ല. നമ്മള്‍ക്ക് ഫ്ലൈറ്റ് ടിക്കറ്റ് ഫ്രീയായി കിട്ടും താനും. :)

പെണ്‍കുട്ടികള്‍ എന്നെ അന്വേഷിച്ചു എന്ന് പറാഞ്ഞ് സുഖിപ്പിക്കണ്ട. (അന്വേഷിക്കും... അന്വേഷിക്കണമല്ലോ...)കാണാം ട്ടാ.

ബി.കുട്ടനോട് ആശംസകള്‍ അറിയിക്കൂ.

വിശാല മനസ്കന്‍ said...

ഹലോ...മിസ്സിസ്സ്.ബീക്കുട്ടന്‍.

ഇന്ന് ഞാന്‍ ബി.ക്കു.നെ ഓര്‍ത്തേ ഉള്ളൂ. മീനാക്ഷിക്കുട്ടിയുടെ പോസ്റ്റ് വായിച്ചപ്പോള്‍!

അപ്പോള്‍ ദാണ്ട്രാ ചുള്ളത്തിയുടെ കമന്റ്. സന്തോഷം. ബീക്കുട്ടനോട് അന്വേഷണം പറയണം.
എല്ലാവിധ ആശംസകളും.

വല്യമ്മായി said...

സുഖമായി തിരിച്ചെത്തി എന്നറിഞ്ഞതില്‍ സന്തോഷം.അടുത്ത് തന്നെ ഇവിടെ വരും എന്നു കരുതിയിരിക്കുകയായിരുന്നു.ഇതുhttp://rehnaliyu.blogspot.com/2006/09/blog-post_09.html പോലെ വിരുന്നൊരുക്കി.സാരമില്ല പിന്നീടാകട്ടെ

Adithyan said...

ബീക്കുട്ടിക്കും ബീക്കുട്ടനും ഒരു സ്വാഗതം :)
ബീക്കുട്ടന്റെ ഒരു കഷ്ടകാലം, ആ ‘മാരക’ തമാശകളും പിന്നെ പാറപ്പുറത്ത് ചിരട്ടയിട്ടുരക്കുന്ന പോലത്തെ ആ പാട്ടും ഒക്കെ ഇടക്കിടക്ക് കേട്ടോണ്ടിരിക്കണമല്ലോ :))

പിന്നെ, എന്നെ ആരാ‍ാ അന്വേഷിച്ചേന്നു പറഞ്ഞെ? അവര്‍ക്കെന്റെ അഡ്രസ്സ് കൊടുക്കാം, അല്ലേല്‍ വേണ്ട ഈമെയില്‍ ഐഡി കൊടുക്കാം. അല്ലേല്‍ ലേറ്റായാലോ എന്റെ ഫോണ്‍ നമ്പര്‍ കൊടുക്കാം... അല്ലെങ്കിലതു വേണ്ടാ, ഞാനങ്ങോട്ടു വരാം... ;)

Anonymous said...

അപ്പൊ ഗള്‍ഫിലേക്കില്ലേ? അവടെ ഹൈദരബാദീത്തന്നെയാ രണ്ടാളും ഇനി?
അതു ഗൊള്ളാം!

മിസ്സിസ്സായ കഥ എഴുതി ഒരു പോസ്റ്റിടൂന്നെ. ഈ പോസ്റ്റിലെ കമന്റ് ഭാരം കാരണം ലോഡാവാന്‍ എന്നാ പാടാണെന്നൊ..

കല്ല്യാണത്തിന്റെ ഫോട്ടോസ് ഒന്നുമില്ലെ കുട്ട്യേ? ഒറക്കൊളിച്ചിരുന്ന് 100 ഒക്കെ അടിച്ചിട്ട് ഒരു ഫോട്ടോക്കുള്ള സ്കോപ്പില്ലെ? :( സാരീന്റെ എങ്കിലും??? പ്ലീസ്..

അനംഗാരി said...

ബിരിയാണിക്കുട്ടി, ബൂലോഗത്ത് തിരിച്ചെത്തി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. ആ ബാച്ചിലേഴ്സ് ക്ലബ്ബിലെ ചില്ലിത്തെങ്ങുകളെ കൊതിപ്പിക്കാനെങ്കിലും കണവനെ കൊണ്ട് നല്ല ഒരു കൃതി ( വിവാഹം ചെയ്താലുണ്ടാകുന്ന ഗുണഗണങ്ങള്‍) ഇവിടെ ഒന്ന് ഇടീക്കണെ. പറ്റിയ ബിരിയാണിക്കുട്ടന്റെ ഒരു പടോം.
വീണ്ടും സ്വാഗതം,ഗാന കോകിലത്തിന്.

