
റോഡ് മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞൊരു വഴിയായിട്ടുണ്ട്. മുട്ടന്‍ മുട്ടന്‍ കുഴികളെ അതി വിദഗ്ദമായി ഒഴിവാക്കി കൊണ്ട് ഡ്രൈവര്‍ ചേട്ടന്‍ വണ്ടിയോടിക്കുമ്പോള്‍, ഓരോ കുഴിക്കും ഓരോന്നെന്ന കണക്കില്‍ അച്ഛന്‍ സര്‍ക്കാരിനെ ചീത്ത വിളിക്കുന്നുമുണ്ട് . അമ്മക്കുറക്കം തന്നെ ഉലകം. ഞാനാണെങ്കില്‍ ആദ്യമായി മറ്റൊരു ബൂലോഗിയെ കാണാന്‍ പോകുന്നതിന്റെ ടെന്‍ഷനില്‍. കണ്ടാല്‍ എങ്ങനെ ഇരിക്കും, മനുഷ്യനെപ്പോലെ ഒക്കെ തന്നെ ആകുമോ ആവോ എന്നൊക്കെ ആലോചിച്ച് നഖത്തിന്റെ നീളം കുറഞ്ഞു കൊണ്ടിരുന്നു.
അപ്പോഴാണ് ഫോണ്‍.
“കുഞ്ഞീ, നീ എപ്പഴാ വരുന്നെ? ഇവിടെ വേറൊരു ബൂലോഗന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ആ ആളുള്ളപ്പൊ വരാന്‍ നിനക്ക് പ്രശ്നമുണ്ടോ?
ഓഹൊ!! അപ്പൊ രണ്ട് ബൂലോഗവാസികളെ ഒരുമിച്ചു കാണാനാണ് പോകുന്നത്. കൊള്ളാം!
നല്ലൊരു കഥാകാരനാണ്. ഒന്നു കണ്ട് കളയാം. പ്രശ്നമില്ല എന്ന് മറുപടി കൊടുത്തു.
കുഴികളെല്ലാം എണ്ണിക്കഴിഞ്ഞപ്പോള്‍ കോളേജിനു മുന്നില്‍ വണ്ടി നിന്നു. എന്നെയും അമ്മയെയും അവിടെ ലഗേജ് ഇറക്കി അച്ഛന്‍ ഗഡി സ്ഥലം കാലിയാക്കി.
ഗേറ്റില്‍ കാലുകുത്തിയതും പരിവാരങ്ങള്‍ ഓടിയെത്തി. പുസ്തക പ്രദര്‍ശനം ദാ അവിടെ, ചരിത്ര പ്രദര്‍ശനം ദേ ഇവിടെ ഇതിനു മുകളില്‍...
“അതെയ്, ഇതൊക്കെ ഞാന്‍ കണ്ടോളാം. എനിക്ക് ...ടീച്ചറെ ഒന്ന് കാണണം. ഞാന്‍ സുഹൃത്താണ്.“
മുണ്ടാണുടുത്തിരുന്നതെങ്കില്‍ ആ കുട്ടി അതിന്റെ മടക്കിക്കുത്തഴിച്ചിട്ടേനെ. എന്നിട്ടും ആ പെണ്‍കുട്ടി അതിനെക്കൊണ്ടാവുന്ന വിധം അഡ്ജസ്റ്റ് ചെയ്തു. ചുരിദാറിന്റെ ഷാള്‍ ഒതുക്കി പിടിച്ചു ബഹുമാനം കാണിക്കുന്ന ആ ആക്ഷന്‍.
“ടീച്ചര്‍ ദേ ഇപ്പൊ പുറത്തു പോയതാ, ഇപ്പൊ വരും. ഇവിടെ ഇരിക്കാം”.
മറ്റേ ബൂലോഗനെയും കൊണ്ട് പുറത്തേക്കിറങ്ങിയതാണെന്നു മനസ്സിലായി. എന്നാല്‍ പിന്നെ അതു വരെ ചരിത്ര പ്രദര്‍ശനം ദര്‍ശിക്കം എന്ന് കരുതി. ദാ ഫോണ്‍.
“മോളുട്ടീ, നീ എതിയോ? എവിടെയാ?”
“ഞാന്‍ ദേ ഈ ചരിത്ര പ്രദര്‍ശന...”. ടക്. ഫോണ്‍ കട്ട്.
ആളിവിടെ അടുത്തെത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. പുറത്തേക്കിറങ്ങിയപ്പോള്‍ അതാ നമ്മുടെ താരം. ചുറ്റും ഒരു പറ്റം മാന്‍പേടകളും. ഒപ്പം വഴി തെറ്റി വന്ന കുട്ടിയെ പോലെ അരിഗോണിയുടെ കഥാകാരനും. അതാ ടീച്ചര്‍ എന്നെ കണ്ടു കഴിഞ്ഞു. ഓടി വരലും കെട്ടിപിടിക്കലും എപ്പൊ കഴിഞ്ഞു?
കസവുള്ള കേരള സാരിയില്‍ ഒരു സുന്ദരി ടീച്ചര്‍. ചടുലമായ ഒരോ നീക്കങ്ങള്‍. ഈ നിമിഷം ഇവിടെ ഗേറ്റിനടുത്ത്, അടുത്ത നിമിഷം അവിടെ റിസപ്‌ഷനില്‍. അതിനടുത്ത നിമിഷം കാന്റീനില്‍. കാലില്‍ ചെരുപ്പില്ല. കയ്യില്‍ ഒരു സെല്‍ ഫോണ്‍. കൈത്തണ്ടയില്‍ നിറയെ വര്‍ണ്ണനൂലുകള്‍. ആയിരം നാവ്. എന്നോട് തല്ലുപിടിക്കുന്നു, എന്റെ അമ്മയോട് കുശലം പറയുന്നു, ഫോണില്‍ മറ്റൊരു ബൂലോഗനോട് വര്‍താനം പറയുന്നു, ഇടയില്‍ “മിസ്സ്, ഇതെന്ത ചെയ്യണ്ടെ മിസ്സ്” എന്ന് ചോദിച്ചു വന്ന സംശയക്കുട്ടിയോട് “അത് അവിടെ ചെന്ന് അങ്ങനെ ചെയ്യമ്മൂ” എന്ന് നിര്‍ദ്ദേശിക്കുന്നു.
ഹൌ!! ഇതെന്തൊരു ജീവി!!
“നിങ്ങള്‍ ഈ പുസ്തകങ്ങള്‍ കാണൂ, ഞാന്‍ ഇവനെ ഒന്ന് വിട്ടിട്ടു വരാം.“ അരിഗോണിക്കാരന്‍ പോകാന്‍ തയ്യാറെടുക്കുന്നു.
ഞങ്ങള്‍ പുസ്തക ലോകത്തേക്കിറങ്ങി. നല്ല ഒരു സംരംഭം. ഒരുപാട് പുസ്തകങ്ങള്‍. മലയാളത്തിലെ ഒട്ടു മിക്ക പബ്ലിഷര്‍മാരും ഉണ്ട്. എല്ലാം ഈ സൂക്ഷ്മ രൂപിണിയാല്‍ സംഘടിപ്പിക്കപ്പെട്ടത്. കുറെ പുസ്തകങ്ങള്‍ വാങ്ങി. എന്നേക്കാള്‍ ആര്‍ത്തി അമ്മക്ക്. ബസ്സിലെ രണ്ട് സ്‌റ്റെപ്പ് കയറുമ്പഴേക്കും വാതം കോച്ചുന്ന ആള്‍ക്ക്, ഇവിടത്തെ രണ്ടും മൂന്നും നിലകള്‍ നോ പ്രോബ്ലം!
