എം.എന്‍ പാലൂരിന്റെ ‘ഉഷസ്സ്’ എന്ന കവിത.
ചമ്മലും സഭാകമ്പവും മൂലം ഇടാതെ വെച്ചത് രണ്ടും കല്പിച്ചങ്ങട് പോസ്റ്റുന്നു. ആര്‍ക്കെങ്കിലും വല്ലതും പറയാനുണ്ടെങ്കില്‍ സാങ്കേതികവിദഗ്ദരെ നേരിട്ട് വിളിച്ച് പറയാന്‍ അപേക്ഷ. അവര്‍ രണ്ടും മാത്രമാണ് ഇതിനുത്തരവാദികള്‍.
ആദിത്യന് പ്രത്യേക ഇടി കൊടുക്കണേ കുറച്ചു നേരം മെനക്കെട്ടിരുന്ന് ഇത് പോസ്റ്റാക്കാന്‍ ഹെല്‍പ്പിയതിന്. :) ഇതിന്റെ തുടക്കത്തില്‍ ഒരു ചേട്ടന്‍ എന്തോ പറയുന്നുണ്ട്. അതെങ്ങനെ വന്നു എന്നറിയില്ല.
41 comments:
അങ്ങനെ ഒരു ഗാനകോകിലം കൂടി മറനീക്കിപ്പുറത്തു വന്നിരിക്കുന്നു.
നന്നായിരിക്കുന്നു ബീക്കൂ...
ഇനിയും ഇടയ്ക്കിടക്ക് ഇടണേ പാട്ട്.
ബ്ലോഗ് ഡിലീറ്റ് ചെയ്യുന്ന അന്ന് ഞാനും ഒരു പാട്ട് പാടീട്ടേ പോകൂ. എല്ലാവര്‍ക്കും ഉള്ള ശിക്ഷയാ അത്.
ബിരിക്കുട്ടീ, നാളെയേ കേള്‍ക്കൂ. എന്തായാലും അടിപൊളി ആവും. പിന്നെന്താ.
ഒന്നു തിരുത്തിക്കോട്ടേ... പാട്ടല്ല കവിത ആണെന്നും പറഞ്ഞ് ബീക്കുട്ടി ഓണ്‍ലൈന്‍ ആയി ചീത്ത വിളിച്ചു.
പിന്നെ ബ്ലോഗിലെ വാനമ്പാടി എന്നു വിളിക്കാനും പറഞ്ഞു. ഒരു നല്ല കാര്യത്തിനല്ലേ, വിളിച്ചേക്കാം. :)
ശ്ശൊ! എന്റെ കുട്ടിയേ...കവിതാന്ന് കേക്കുമ്പൊ 100 മീറ്റേര്‍സ് ഓടാറുണ്ടെങ്കിലും ഇതു മൊത്തം ഞാന്‍ കേട്ടു...അത്രക്കും നല്ല ശബ്ദം..കമ്പ്ലീറ്റ് എന്റെ ഇമേജറിയില്‍ ഈ കവിത കൈ വെച്ചു...
ഇപ്പൊ സ്കൂട്ടീന്ന് പിടഞ്ഞ് വീണ കുട്ടിയല്ല...ഒരു തുളസിക്കതിര്‍ ചൂടി ചന്ദനം തൊട്ട് നിക്കുന്ന കുട്ടീനെയാണ് ഓര്‍മ്മ വരുന്നെ...ബിരിയാണീന്ന് വിളിക്കാന്‍ തോന്നണില്ല്യ.....അത്രയും നൈസ്... ഞാന്‍ ഫ്ലാറ്റായി...
ആദ്യം എന്തോ പറഞ്ഞ ചേട്ടായി ആദിക്കുട്ടിയാണൊ..നൈസ് കേട്ടൊ.