പച്ചാളം : pachalam said...

തിരിച്ചെത്തിയോ സന്തോഷം, മിസ്റ്ററെന്തെടുകുവാ??

Anonymous said...

ഇഞ്ജീടെ ആഭരണങ്ങളുടെ ഒക്കെ ഒരു വൈയ്റ്റേ.... അമേരിക്കേന്നാ..... അതോണ്ടാ...
വല്ല്യമ്മായി നല്ല വെലപിടിച്ച സാരിയാ ഉടുത്തേക്കണേ....

ഹൊ! ദില്‍ബൂനെ അപ്പിടി കള്ളുനാറ്റം.......

ദേ ... ബെന്‍സ്‌ കാറില്‍ സിനിമാതാരത്തിനേ പോലെ വിശാലമനസ്കന്‍.......
ഹൊ!!....... അവരൊക്കെ വല്ല്യ വല്ല്യ ആള്‍ക്കാരാ ... നീ അങ്ങു മാറിനിക്കു അവരുടെ കണ്ണില്‍ പെടാതെ... ചീത്ത വിളിക്കും......


പുറത്തു നിക്കണ അഗതികളായ (അനോനിയായ) ഞങ്ങള്‍ക്ക്‌ കൊറച്ചു ( കഷണം തീര്‍ന്ന) ബിരിയണിച്ചോറേലും കിട്ടുമോ ആവോ


ഇല്ലേലും സാരമില്ല... ഇത്ര നന്നയി പാടണ ചേച്ചിയല്ലേ... നമ്മക്ക്‌ അതെല്ലാം ദൂരേന്നു കണ്ടിട്ടങ്ങു പോവാം....

ഇത്തിരിവെട്ടം|Ithiri said...

തിരിച്ചെത്തിയതില്‍ സന്തോഷം

Anonymous said...

അതെന്തിനാ‍ അനോണീ ആ കമന്റ് മൂന്ന് പ്രാവശ്യം ഇട്ടത്? ... :-)

ബീ കുട്ടിക്ക് , ഓ സോറി, ഇപ്പൊ കുട്ടിയല്ലല്ലോ ല്ലേ... ബീച്ചേച്ചിക്കും ബീമാരനും ഒരായിരം ആശംസകള്‍. ചേച്ചി ഇത്തയായിരുന്നുവെന്നാ ഞാനാദ്യം കരുതിയത്. ഇപ്പോ ആ തെറ്റിദ്ധാരണ മാറിയപ്പോള്,‍ ഉണ്ടായിരുന്ന ഒരു നഷ്ടബോധവും മാറിക്കിട്ടി - ഹാവൂ, എന്തൊരാശ്വാസം. ;-)

വീണ്ടും ഒരായിരം ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന് കൊണ്ട്,
മറ്റൊരനോണി...

ഡാര്‍വിന്‍ said...

Hi BK,

Nice..ariyan pattiilla ananu padiyathennu...

Valare nannairunnu....

bodhappayi said...

ഈ കതിനാ വെടിക്കെട്ടു മൊത്തം മിസ്സായല്ലോ ദൈവമേ. വിവാഹദിവസം ഞാന്‍ നാട്ടിലുണ്ടായിരുന്നു ബിരി, പക്ഷേ കുറച്ചു തിരക്കായിപ്പോയി. എല്ലാം തകര്‍ത്തെന്നു കമന്‍റുകള്‍ കണ്ടാല്‍ അറിയാം.

പുതുമോടി മാറിക്കാണില്ലല്ലോ അല്ലേ, ഇന്നാ പിടിച്ചോ കുറച്ചാശംസകള്‍... :)

മഞ്ഞുതുള്ളി said...

വളരെ വൈകി വായിച്ച് ഒന്ന്..