വീണ്ടും ഫോണ്‍. “മോളുട്ടീ നിങ്ങള്‍ എവിടെയാ?”
“ഞങ്ങള്‍ ഈ മാതൃഭൂമീടെ..” ടക്. ഒരേയൊരു മിനിട്ട്. നമ്മുടെ ആളിതാ മുന്നില്‍.
“വാ നമുക്കൊരു ചായ കുടിക്കാം.“
വേണ്ട ചേച്ചീ എന്ന് ഞാന്‍ പറയുന്നതിന് മുന്‍പ് കാന്റീനിന്റെ പടിയിലെത്തി.
“ദേ ഇതാണെന്റെ ചിന്നു, എന്റെ മോളാ, പിന്നെ ദേ ഇത് അഞ്ജു, ഇവളുണ്ടല്ലൊ, നമ്മുടെ മറ്റേ ബൂലോഗന്‍ ഇന്നിവിദെ വരും എന്ന് ഇന്നലെ സ്വപ്നം കണ്ടത്രേ. പിന്നെ ഇത് ചീതു, ഇവള്‍ എന്റെ ബ്ളോഗില്‍ ഉണ്ട്. ഇതാണ് വിനീത, ഇവള്‍ അസ്സല്‍ പാട്ടുകാരിയാ, അയ്യോ... ഇതാരാ...”
രണ്ട് കയ്യും നീട്ടുന്നത് കണ്ടൂ. പിന്നെ കണ്ടത് ഒരു പ്രായമായ സ്ത്രീയുടെ കൂടെ.
“എന്റെ ടീച്ചറാ”
ടീച്ചറുടെ ടീച്ചര്‍, കുട്ടികള്‍ക്ക് കൌതുകം.
അതിനിടയില്‍ ചേച്ചിയുടെ സെല്‍ ഫോണില്‍ ഒരു കുട്ടി- “അങ്കിള്‍, അങ്കിള്‍ വരുമ്പോ കഴിക്കാന്‍ ബര്‍ഗര്‍ പറയണോ, വെജ്‌റോള്‍ പറയണോ?”
ചേച്ചിയുടെ വക്കീലദ്ദേഹം കുട്ടികളുടെ അങ്കിള്‍.
എന്റെ കണ്ണുകളില്‍ അത്ഭുതം. ഇങ്ങനെയും ഒരാള്‍. ചുറ്റും ഈച്ച പോലെ പറ്റിക്കൂടിയിരിക്കുന്ന ഓരൊ കുട്ടിയും മിസ്സ് മിസ്സ് എന്ന് വിളിച്ചാണ് കലപില കൂട്ടുന്നതെങ്കിലും ആ ഓരൊ വിളിയും അമ്മേ എന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നു. ഓരൊരുത്തരും ഈ ടീച്ചറുടെ മടിയിലാണ്, ഹൃദയത്തിലാണ്. കാന്റീനില്‍ ചെലവഴിച്ച ആ അഞ്ച് മിനിട്ടില്‍, ഗേറ്റിലേക്ക് നടക്കുന്ന നിമിഷങ്ങളില്‍, ഗേറ്റില്‍ വെച്ച് സന്ധ്യ എന്ന കുട്ടിയെക്കൊണ്ട് മനോഹരമായ ഒരു പാട്ടു പാടി ഞങ്ങളെ കേള്‍പ്പിച്ചപ്പോള്‍ ഒക്കെ ഞാന്‍ അറിഞ്ഞു, ബൂലോഗത്തില്‍ അരുമായി സംസാരിച്ചാലും, ഈ ചേച്ചി പ്രതിപാദ്യ വിഷയമായി വരുമ്പോള്‍ സ്വന്തം ചേച്ചിയെക്കുറിച്ചെന്ന വണ്ണം അവരെല്ലാം വികാരാധീനരാകുന്നത് എന്തുകൊണ്ടെന്ന്.
ഒരു തുള്ളിക്കൊരു കടല്‍ തിരിച്ചു തരുന്ന ഈ ചേച്ചിയെ പോലെ ഈ ചേച്ചി മാത്രം.
യാത്ര പറയും നേരം ഒരു ഓട്ടോറിക്ഷ കൈ കാണിച്ചു നിര്‍ത്തി “ദാ, ഇവരെ ആ കല്യാണില്‍ ഒന്നു വിട്ടേക്കു”. മനസ്സില്‍ ഒരു കുഞ്ഞു സങ്കടം.
ഓട്ടോറിക്ഷക്ക് പിന്നില്‍ ചേച്ചി ചെറുതായപ്പോള്‍ എനിക്കൊരു സന്ദേശം വന്നതായി മൊബൈല്‍ ഫോണ്‍ അറിയിച്ചു. തുറന്നു നോക്കാതെ തന്നെ ഞാനത് വായിച്ചു.
“ലവ് യു മോളൂട്ടീ”
64 comments:
ബിരിയാണിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ഞാനീയടുത്തു് എഴുതിക്കൊണ്ടിരിക്കുന്ന ഒരു നോട്ടിലെ ചില ഭാഗങ്ങള്‍ ഇവിടെ ഇടാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു തോന്നി.
# വ്യക്തിപരമായി അടുത്തിടപ്പഴകുന്ന ബ്ലോഗരെക്കുറിച്ചെന്തു തോന്നുന്നു?
* സ്നേഹിക്കപ്പെടുവാന്‍ കൊതിക്കുമ്പോഴും സ്നേഹത്തെ തള്ളിപ്പറയുന്നവനാണു ഞാനെന്നു ഉമചേച്ചി അഭിപ്രായപ്പെട്ടിട്ടുണ്ടു്. ശരിയാണെന്നു തോന്നി.
# ആ സ്വഭാവം മാറ്റണമെന്നു തോന്നിയില്ലേ?
* ഇല്ല, ചില പ്രകൃതങ്ങള്‍ നാഗങ്ങള്‍ ഉറയൂരം പോലെ കൊഴിഞ്ഞുപോകേണ്ടതാണു്.
# ഈ ഒരു തീരുമാനം സൌഹൃദത്തില്‍ വിള്ളലുകളുണ്ടാക്കില്ലേ?
* ഇല്ലെന്നു കരുതുന്നു, ഞാനേറെ ഡിപ്പന്‍ഡ് ചെയ്യുന്ന ഒരു ബ്ലോഗറാണു് ഉമചേച്ചി. മഴ പെയ്യുന്ന സ്വരം ടെലിഫോണിലൂടെ കേള്‍പ്പിച്ചുതരുവാന്‍ തക്കവണ്ണം സഹാനുഭൂതി പ്രകടിപ്പിച്ചിട്ടുള്ളവള്‍.
ഉമേച്ചീ, യു ആര്‍ ഗ്രേയ്റ്റ്
- വണ്‍ ഓഫ് ദ് കുഞ്ഞന്‍സ് :)
അചിന്ത്യേടേതാണോ ചിത്രത്തിലെ ആ പൊന്‍വളയിട്ട കൈ?
qw_er_ty for pinmozhi blocking
ഉമേച്ചിയേ, ഇത്ര ഫാസ്റ്റായി നീങ്ങിയാല്‍
ലോറന്‍സ് സങ്കുചനം സംഭവിക്കുമല്ലോ... അതായിരിക്കും ഇത്ര മെലിഞ്ഞിരിക്കുന്നതു്, അല്ലേ?