നല്‍ ശ്ബ്ദ് (കട: വക്കാരി)
അപ്പൊ അതാണല്ലെ ആദിക്കിന്നലെ വൈകിട്ട് പിന്മൊഴിയില്‍ ഒരു അബദ്ധം പിണഞ്ഞെ :) :)
ബിക്കൂ... നല്ല സ്വരം, നല്ല ആലാപനം. :) പിന്നെ ഇവിടുത്തെ കുഴപ്പം ആണോ എന്നറിയില്ല, സൌണ്ട് മാക്സിമത്തില്‍ ഇട്ടപ്പോഴാണ് കേള്‍ക്കാന്‍ പറ്റിയത്.
സു, സുവിനും ഡിലീറ്റൊമാനിയ പിടിച്ചോ? ഈയിടെ എപ്പോഴും എനിക്കും ഡിലീറ്റണം എന്നു പറയുന്നു.;)ഈ താരയാണ് എല്ലാരേയും ...
നന്നായിരിക്കുന്നു.
കേട്ടിരിക്കും
ആശംസകള്‍
അല്പം കൂടി ഭാവം ആവാം അല്ലേ
കേള്‍ക്കനുള്ള സാമഗ്രികളൊന്നും നമ്മുടെ കുന്ത്രാണ്ടത്തിലില്ല. അതു കൊണ്ട് കേട്ടില്ല. കേള്‍ക്കാത്ത ഗാനത്തിന് മാധുര്യം കൂടുമെന്നല്ലേ..
അതുകൊണ്ട് തന്നെ അസ്സലായിരിക്കുന്നു...
എനിക്കും ഇഷ്ടപ്പെട്ടു ബിരീ
ഹതുപറ, ഇങ്ങനെയൊരു കണ്ഠമുണ്ടായിട്ടാണോ മണ്ടീ പണ്ടു കഷ്ടപ്പെട്ടിരുന്നു വരികള്‍ അടിച്ചു കൂട്ടിയത്.
ഇത്ര നല്ല സ്വരമുണ്ടായിട്ട് ഇത്ര പതുങ്ങി ആലപിക്കേണ്ടിയിരുന്നില്ല.
അടുത്തത് അല്പം ഉച്ചത്തിലായാല്‍ ഒരു ബിരിയാണി ഫ്രീ.
വേണമെങ്കില്‍ ഉമേഷ്ജീ ഫ്രീയായി ട്രെയിനിംഗ് തരും :)
ബിരീ,
വളരെ നന്നായിട്ടുണ്ട് കേട്ടോ! പ്രത്യേകിച്ച് നല്ല സ്വരം! ഈണം ഇനിയും നന്നാക്കാം.
‘ഉഷസ്സ്’ എന്റെയും പ്രിയപ്പെട്ട കവിതയാണ്. വാ തുറക്കാന്‍ താപ്പു കിട്ടിയാല്‍ ആദ്യം വരിക ഇതാണ്. പ്രീഡിഗ്രീയ്ക്കു പഠിക്കാനുമുണ്ടായിരുന്നു. ചു.ചു.(ഡോ.ചുമ്മാര്‍ ചൂണ്ടല്‍) എന്നെക്കൊണ്ടു പാടിച്ചുകേട്ട് സഹിച്ചിരിക്കാറുണ്ടായിരുന്നു...
“ഇരുട്ടെങ്ങുപോയെ-ങ്ങുപോയ് പായയെല്ലാം ചുരുട്ടുന്നു ചുറ്റും വെളിച്ചം വെളിച്ചം!
വെളിച്ചം ചുരത്തുന്നൂ, പശുക്കുട്ടികള്‍, ഓരോന്നനുഷ്ടിച്ചിടുന്നൂ നരന്‍,
തിന്നു വീര്‍ക്കാന്‍, കുടിക്കാന്‍,
രമിക്കാന്‍, മരിക്കാനൊടുക്കം!“
നല്ലൊരുണര്‍ത്തുപാട്ടായി ഇതെനിക്ക്! നന്ദി!