വല്ലാത്ത മാസ്മരിക ശബ്ദം.

vaiki poyi said...

aamayum muyalum kadhayile amayyyi poyi njan ningade koottathi....arinjillatto sathyam...isamiyaan ingane kore alkkar divasom chirikkunnundenna karayam enne ariyichath,ngane ningalde koode kooodaan vaikiyathil kshamapanam..
enthayaalum kalayanam okke kazhinjallo..ee aamayude belated ashamsakal.pinne paatt gambheram..ini ee paatt njan kore kalaayi thappi nadakkunnu athinde orgiinal track n vendiyulla oru abeksha..ee addressil pradheekshikkunnu...camerapress@gmail.com....ineem kanaam adhyam njan pazhayathokke onn vayich chirikkatte...ennem clubil cherkkumallo

n.b: enne officinn aduth thanne pirich vidumenna koode ulla ottukaar parayunnath (office samayath ariyaathe pottichirichathin),pinne md chirikkunna kooottathil ulla aal aya karanam njan pedikkunnilla

ഭൂതാവിഷ്ടന്‍ said...

നന്നായിരിക്കുന്നു .....

Anonymous said...

ബിക്കുട്ടി എവിടെ ?? വിവാഹശേഷം എല്ലാം നിര്‍ത്തിയോ ? അങ്ങനെ ചെയ്യല്ലേ....

ബിക്കുട്ടി പാട്ടുകളുടെയും ബ്ലൊഗിന്റെയും ഒരു അരാധകന്‍......

Reshma said...

ബീക്കൂ കം ബ്യാ‍ാക്, കം ബ്യാക്ക്

(റോസ് ജാകിനെ വിളിച്ച ആ അതോടെ. അല്ലേ അത്രേം വേണ്ട ല്ലേ)

ബിന്ദു said...

രേഷ്മേ ഞാനും കൂടാം.
ബിക്കു തിരിച്ചു വാ മോളെ. ഇത്രയും അവധിയൊക്കെ മതിയന്നെ.:)

...പാപ്പരാസി... said...

നേരത്തെ ഞാന്‍ ഈ വഴിക്ക്‌ വന്നിരുന്നു,അന്ന് ഞാന്‍ കമന്റിടാന്‍ പഠിച്ചിരുന്നില്ല,ഇന്ന് ഇവിടെ വീണ്ടും വന്നു.ഗാനം ഗംഭീരം എന്ന് പറയേണ്ട കാര്യമില്ലെന്ന് പത്തഞ്ഞൂറ്‌ കമന്റുകള്‍ പറയുന്നുണ്ടല്ലോ.....കൊള്ളാം പാടി പാടി വളരൂ...പിന്നെ ഈ പാട്ട്‌ ഏത്‌ ചിത്രത്തിലേതാണെന്നും,ഉണ്ടെങ്കില്‍ ഇതിന്റെ ഫയല്‍ ഒന്ന് അയച്ച്‌ തരുമോ?....നന്മകള്‍ നേരുന്നു.
camerapress@gmail.com

Anonymous said...

有什么 有什么网址 有什么新闻 有什么博客 有什么论文 有什么爱秀
有什么图片 有什么音乐 有什么搜商 有什么帖客 天气预报

Anonymous said...

1.
Welcome to enter (wow gold) and (wow power leveling) trading site, (wow gold) are cheap, (wow power leveling) credibility Very good! Quickly into the next single! Key words directly to the website click on transactions!

2.
Welcome to enter (wow gold) and (wow power leveling) trading site, (wow gold) are cheap, (wow power leveling) credibility Very good! Quickly into the next single! Key words directly to the website click on transactions!

3.
Welcome to enter (wow gold) and (wow power leveling) trading site, (Rolex) are cheap, (World of Warcraft gold) credibility Very good! Quickly into the next single! Key words directly to the website click on transactions!

Anonymous said...

1.
Welcome to enter (wow gold) and (wow power leveling) trading site, (wow gold) are cheap, (wow power leveling) credibility Very good! Quickly into the next single! Key words directly to the website click on transactions!

2.
Welcome to enter (wow gold) and (wow power leveling) trading site, (wow gold) are cheap, (wow power leveling) credibility Very good! Quickly into the next single! Key words directly to the website click on transactions!

3.
Welcome to enter (wow gold) and (wow power leveling) trading site, (Rolex) are cheap, (World of Warcraft gold) credibility Very good! Quickly into the next single! Key words directly to the website click on transactions!

shan said...

patukelkan kazhinilla nannayi ennu ariyan kazhinju eniyum paduka paditheerate ullile mohangal

«Oldest ‹Older   201 – 361 of 361   Newer› Newest»