നല്ല വിവരണം, ബിരിയാണിക്കുട്ടീ. ഉമേച്ചിയെ ഈ-മെയിലില്‍ക്കൂടിയും കമന്റുകളില്‍കൂടിയും മാത്രമേ പരിചയമുള്ളൂ. (അതും അധികവും “ചൊറിയല്‍” ആയിരുന്നു താനും :-)) എങ്കിലും ആ വ്യക്തിത്വത്തെപ്പറ്റി ഒരു ധാരണ കിട്ടിയിരുന്നു.
ഇങ്ങനെയുള്ള നല്ല ആളുകളെ എന്നെങ്കിലുമൊക്കെ നേരിട്ടു കാണാന്‍ ഭാഗ്യമുണ്ടാകുമായിരിക്കും, അല്ലേ?
:-)
ബിരിയാണിക്കുട്ടീ
ഉമേച്ചീനെ ഇത്രേം പരിചയപ്പെടുത്തിയതിന് ഒത്തിരി നന്ദി..എന്റെ പോസ്റ്റില്‍ കുറച്ച് കമന്റിട്ടത് മാത്രമെ എനിക്കറിയൂ...ഒത്തിരി സ്നേഹം ഉള്ളയൊരു ചേച്ചിയാണ് എന്ന് എനിക്ക് തോന്നിയിരുന്നു.അത് ഇത്രത്തോളം ആകുമെന്ന് കരുതിയില്ല്ല..ബിരിയാണിക്കുട്ടീന്റെ ഒരു ഭാഗ്യം.
അപ്പോള്‍ നാട്ടിലാണൊ? എന്നാ കല്ല്യാണം? സാരീടെ കാര്യം മറക്കൂല്ലല്ലൊ.. എല്ലാം മംഗളമായി കഴിയട്ടെ..പുതിയ ജീവിതത്തിലേക്ക് കാല്വെപ്പിന് ഒത്തിരി പ്രാര്‍ത്ഥനയും..എന്തായാലും ബിരിയാണിക്കുട്ടന്‍ ഒരു ഭാഗ്യമുള്ള ആള്‍ തന്നെ..സംശയമില്ല.
qw_er_ty for pinmozhi blocking
പാപ്പാന്‍ ചേട്ടാ..
കൈത്തണ്ടയില്‍ നിറയെ വര്‍ണ്ണനൂലുകള്‍...
അതേ ഉമേച്ചീടെ തന്നെ..
qw_er_ty for pinmozhi blocking
ഉള്ളതു പറഞ്ഞാല്‍...
വായിച്ചുകൊണ്ടിരുന്നപ്പോള്‍ കണ്ണു നിറഞ്ഞു പോയി.
ചിലപ്പോഴൊക്കെ അങ്ങിനെയാ.
ഹൃദ്യം, ബിരിയാണിക്കുട്ടീ. മനോഹരമായ വിവരണം. ഉമേച്ചിയുടെ വ്യക്തിത്വം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ തക്കവണ്ണമുള്ളത്. ഉമേഷ്‌ജി പറഞ്ഞതുപോലെ ബിരിയാണിക്കുട്ടി ഭാഗ്യവതി. ഉമേച്ചീയൊക്കെ നേരിട്ട് കാണാന്‍ എന്നാണാവോ ഭാഗ്യം ഉണ്ടാവുക.
ബിരിയാണിക്കുട്ടിയേ, ഇതിനായിരുന്നോ? ഈ ഒരു പടം തന്നിട്ട് ഒന്നു അത്യാവശ്യമായി ലിങ്ക് ചെയ്തു തരുമോ എന്നു ചോദിച്ചത്? അപ്പോള്‍ ഇതു ഇന്ത ‘ഗഡിണി‘യായിരുന്നോ?
ഇത്രയും മെലിഞ്ഞ രൂപം കണ്ടപ്പോള്‍ പെട്ടന്നെ ഉമേച്ചിയെ ഓര്‍മ്മ വന്നു. എങ്കിലും ആ കൈത്തണ്ടയിലെ കോലാഹലം കണ്ടപ്പോള്‍ ഞാന്‍ കരുതിയത് ഹൈദ്രാബാദിലെ ഏതോ ബിരിയാണി ഫെസ്റ്റിവലില്‍ പങ്കെടുത്ത ഏതോ ആദിവാസിയുടെ ചിത്രം ആണെന്ന്. എല്ലാം തകര്‍ത്തില്ലേ?
ഒരു ഓഫ് ടോപിക്ക് : ഉമേച്ചിയെക്കുറിച്ച് ഞാന്‍ എന്തെങ്കിലും പറയുന്നതിനെക്കാളും നല്ലത് കല്യാണിയും സുമയും പറയുന്നതാണ്. കാരണം മിക്കവാറും ദിവസങ്ങളില്‍ ഉമേച്ചി ഇവരോട് സംസാരിക്കുന്നത് കണ്ടപ്പോള്‍ ഇവരുടെ മുഖത്ത് വിരിയുന്ന സന്തോഷം ഞാന്‍ വായിക്കാറുണ്ട്.
വണ്ടി കയരുന്നതിനു മുന്‍പ് ഇതിലൂടെ ഒന്നു കയറി ഇറങ്ങി പോകാമെന്നു വച്ചതു ഏതായാലും വെറുതേയായില്ല.ബൂലൊക സംഗമത്തിലെ പടത്തില്‍ മാത്രം കണ്ടു പരിചയമുള്ള ഉമ ടീച്ചറിനെക്കൂറിച്ച് ഒരു നല്ല ഡോക്യുമെന്ററി അല്ലെ ബി.കു ഉണ്ടാക്കിയിരിക്കുന്നത്.നന്നായി, എന്നെങ്കിലും പരിചയപ്പെടന്‍ ഒരു അവസരം ഉണ്ടാവുകയണെന്കില്‍
ഈ വിവരണം പ്രയോജനപ്പെടും.
നല്ല എഴുത്ത് ബിരിയാണി. നമ്മുടെ അരിഗോണിയെപ്പറ്റി ഒന്നും കണ്ടില്ലല്ലോ. അതിനു മറ്റൊരു പോസ്റ്റു പ്രതീക്ഷിക്കാമോ... :)
ഒരു കുന്നു സ്നേഹം...
അതാണ് ഞാന്‍ കാണുന്നത്...
സ്വാതന്ത്ര്യത്തോടെ വഴക്കുണ്ടാക്കാന്‍, പിണങ്ങാന്‍, ഇണങ്ങാന്‍ എല്ലാം എല്ലാം..
എന്റെ സ്വന്തം ചേച്ചി...
എന്റെ അമ്മയുടെ വയറ്റില്‍ പിറക്കാഞ്ഞ എന്റെ സ്വന്തം പെങ്ങള്‍...
എന്റെ ഏറ്റവും വല്യ സുഹൃത്ത്...
ചിലപ്പഴൊക്കെ എന്റെ വഴികാട്ടി...
വാത്സല്യം കൊണ്ട് എന്നെ വീര്‍പ്പുമുട്ടിക്കുന്ന എന്റെ അമ്മയ്ക്ക് തുല്യ...
പ്രതിസന്ധികളില്‍ എന്റെ താങ്ങ്...
എന്റെ ഉമേച്ചി...
ഞാനെന്തൊക്കെയാ എഴുതുക?
ബി.കുട്ടീ, കണ്ണുനനഞ്ഞു. ഈ പോസ്റ്റ് ഉമേച്ചിയുടെ അളവില്ലാത്ത നിസ്വാര്‍ത്ഥമായ സ്നേഹം പോലെ അതി മനോഹരം!
ഒള്ളത് തന്നെ ബിരിയാണിക്കുട്ടി. അമ്മച്ച്യാണേ ലവരു ലങ്ങനെ തന്നെ.