പിന്നെ പിന്നെ ഈ വിശ്വേട്ടന്‍ ചുമ്മാ പുളു അടിക്കുവാ..കവിത പാടാനൊക്കെ അറിയാമെന്ന് പറഞ്ഞ്.... :-)
അല്ലെങ്കില്‍ ഒരു കവിത റികോഡ് ചെയ്തു ഇട്ടെ..നോക്കട്ടെ.. അ..എന്നിട്ട് ഇങ്ങിനെ പുളുവടിച്ചാല്‍ മതി...:-)
ബീക്കൂ, അസ്സലായിരിക്കുന്നു. അല്പം കൂടി ഭാവത്തില്‍ , അല്പം കൂടി സ്വരമുയര്‍ത്തി പാടൂ.
ഇനിയും പോരട്ടെ, നല്ല കവിതകള്‍.എല്ലാ ഭാവുകങ്ങളും.
കുടിയഗഡിയുടെ അഭിപ്രായം തന്നെ എനിക്കും. കുറച്ചും കൂടി ഉറക്കെ ആകാം. പിന്നെ നല്ല ശബ്ദമാണ് കെട്ടോ.. :)
ബിക്കൂ, ഞാന്‍ ഫ്ലാറ്റേ ഫ്ലാറ്റ്.
എത്ര നല്ല ശബ്ദം.
കേട്ടിട്ടു മതിയായില്ല. പലതവണ കേട്ടു.
രണ്ടു ഫ്രെണ്ട്സിനെം വിളിച്ചു കേള്‍പ്പിച്ചു.
പോസ്റ്റില്‍ കണ്ട ആളെ അല്ല, പാട്ടില്‍ കേട്ടത്.
നിശബ്ദതയുടെ ബാക്ക്ഗ്രൌണ്ടില്‍ പാട്ട് മാത്രം . അസ്വാദനം കൂടുന്നു.
നന്നായിട്ടുണ്ട്.. എനിക്കും ഇഷ്ടപ്പെട്ടു :)
നല്ലസ്വരം.. നല്ല ആലാപനം..
ശ്ശൊ... എന്റെ പി.സി. യില്‍ ഇവന്‍ പാടുന്നില്ല... വൈകുന്നെരം വരെ ക്ഷമിക്കാന്‍ പറ്റുന്നുമില്ല.. ഈ ഗമന്റുകള്‍ കാണുമ്പൊള്‍..
എനിക്കു മേല.. എന്റീശ്വരന്‍ മാരെ ഒരു വഴി കാണിച്ചു തരണെ... ഇതൊന്നു കേള്‍ക്കാന്‍....
നന്നായിരിക്കുന്നു ബീക്കൂ. കുറച്ചുകൂടി ഉറക്കെ പാടാമായിരുന്നു
ബിരിയാണിചേച്ചീ,
ഓഫീസ് പി.സി യില്‍ പാട്ട് കേള്‍ക്കാന്‍ ഒരു വകുപ്പുമില്ല. :-(
പിന്നെ കേട്ടിട്ട് കമന്റാം. ഈ പരിപാടി കൊള്ളാം ട്ടോ. :)
ബിരിയാണിയാണു താരം.
ഇനിയും കയ്യില്‍ എന്തൊക്കെ ബാക്കിയുണ്ട്? ഇതു കേട്ട് ഞങ്ങള്‍ ആകെ കോള്‍മയിര്‍കൊണ്ടിരിക്കുവാ. (ഈ പറഞ്ഞതില്‍ തെറ്റൊന്നും ഇല്ലെല്ലൊ അല്ലെ?)
പോരട്ടങ്ങനെ പോരട്ടെ ഒരോന്നായി പോരട്ടെ...
“ഒരു നിരുപദ്രവ ജീവി”.പ്രൊഫൈലില്‍ നിന്നും അത് മാറ്റേന്ദി വരും :D
ബീക്കുട്ടി പാടീ, ബീക്കുട്ടി പാടീ എന്ന് രാവിലെ മുതല്‍ കാണാന്‍ തുടങ്ങിയതാ. പക്ഷേ എന്തു ചെയ്യാം. ആപ്പീസിലെ ഒരു മലയാളിയുടെ കുറവ് ഞാന്‍ തീര്‍ത്തുകൊടുത്തതിന്റെ ഫലങ്ങള്‍ പാവം ഇവിടുത്തുകാര്‍ അനുഭവിച്ച് തീര്‍ന്നില്ല. അതുകൊണ്ട് ഒരു മലയാളം പാട്ടുകൂടി അവര്‍ക്കിട്ടുകൊടുത്താല്‍ ചിലപ്പോള്‍ ചില കുറവുകള്‍ നാളെ മുതല്‍ കാണാനും മതി.