എനിക്കെഴുതാനുള്ളതെല്ലാം നിങ്ങളെല്ലാം കൂടെ എഴുതിക്കളഞ്ഞു. ഇനി ഞാനെന്താ ചെയ്ക.
പുതിയ ഒരു വാരിക:
ദേവരാഗവാരിക.
ദേവവാരിക.
ദേ വരിക
:)
ദേവേട്ടാ, വീക്ക്‍ലി സ്വാഗതം.
ബീക്കുട്ടീ-ഓഫിനു മാഫ്.
ദേവാ, പെട്ടന്ന് ഒപ്പ് വച്ചു പോയ്ക്കോളൂ..
ചില്ലറ വല്ലതും അഡ്ജസ്റ്റ് ചെയ്താല്‍ അടുത്തയാഴ്ച രെയിസ്റ്റരുമായി വൊരു കാണ്‍സ്റ്റബിളിനെ അങ്ങാട്ട് വിടാം.
കയ്യില്‍ ചരടുകെട്ടിയ ഉമേച്ചിയെ, അതിന്റെ പടമെടുത്ത ബിരിയാണിയേയ് ഞാന്‍ കുറ്റക്കാരനല്ല, ഈ വക്കാരിയാണ് ഓഫടിക്കാന്‍ ഓഫര്‍ വയ്ക്കുന്നതു.
ഞാന്‍ മുങ്ങി
chechyamma rocks .. !
ഓഫു ക്ഷമി, ബിരീ.
വക്കാരീ, കുമാറേ,
എന്റെ വീക്കിലി ഒപ്പ് ചൊവ്വാതോറുമല്ലേ. ഇന്ന് ആപ്പീസില്‍ വന്ന് ചുമ്മാ ബ്ലോഗേല്‍ ഒന്നു നോക്കിയപ്പോ ഇതു കണ്ട് വന്നതാണേ. എല്ലാ ചൊവ്വാഴ്ച്ചേം വന്ന് നിറച്ച് ഓഫും കമന്റും ഇട്ട് പോണൊണ്ടേ.
കേഡി ലിസ്റ്റില്‍ പെട്ടവരെ ക്വാണ്‍സ്റ്റബിള്‍ വീട്ടി വന്നു കണ്ടാ അതിനി വിവാദമാകുമോ കുമാറേ?
(പറഞ്ഞപോലെ കണ്ട കാട്ടുവള്ളിയെല്ലാം പിഴുത് അചിന്ത്യേടെ കയ്യില്‍ കെട്ടിയത് ആരപ്പാ? ആദിവാസി ഒറ്റമൂലി ചികിത്സ വശമുള്ള ആരോ ആണല്ലോ?)
ബിരിയാണിക്കുട്ടീ...
ഇങ്ങനെ ഊഷ്മളമായ ഒരു മനസിനെക്കുറീച്ച് എഴുതിയതിനു് നന്ദി. പലപ്പോഴും സ്നേഹമുള്ളവരെ ജന്മനാ ഉള്ള സങ്കോചംകൊണ്ട് നിശബ്ദനായി ദൂരെ നിന്നു് നോക്കാനാണു് ഇഷ്ടം. നിങ്ങളുടെ എഴുത്തിന്റെ ആര്‍ദ്രതയില്‍ വളരെ പരിചയം തോന്നുന്ന ഉമേച്ചിയോടു് എന്തൊക്കെയോ പറയാനുള്ളതുപോലെ.
കുട്ട്യേ, ഉമേച്ചിക്ക് കൊടുത്ത പേര് എത്രയൊ ശരി. ഉമേച്ചി എന്നൊര്‍ക്കുമ്പോല്‍ കുറെ നല്ല feelings ആണ് ഓടി വരാ. ആദ്യം ഏറ്റവും അടുപ്പമുള്ള ആരോ എന്നു തോന്നിപ്പിച്ചു, പിന്നെയത് ആത്മമിത്രമാക്കി, സ്വന്തം വല്യേച്ചിയായി ഇങ്ങനെ നിറഞ്ഞു കവിയുമ്പോള്‍ ഒന്നും പറയാതെ ആ തണലില്‍ നില്‍ക്കാന്‍ തോന്നും, തണലിഷ്ടപ്പെടാത്തോര്‍ക്കു പോലും.
കുട്ടിയത് നന്നായി എഴുതി.
ബികുട്ടീ.. നന്നായി വിവരിച്ചിരിക്കുന്നു. നേരിട്ടു പരിചയമില്ലെങ്കിലും അറിയുന്നവരുടെ വാക്കുകളില്‍ കൂടി അറിയുന്നു ഈ സ്നേഹം. :)
ഇതിട്ട നിമിഷം മുതല്‍ ചെവിയില്‍ പഞ്ഞി വെച്ചു നടക്കാ ഞാന്‍. രാവിലെ മുതല്‍ ചേച്ചി സ്വൈര്യം തന്നിട്ടില്ല ഇത് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞിട്ട്. ഇല്ലെങ്കില്‍ തലയിലൂടെ ഇട്ടു നടക്കാന്‍ ഒരു മുണ്ട് വാങ്ങിക്കൊടുക്കണം ത്രെ. എന്നാ പിന്നെ അത് ചെയ്യാമെന്ന് തീരുമാനിച്ചു ഞാന്‍. :)
പെരിങ്ങുട്ട്സ് :)
മോനെ, ആദി കുഞ്ഞാ, നീ കാരണമാണ് ചേച്ചി എന്നെ ഏറ്റവും ചീത്ത പറഞ്ഞത്. നിന്നെ ഞാന്‍ കാണുന്നുണ്ട്. :)
പാപ്പ്‌സ്, ആ കൈകള്‍ക്കുടമ അന്ത പെമ്പിള താന്‍. സെല്‍ ഫോണ്‍ ക്ലിക്കിയത്.
ഉമേഷ് ചേട്ടാ, :)
ഇഞ്ചിപ്പെണ്ണേ, ഇപ്പൊ നാട്ടിലല്ല. നാട്ടില്‍ വെറും രണ്ടര ദിവസം. എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ പോയത് ചേച്ചിയെ കാണാനാ. സാരി ഒക്കെ വാങ്ങി വെച്ചിട്ടുണ്ട്. ഒന്നിങ്ങോട്ട് വന്നാല്‍ മാത്രം മതി. :)
വക്കാരി മനുഷ്യാ, :)
കുമാര്‍ ചേട്ടാ, ഈ പടത്തിനുള്ള 96 സ്ക്വയര്‍ യാര്‍ഡ് സ്ഥലം തന്നതിന് ഒരുപാട് നന്ദി ട്ടോ. പിന്നെ ഒരു സ്‌മൈലിയും :)
മുസാഫിര്‍: പരിചയപ്പെടേണ്ട ആളാണ്. പറ്റുമെങ്കില്‍ കാണാന്‍ ശ്രമിക്കൂ. :)
കുട്ടപ്പായി: കളസം അധികം കീറാതെ അന്ന് രക്ഷപ്പെട്ടു ല്ലേ? :) അരിഗോണിയെ കണ്ട് ബിരിയാണിയും, ബിരിയാണിയെ കണ്ട് അരിഗോണിയും ചമ്മി നിപ്പല്ലായിരുന്നോ. പിന്നെ എന്താ പറയാ? :)
മുല്ലപ്പൂ :)
കലേഷേട്ടാ :)
ദേവേട്ടാ :) സമയം തെറ്റിച്ചും ഇവിടെ വന്നൂലോ.
ചന്ദ്രേട്ടാ :)
തുളസി :)
വിക്രുവിന് ബൂലോഗത്തിലേക്ക് സ്വാഗതം. ഈ പേരെങ്ങനെ കിട്ടി എന്ന് വെച്ചാല്‍, ഇവിടെ ഹൈദരാബാദില്‍ പാരഡൈസ് എന്നൊരു ഹോട്ടല്‍ ഉണ്ട്. ബിരിയാണിക്ക് ഫേമസ് ആണ്. അവിടെ നിന്ന് ഏറ്റവും കൂടുതല്‍ ബിരിയാണി കഴിക്കുന്ന ആള്‍ക്ക് അവര്‍ എല്ലാ വര്‍ഷവും ബിരിയാണി പട്ടം തന്ന് ആദരിക്കും. കഴിഞ്ഞ വര്‍ഷം അതെനിക്കായിരുന്നു. അങ്ങനെ ഈ പേര് വന്നു :) എന്റെ ഈ പൊട്ടത്തരങ്ങള്‍ ഇഷ്‌ടമാവുന്നു എന്ന് പറഞ്ഞതിന് നിങ്ങക്കൊരു ബിരിയാണി ഫ്രീ.
അനോമണി (നാഗവല്ലീ.. മനോന്മണി എന്നു ഓര്‍മ്മ വരുന്നു) :) ഇവിടെ വന്നതിന് നന്ദി ട്ടോ.
ഡാലി :)
ബിന്ദുട്ടി :)
പുലര്‍ച്ച നാല് മണിക്ക് ഇതെഴുതി തീരുന്നത് വരെ എനിക്ക് കൂട്ടിരുന്ന് കട്ടന്‍ കാപ്പി തിളപ്പിച്ചു തന്ന സാക്ഷിക്കും, പിന്നെ പെരിങ്ങോടനും തുണ്ട് ഭൂമി തന്ന് സഹായിച്ച കുമാറേട്ടനും സ്‌പെഷല്‍ ബിരിയാണി.
നീയല്ലാണ്ട് ഇവളെ പറ്റിയൊക്കെ ഇങ്ങനെ എഴുതുമോ എന്ന് എന്നോട് ചോദിച്ച ഗോപിയേട്ടനെ (വക്കീലദ്ദേഹം) ഉമേച്ചി എങ്ങനെ കൈകാര്യം ചെയ്തു എന്നറിയാന്‍ നാളെ വരെ കാത്തിരിക്കാം. :)
ഞാന്‍ നാട്ടി തിരിച്ചു കാലു കുത്തുന്ന ദിവസം എന്റെ ശവമടക്കു നടത്തും എന്നു പറഞ്ഞാണ് ഉമേച്ചി നടക്കുന്നത് :))
ഇപ്പൊ ദാ അതിന്റെ കൂടെ ഒരാളൂടെ...
ബ്ലോഗേഴ്സിനു ഗൂഗിള്‍ ബോഡിഗാര്‍ഡിനെ കൊടുക്കുമോ എന്തോ... :-?
എന്റെ മൂക്കില്‍ പഞ്ഞിവെയ്ക്കും എന്നും പറഞ്ഞിട്ടുണ്ടു് ആദിത്യാ. നമുക്കൊരു യൂണിയനുണ്ടാക്കാം :-)
ഉമേഷ്ജീ, എനിക്ക് വധഭീഷണി ഓണ്‍ലൈന്‍ ആയിട്ടും കിട്ടി. ഇതാ സാമ്പിള്‍ - ശനിയന്റെ വക.
Shaniyan: ninakku body guard onnum vendi varilla.. ;)
Me: ayyoo
Shaniyan: njaayar ;-)
Me: nee thanne theeriikum alle?
enne kollu
Shaniyan: haha correct!
ആദിക്കുട്ടി
ഒന്നു കൊണ്ടും പേടിക്കണ്ടാ...എല്ലാം ഭംഗിയായി ഞാന്‍ തന്നെ നോക്കി നടത്തിക്കോളാം.. :)
ആദി... ഇനിയെന്തിനാ പേടിക്കുന്നത്? ഇടതു കൈയും വലതുകൈയും ഒപ്പമുണ്ടന്നേ... ;)
ബിരീ.... :)
അപ്പൊ എന്നെ കൊല്ലാനുള്ള ആള്‍ക്കാര്‍ടെ ഒരു നീണ്ട നിര ഉണ്ടല്ലേ ഇവിടെ?
ശവപ്പെട്ടിയിലാക്കാന്‍ ഒരാള്‍. അവിടം വരെ എത്താതെ ഇവിടുന്നേ ഈ ഞായറാഴ്ച തന്നെ തീര്‍ക്കാന്‍ വേറേ ഒരാള്‍. ഇതെല്ല്ലാം ഭംഗിയായി നോക്കി നടത്താന്‍ ഇനിയും ഒരാള്‍. എല്ലാത്തിനും പുറമെ ജനിമൃതികളുടെ സംഗമസ്ഥാനത്തിനും അപ്പുറത്തു നിന്നും ഒരു ബിന്ദുവും :( എന്റെ കാര്യം കട്ട പൊഹ എന്നു പറഞ്ഞാ മതിയല്ലാ...
ഖാതകോം കൃപ്യാ ലൈന്‍ മേം ആജായിയേ!
ഇതിനു മാത്രമൊക്കെ ഞാന്‍ എന്തു തെറ്റു ചെയ്തു? അല്‍പ്പം ഗ്ലാമര്‍ കൂടിപ്പോയതോ? അതോ സാഹിത്യാഭിരുചി കൂടി കുറ(യധികം) നല്ല കഥകള്‍ എഴുതിയതോ?
ആദിയേ.. വേണ്ടായിരുന്നു ഉണ്ണീ... ഞാന്‍ സപ്പോര്‍ടിംഗ് റോളായിരുന്നു ഉദ്ദേശിച്ചത്, എന്നെ നീ വില്ലത്തിയാക്കി. ഇനി ഞാന്‍ എങ്ങനെ ബിരിയാണികുട്ടിയുടെ മുഖത്തു നോക്കും. ?? :)
അതിന് മറ്റാരും ക്യു നിന്ന് ബുദ്ധിമുട്ടണ്ട കേട്ടോ. ഞാന്‍ തനിയെ പോരേ ഇതിനൊക്കെ? ഉമേച്ചി എത്ര തന്നു ഈ പോസ്റ്റ് ഇടാന്‍ എന്ന് നിനക്കറിയണം അല്ലേടാ? ഇബടെ വാടാ.. ഇങ്കട് നീങ്ങി നിക്ക്. ഇപ്പോ പറഞ്ഞു തരാം ട്ടാ.
:)
ബിരിയാണിയേയ്യ്, അപ്പോള്‍ അടുത്ത “പേര്‍സണാലിറ്റി ഓഫ് ദ വീക്ക്” ആരാണ്?
ഞാന്‍ ആയിരിക്കും അല്ലേ? എനിക്കറിയാം.
പോസ്റ്റ് ഒക്കെ എഴ്തിക്കൊളു പക്ഷെ ചിത്രം കൊടുക്കുമ്പോള്‍ ഇങ്ങനെ ആദിവാസിമേളയിലെ കൈ പോലെ കൊടുത്താല്‍ പോരാ.. എന്റെ ഒരു കിടിലന്‍ പടം സുരേഷ് നടരാജനെ കൊണ്ട് എടുപ്പിച്ചത് കയ്യിലുണ്ട്. അതു തരാം.
ബ്ലോഗിലെ ഒരു പോസ്റ്റ് വായിക്കാന്‍ ലേയ്റ്റായതിന് എനിക്ക് ഇത്രേം വിഷമം ഒരിക്കലും തോന്നിയിട്ടില്ല. ഉമേച്ചിയെ അത്രക്കും ഇഷ്ടമായതുകൊണ്ടാകാം.