അതുകൊണ്ട് വീട്ടില്‍ പോയി കേള്‍ക്കണം. എന്തായാലും ഇരുപത്തൊന്നു പേര്‍ക്കും ഒരേ അഭിപ്രായമാണെങ്കില്‍ പിന്നെ അപ്പീലില്ല. അപ്പോപ്പിന്നെ ഇത്രേം നാളും ഇതൊക്കെയെന്തുകൊണ്ട് പുറത്തെടുത്തില്ല എന്നൊരു ചോദ്യം.
ബീക്കുട്ടീയേയ് നന്നായിട്ടുണ്ട്.
നല്ല ശബ്ദം.
കണ്ട്രോള്‍ ചെയ്തു ആലപിച്ചിട്ടുണ്ട്.
പേടിച്ച് പേടിച്ച് പാടുകയാണോ എന്ന് എനിക്കാദ്യം തോന്നി.
ആദ്യമായതു കൊണ്ടാ.
അടുത്ത തവണ ശരിയായിക്കോളും ഈ പേടി.
(ശബ്ദം തീരെക്കുറവ് അത് എന്റെ കുഴപ്പമാറ്റിരിക്കും)
നന്നായിരിക്കുന്നു.കവിതയുടെ ആല്‍മാവു് ഉള്‍ക്കൊന്ണ്ടുകൊന്ണ്ടു് ആലപിച്ചിരിക്കുന്നു.
രാജാവു്.
കേട്ടു....
ഹെന്റമ്മൊ... കിടിലന്‍...!
സൊഫ്റ്റ് വെയറിന്റെ നേട്ടം കൈരളിയുടെ നഷ്ടം ആവതിരിക്കട്ടെ...എന്നു ആത്മാര്‍ത്ഥ്മായി പ്രാര്‍ത്ഥിക്കുന്നു...!
ഒരായിരം പൂച്ചെണ്ടുകള്‍....!
ബീക്കുട്ടിയേ, കേട്ടുകൊണ്ട് തന്നെ കമന്റുന്നു. ഉഗ്രന്‍. വളരെ നന്നായിരിക്കുന്നു. പാടി പാടി വരുമ്പോള്‍ ആത്മവിശ്വാസം കൂടിക്കൂടി വരുന്നത് ഫീല്‍ ചെയ്യാന്‍ പറ്റുന്നു. നല്ല ശബ്‌ദമാണല്ലോ.
വെയ്ക്കാനുള്ള സാമ്പാറു പോലും വെക്കാതെ വീട്ടില്‍ വന്നു കയറി ആദ്യം ചെയ്യുന്നത് ഈ പാട്ടു കേള്‍ക്കലാണ് :)
ദോ ആ ബീക്കുട്ടി പോലും പാടിയെന്ന അര്‍ത്ഥാപത്തിയാവുമോ എന്നോര്‍ത്തു. പക്ഷേ ബീക്കുട്ടി പാടുന്നപോലെ പാടെഡാ എന്ന (അതേത് അലങ്കാരമാണെന്ന് ഉമേഷ്‌ജിയോട് ചോദിക്കണം) എന്ന് എന്നെ പാട്ടുകാരനാക്കാന്‍ ആത്‌മാര്‍ത്ഥമായി (പാവം) ആരെങ്കിലും ശ്രമിച്ചാല്‍ അയാള്‍ ചിലപ്പോള്‍ പറയുന്ന സ്റ്റൈലായി.
വളരെ നന്നായിരിക്കുന്നു. ഇനിയും പോരട്ടെ. ആശംസകള്‍.