ബിരിയാണിക്കുട്ട്യേ.. (മണി, വാസന്തിക്കുട്ട്യേന്ന് വിളിക്കണ ട്യൂണീല്‍) ഗംഭീരമായിട്ട് എഴുതിയിരിക്കുന്നൂ ട്ടോ!
ബീക്കൂ,
ജീവിതത്തില്‍ ആദ്യമായി സംസാരിച്ച് രണ്ട് വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ മനസ്സില്‍ വന്നിരുന്നു ആ വ്യക്തിത്വം.
ഉമചേച്ചീ.. എന്റെ വേപ്പിലക്കട്ടി മറന്നോ? :)
ദില്‍ബ്വേ, ഓണത്തിനിടക്ക് വേപ്പിലക്കട്ടിക്കച്ചോടം നടത്തുന്നോ?
ഹഹാഹ്ഹ ;))
ഉമേച്ചിയെ കേട്ടറിവ് മാത്രം! എപ്പോഴെങ്കിലും നേരിട്ടു കാണാന്‍ ഭാഗ്യമുണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു! ഇങ്ങനെയൊരു പോസ്റ്റെഴുതിയതിന് ബിരിയാണിക്ക് നൂറു നന്ദി! വേറൊരുത്തനുമായി എന്തെങ്കിലും ഒരു ധാരണാപിശക് തോന്നിയാല്‍ പിന്നെ ദിവസങ്ങളോളം അവനുമായി ചീത്തവിളി നടത്തുന്ന ഇന്നത്തെ ബൂലോകത്ത് ബിരിയാണിക്കുട്ടിയുടെ ഈ പോസ്റ്റ് വേറിട്ട് നില്‍ക്കുന്നു!
ഓടോ..ബിരിയാണ്യേ..സിംഗപ്പൂര്‍ ഹണിമൂണ്‍ എവിടെ വരെയായി? വരുന്നില്ലേ?
അപ്പോഴീ ഉമേച്ചി എന്നു വിളിക്കപ്പെടുന്ന ആളെയാണ് നമ്മള്‍ അചിന്ത്യാന്നു വിളിക്കുന്നതല്ലേ? ;)
ഇതൊക്കെ ഒന്നുപറഞ്ഞു തരാന്‍ ഹൈദരാബാദി ബിരിയാണി വരേണ്ടിവന്നു.
വയസന്മാര്‍ പോലും വിളിക്കുന്നതുകേട്ട പ്രചോദനം; “ഉമേച്ചീ, പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം”
ബിരിയാണിക്ക് നന്ദിയും ഒരു രാഖിയും.
ഞാനിവടെ 4 പ്രാവശ്യം വന്നു. ഇവളെ ചീത്ത പറയാന്‍. നാലു പ്രാവശ്യോം എന്താ പറേണ്ടേ ന്നറിയാണ്ട് സ്ഥലം വിട്ടു.
എന്നെ നാറ്റിക്കും ന്ന് പറഞ്ഞിരുന്നു. ഇങ്ങന്യാവും ന്ന് ആരാ വിചാരിച്ചെ !ഇപ്പൊ എന്തു പറഞ്ഞാലാ ചളാവാണ്ടിരിക്ക്യാന്നും അറീണില്ല്യാ.
അതേയ് ഇക്കുട്ടി ഒരു കഥ പറഞ്ഞതാ. എത്ര നന്നായിട്ടാ അവള്‍ അത് പറഞ്ഞിരിക്കണേന്ന്ള്ളതാ കാര്യം.സത്യായിട്ടും ഞാനീ പറേണ പോലെള്ള ഒരു വസ്ത്വല്ല. ഉമേശന്മാഷേ , ഒന്നു പറഞ്ഞു കൊടുക്കൂ.
ഈ പെങ്കുട്ടീനെ ഞാനെന്ത പറയാ!
ഒരു കാര്യം സമ്മതിക്കാണ്ടെ വയ്യ.നമ്മടെ അരിങ്ങോടനും ബീക്കുട്ടീം ഡിറ്റക്റ്റീവ് നോവലെഴുതാന്‍ പറ്റ്യെ കോംബിനേഷനാ.ഒരുത്തി ഡാഷ് ഡാഷ് ടീച്ചര്‍ ന്ന് പറഞ്ഞ് വായ അടക്കുമ്പഴക്കും ചങ്ങായി വന്ന് ഉമേച്ചി ഇസ് എ മാങ്ങാത്തൊലീ...ത്രെ. ആഹാ...ആര്‍ക്കും ഒന്നും മനസ്സിലായില്ല്യ.
പിന്നേ...ഇവടെ ചെലോര്‍ക്ക് ഞാന്‍ വെച്ചിട്ട്ണ്ട്. തരാം.
അനിചേട്ടാ...ഡോണ്ടൂ...ഡോണ്ടൂ...
ഉമേഷ്, വക്കാരി,മുസാഫിര്‍ തുടങ്ങിയവര്‍ നാട്ടില്‍ വരുമ്പോ ഇനി വല്ല അമൃതാനന്ദമയി, സായിബാബ മോഡലിലൊരാളേം പ്രതീക്ഷിച്ചിങട്ട് വര്വോ? നിരാശ ഫലം.
എല്ലാര്‍ക്കും സ്നേഹത്തിനു നന്ദി.
എംറ്റീടെ ഭീമനെപ്പോലെം, കുമാറിന്‍റെ ശ്രീജിത്തിനെപ്പോലേം (ഇയ്യോഓഓ...മ്മ്മേഏഏഏ...എന്നെ തല്ലുണൂ)കലാകാരന്‍ /കാരി മനോഹരമാക്ക്യേ ഒരു സൃഷ്ടി! ബീക്കുട്ട്യേ,അതല്ലേ പ്പോ ഞാന്‍. നന്ദി.ഭാവനയിലെന്നെ നല്ലതാക്ക്യേന്.
വാല്‍ക്കഷ്ണം -തന്‍റെ 21ആം ദുരന്തവാര്‍ഷികം ആഘോഷിക്കന്‍ പോവണ ഒരു വക്കീല്‍ ഈ പോസ്റ്റ് വായിച്ചേന് ശേഷം ഇങ്ങനെ പറയണ കേട്ടു-“നല്ല ഭാഷ , നല്ല ശൈലി,മനോഹരമായി എഴുതീരിക്കുണു. പക്ഷെ ആശയദാരിദ്ര്യം വന്നാ എന്തു ചെയ്യും?എന്തും ചെയ്യുമായിരിക്കും!”
സ്നേഹം, സമാധാനം
അതുശരി. കാശ് തന്ന് എന്നെക്കൊണ്ടിതെഴുതിപ്പിച്ചിട്ട് ഇപ്പൊ ഇങ്ങനെയായോ? ഞാനീ പറഞ്ഞതൊക്കെ മുട്ടന്‍ നുണയാട്ടോ നാട്ടുകാരേ....
പാവം ഉമേച്ചി.
ലേഡി മൂര്‍ഖന്‍ പാമ്പിനാണ് ത്രിശൂര്‍ വിളിച്ച് ചായ കൊടുത്ത് വളര്‍ത്തിയതെന്ന് പാവം അറിഞ്ഞില്ല.
ബിരിയാണിയേയ്, ഇപ്പോഴത്തെ റിപ്ലേ വായിച്ചു. ഒരു ക്യാമ്പസിലെ പെണ്‍പിള്ളാരു മുഴുവനും വണ്ടി പിടിച്ച് ഒരു ഗ്യാങ്ങ് ആയി വരും ഹൈദ്രാബാദിലേക്ക്. പിന്നെ ഉള്ള അവസ്ഥ ഊഹിക്കാനാവുന്നുണ്ടോ? അവിടെ കണ്ടതല്ലെ ഉമാമിസ്സിന്റെ പവര്‍. ഉമാമിസ്സിനോടുള്ള സ്നേഹം. ഉമാമിസ്സിന്റെ കാന്തിക ശക്തി.
ഹൊ ഒരു രസവുമുണ്ടാവില്ല, ബിരിയാണികളുടെ ഇടയില്‍ തല്ലുകൊണ്ടു കിടക്കുന്ന കുട്ടിയെ കാണാന്‍.
ഈ വര്‍ഷം ‘പെടപെട‘ എന്നാണല്ലോ കേട്ടത്. പിന്നെ ഒരു പൊടിക്ക് അടങ്ങിക്കൂടേ ചെല്ലാ?
അതേയ് ഉമാ മിസ്സേ, 21ആം വാര്‍ഷികം എവിടെ വച്ചാണ്? മൂന്നു സീറ്റും ആറേഴു പ്ലേറ്റും ബുക്കു ചെയ്തു എന്നു ഒന്നു ഗോപിയേട്ടനോട് പറഞ്ഞേക്കണേ...
ബ്ലോഗേര്‍സിന്റെ വക സഹനശക്തിക്കുള്ള അവാര്‍ഡ് ഞാന്‍ ഇതാ പ്രഖ്യാപിക്കുന്നു, ഗോപിയേട്ടന്.
(ആരാ? എന്താ? അയ്യോ അറിയില്ല, ഞാന്‍ ഈ നാട്ടുകാരനേയല്ല!)
അതേ... ഏതു വിശ്വസിക്കണം? ഒരു തരം... രണ്ടു തരം... മൂന്നു തരം...
കുമാറേ.. വേണ്ടാ... ചോദിക്കാനും പറയാനും ആളുണ്ട് ട്ടോ. :)
നമ്മടാളുകളുടെ സ്‌നേഹം ഒന്നു കൂടി ടെസ്റ്റ് ചെയ്യാന്‍ ഞാന്‍ പറഞ്ഞത് ഏറ്റു ഉമേച്ച്യേ. കുമാറേട്ടനും ആദിയും ഒക്കെ കണ്ടോ ചൂടായത്. അപ്പൊ എല്ലാം ഭദ്രം. ഒന്നും പേടിക്കാനില്ല. :)
ഹോ! അമേരിക്കന്‍ ഐക്യനാടുകള്‍ ഉണര്‍ന്നു അല്ല്ലെ? ആദിത്യന്‍ ഉച്ചയൂണുകഴിക്കാന്‍ ഏതോ നായരു സായിപ്പിന്റെ ചായക്കടയില്‍ പോകുന്നു എന്നു പറഞു.
ബിന്ദു, വിശ്വസിക്കുന്നെങ്കില്‍ ഞാന്‍ പറയുന്നതു വിശ്വസിച്ചാല്‍ മതി. നമുക്കു ബിരിയാണിയെ ഉമേച്ചിയെ കെട്ടിയിട്ടിരുന്ന (കയ്യില്‍) കയര്‍ ഉപയോഗിച്ച് കെട്ടിയിടണം. അല്ലെങ്കില്‍ നാളെ ഓരോരുത്തറേയും കുറിച്ച് പോസ്റ്റ് എഴുതും.
എ? ഇവിടെ എന്താ രണ്ടെണ്ണാം ഉള്ളത്?
ബിരിയാണിക്കുട്ടി എഴുതിയത് പൊളിയാണേന്ന് ഉമേച്ചി പറഞ്ഞതൊ? ബിരിയാണിക്കുട്ടി വളരെ ഹോണസ്റ്റ് ആണെന്ന് എനിക്ക് 100% അറിയാം.. അതെനിക്ക് എക്സ്പീരിയന്‍സ് ഉള്ളതാണ്..
അതുപോലെ എന്റെ കുട്ടി..കെട്ടാന്‍ പോവല്ലെ, എന്തിനാ ഇങ്ങിനെ ഉറക്കമൊളിച്ച് ഇരിക്കണെ..കേട്ടിട്ടില്ലെ ബ്യൂട്ടി സ്ലീപ്പ്..പിന്നെ മേക്കപ്പ് ഇമ്മിണി ചിലാവാക്കേണ്ടി വരൂട്ടൊ :)
ബിരിയാണിക്കുട്ടീ (മൂരാച്ചീന്നു വിളീച്ചോട്ടേ? ;)
ഉമേച്ചിനെ തൊട്ടുകളിച്ചാ അക്കളി തീക്കളി സൂക്ഷിച്ചോ...
ഒരു വിമന്‍സ് കോളേജിനെ മേച്ചു നടക്കുന്ന ഉമേച്ചിനെപ്പറ്റി എന്തേലും പറഞ്ഞാല്‍ ഇവിടെ ചോദിക്കാനും പറയാനും ഒക്കെ ആളിണ്ട്. ഉമേച്ചി, നമ്മക്ക് രണ്ടാള്‍ക്കും കൂടി ബിരിയാണിനെ തല്ലാം... കുമാറേട്ടനെയും കൂട്ടാം (നിങ്ങള്‍ രണ്ടും കൂടി എന്നെ തല്ലുന്നതിനെക്കാള്‍ നല്ലതാണല്ലോ)
പിന്നെ ഇഞ്ചീസ്,
ഈ ബ്യൂട്ടീ നാപ്പ് എന്നു പറയുന്നത് ഉച്ചകഴിഞ്ഞ് ഭക്ഷണശേഷം നടത്തുന്ന ചെറിയ ഉറക്കം അല്ല്ലെ? അതെങ്ങനെ പാതിരായ്ക്കു നടത്തും? ;)
LG പറഞ്ഞതാ കറക്റ്റ്. വാക്കുറപ്പിച്ചു നില്‍ക്കുന്ന ആ കുട്ടി ബിരിയാണിക്കുട്ടി എന്തിനാ ഈ പതിനാറാം പാതിരയ്ക്കും ഉണര്‍ന്നിരുന്നു ബ്ലോഗണേ?
എന്റെ വീട്ടിലും വളര്‍ന്നു വരണുണ്ടേ ഒരു പെണ്ണ്.
ഓര്‍ക്കുമ്പോല്‍ ഒരു നീറ്റലും വേദനയും ഒക്കെ ഉണ്ടേ...
ആദിക്കുട്ടീ
ബ്യൂട്ടി നാപ്പ് അല്ല ബ്യൂട്ടി സ്ലീപ്പ് .എന്തെങ്കിലും ജീവിതത്തില്‍ നന്നായി ചെയ്തിട്ടുണ്ടെങ്കില്‍ അതീ സ്ലീപ്പാണ്..പക്ഷെ ബ്യൂട്ടി ഉണ്ടോന്നൊക്കെ ചോയിച്ചാല്‍ .. :)
ബ്യൂട്ടി സ്ലീപ്പ് 8 മണിക്കൂര്‍ എന്തായാലും എല്ലാവര്‍ക്കും വേണ്ടതാണ്. അതു കുറയുന്നോര്‍ക്ക് പല പല അസുഖങ്ങള്‍ സ്റ്റ്രെസ്സ് കൊണ്ട് മാത്രം തന്നെ ഉണ്ടാവും...
അല്ലെങ്കില്‍ ദേവേട്ടനോട് ചോദിച്ചു നോക്കൂ..എ ഗുഡ് ആന്റ് കമ്പ്ലീറ്റ് റെസ്റ്റ് ഈസ് മോസ്റ്റ് ഇമ്പോര്‍ട്ടന്റ് ദാന്‍ എനി മെഡിസിന്‍..
അതല്ലെ ഞാന്‍ എപ്പോഴും ഈ റെസ്റ്റ് എടുക്കുന്നെ?:)
പ്രത്യേകിച്ച് കെട്ടാന്‍ പോവുന്നോര്‍ക്കും കെട്ടാന്‍ നോക്കുന്നോര്‍ക്കും :) :) കൊള്ളുന്ന എല്ലാര്‍ക്കും കൊള്ളട്ടെ ഈ ഗോള്‍! :)
ഉമേച്ചിയുടെ ആദിവാസി ചരടില്‍ തൊട്ട് ഇവിടെ ഒരു 50 അടിച്ചു.
എന്റെ പേരിലും കിടക്കട്ടെ ഒരു റെക്കോര്‍ഡ്.!
ബിരിയാണിക്കുട്ടിയേ, ഞാന്‍ ഇത്രേം നാള്‍ കോര്‍ട്ടിന് പുറത്തു നിന്നു കളി കാണുകയായിരുന്നു. പോസ്റ്റിങ് വന്നപ്പോ ബൂലോകര് മാലപ്പടക്കം പൊട്ടിച്ച് സ്വീകരിച്ച ഉമേച്ചി സത്യമോ മിഥ്യയോ എന്ന് വണ്ടര്‍ ചെയ്യുകയായിരുന്നു.ഇപ്പോഴാ പിടി കിട്ടിയത് ഉമേച്ചി ആരാണന്ന്`. കണ്‍ഫൂഷ്യന്‍ മാറിയല്ലോ.ഇനി ഒന്ന്`ഉറങ്ങട്ടെ, കുറെ നല്ല സ്വപ്നങ്ങളും കണ്ടോണ്ട്.
വാല്‍ക്കഷ്ണം -തന്‍റെ 21ആം ദുരന്തവാര്‍ഷികം ആഘോഷിക്കന്‍ പോവണ ഒരു വക്കീല്‍ ഈ പോസ്റ്റ് വായിച്ചേന് ശേഷം ഇങ്ങനെ പറയണ കേട്ടു-“നല്ല ഭാഷ , നല്ല ശൈലി, മനോഹരമായി എഴുതീരിക്കുണു. പക്ഷെ ആശയദാരിദ്ര്യം വന്നാ എന്തു ചെയ്യും? എന്തും ചെയ്യുമായിരിക്കും!”
അതിഷ്ടപ്പെട്ടു.
അല്ല ഉമേച്ചിയേ... എന്നാണാ ദിവസം?
ഉമേച്ചീ, എന്നാണാദിവസം?
ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ഡുയറ്റിന്റെ പടം കിട്ടിയാലുടന്‍ പോസ്റ്റുന്നതായിരിക്കും
ഞാന്‍ മുങ്ങി.
ഒരോഫടി: വളയും, കൃശമായ കയ്യും ഒക്കെ ഒന്നുകൂടിക്കണ്ടപ്പോള്‍, മേഘദൂതത്തിലെ തോള്‍വളയൂര്‍ന്നുപോയ യക്ഷനെയാണോര്‍മ്മ വന്നത് (“കനകവലയഭ്രംശ രിക്തപ്രകോഷ്ഠഃ” എന്നോമറ്റോ ഇല്ലേ?) :)
ഒരോഫടി കൂടി: ഈ കൈ കണ്ടപ്പോള്‍ എത്രപേര്‍ക്കു ഇരുമ്പുകൈ മായാവിയെ ഓര്‍മ്മവന്നു? അതിലെത്രപേര്‍ ബാചിലേഴ്സ്? എത്ര വിവാഹിതര്‍?
എനിക്കോര്‍മ്മ വന്നില്ല പാപ്പാനേ. ആ കൈ മലര്‍ന്നിരിക്കുന്നതിനു പകരം കമഴ്ന്നാണു് ഇരുന്നതെങ്കില്‍ ഓര്‍മ്മ വന്നേനേ.
പാപ്പാനീയിടെ “സ്മൃതിമാന്‍” അലങ്കാരത്തിന്റെ (ഒന്നു കണ്ടാല്‍ മറ്റൊന്നു് ഓര്‍മ്മവരുന്നതു്) അസ്ക്യത അല്പം കൂടുതലാണല്ലോ? :)
"മധുരിയ്ക്കുന്ന കുറെ ഭൂതകാല സ്മരണകളുമായി ജീവിയ്ക്കുന്നവന്‍... ജീവിതം ഇവനു മിക്കപ്പോറും ഭൂതകാലത്തിലാണ്..." എന്നൊക്കെ പ്രൊഫൈലില്‍ അടിച്ചുവച്ചിരിക്കുന്നത് വേറെ ആളുകളല്ലേ ഉമേഷേ :-)
ഓഫ് സൈഡ് !!!
:))
ഈ ഏരിയായിലേ ഇല്ലാത്ത എനിക്കിട്ട് ഗോള്‍ അടിക്കുന്നോ? സന്ദര്‍ഭവും സാംഗത്യവും വ്യക്തമാക്കി അര്‍ത്ഥം വിശദമാക്കുക ;)
(രണ്ട് ! കൂടുതല്‍ ഇട്ടത് സന്തോഷ് ക്ഷമിക്കുമായിരിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കുന്നു)
ആവേശം വരുമ്പോള്‍ ഒന്നിനു പകരം രണ്ടും മൂന്നും ! ചിഹ്നങ്ങളിടുന്നത് ഞാന്‍ സഹിക്കും. പക്ഷേ, ആ ചിഹ്നത്തിനു മുമ്പ് ഒരു സ്പേയ്സ് ഇടുന്നത് മാപ്പര്‍ഹിക്കുന്നില്ല. :)
ഓഫ് സൈഡ്! (ശരി)
ഓഫ് സൈഡ്!!! (അനാവശ്യം)
ഓഫ് സൈഡ് !!! (തെറ്റ്)
യേത്?
ഇത്രേം ചെറിയ ഒരു ‘!’ അത്രേം വലിയ ഒരു ‘ഡ’-ടെ സൈഡില്‍ പറ്റിയിരുന്നാല്‍ കയ്യാലപ്പുറത്ത് ഓന്തിരിക്കുന്നതുപോലെയായതു കൊണ്ട് ആരേലും കാണാതെ പോയാലോ എന്നു വിചാരിച്ചാണ് ഒരു സ്പേസ് കൊടുത്തത് ;)
മാഫി ;)
ബീക്കുട്ടീടെ ഈ പോസ്റ്റ് നാട്ടിലുള്ളപ്പോ തന്നെ വായിച്ചിരുന്നു.
ഇപ്പൊ വീണ്ടും വായിക്കുമ്പോള്‍ ചീതുവിനേയും അഞ്ജനയേയും വീണ്ടും ഓര്‍മ്മ വരുന്നു.
ഉമേച്ചിക്ക് സ്വീഡിഷ് അക്കാഡമിയുമായി ഒരു കണക്ഷനുണ്ട്. കാരണം ഒര്‍ഹാന്‍ പാമുകിന്
ഈ വര്‍ഷത്തെ നോബല്‍ പ്രൈസ് കിട്ടുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തിന്റെ
ഒരു നോവല്‍ സമ്മാനിച്ചിരുന്നു.
സ്നേഹത്തിന്‍റെ നിറകുടമാണുമേച്ചി.അതെ തുളുമ്പാത്ത നിറകുടം.
This is the first time I am reading such a touching experience in a blog... About a wonderful person with a heart of Gold... Entha parayuka, a aalinodu thanne ishtam thonnippokunna vidhathil ulla vivaranam... valare nalla post.
Post a Comment