ഇഞ്ചീം ആദീം പറഞ്ഞതൊക്കെ എത്ര ശരി. ഇനി ആ “ബി’യില്‍ തുടങ്ങണപേര്‍ ഈ കൊച്ചിനെ വിളിക്കാന്‍ തോന്നണില്ല ഈ ആലാപനം കേട്ടുകഴിഞ്ഞപ്പോള്‍. തല്‍ക്കാലത്തേക്ക് ആദി പറഞ്ഞതുപോലെ വാനമ്പാടി എന്നോ, ചുരുക്കി “വാനൂ” എന്നോ മറ്റോ വിളിക്കാം...
ഈശ്വരാ എനിക്കു ചമ്മല്‍ ഇപ്പഴും തീര്‍ന്നില്ല. വക്കാരി മാഷ് പറഞ്ഞ പോലെ, ഇങ്ങനെ പ്രതികരിച്ചവരേ നിങ്ങള്‍ ചെയ്തത് എന്താണെന്ന് നിങ്ങളറിയുന്നില്ല. ഹി..ഹി..ഹി..ആരും പേടിക്കണ്ട. ഇതൊരു ശീലമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പരീക്ഷണത്തോടെ നിര്‍ത്തി.
ആദീ, നിനക്കുള്ളതിന്റെ ലിസ്റ്റ് ഇങ്ങനെ കൂടിക്കൂടി എവിടെ എത്തുമോ ആവോ.
സു ചേച്ചി, ഭാഗ്യവതി. ഇനി കേള്‍ക്കും വേണ്ട.
ഇഞ്ചികൊച്ചേ, ബിരിയാണീന്ന് തന്നെ വിളിച്ചാ മതി. തുളസിക്കതിര്‍, ചന്ദനക്കുറി, ബെസ്റ്റ്!
ബിന്ദു :) സൌണ്ടിന്റെ പ്രശ്നം പലരും പറഞ്ഞു. :(
സുനില്‍, നന്ദി ട്ടോ. :)
മോളൂട്ടീ, ഇനി അതിന്റെ കുറവേ ഉള്ളു. എന്നെ എന്റെ സഹമുറിയത്തി റൂമില്‍ നിന്ന് എപ്പോ പുറത്താക്കി എന്ന് ചോദിച്ചാല്‍ മതി.
അഞ്ചല്‍സ് :)
പെരിങ്ങ്സ് , ഇഷ്ട്ടപെടാതെ എവിടെ പോകാന്‍. ബിരിയാണിയല്ലേ ആലപിച്ചത്. :)
മഞ്ചിത്തേട്ടാ, “നൊന്തു പെറ്റ സ്‌നേഹത്തിന്റെ” ഏഴയലത്ത് വരുമോ ഇതൊക്കെ.
വിശ്വേട്ടന്റെ ഈ കമന്റിന് ഒരുപാട് നന്ദി. ഇഞ്ചിയുടെ വെല്ലുവിളി കണ്ടല്ലോ ല്ലേ? ;)
കുടിയന്‍സ്, താങ്കളും, ഉമേഷേട്ടനും മഞ്ചിത്ത് ചേട്ടനും ഒക്കെയാണ് ഈ സാഹസം എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്. ‘സഫലമീ യാത്ര‘ വന്ന അന്നു മുതലുള്ള ഒരു മോഹമായിരുന്നു. താങ്ക്സ് ട്ടോ.
കുട്ടപ്പായ്, ശബ്ദം ഇവിടെ ഉറക്കെ കേള്‍ക്കുന്നുണ്ട്. എന്താ പ്രശ്നം ആവോ. പിന്നെ എന്റെ വിറയല്‍ കാരണം ഉയരുന്നുമില്ല എന്നത് വേറെ കാര്യം. :) താങ്ക്സ് ട്ടോ.
മുല്ലേ, എനിക്കു വയ്യ. ഇത്രക്കു വേണമായിരുന്നോ. നന്ദി. :)
ആറാറ് മുപ്പത്താറേ നന്ദി.
ഇത്തിരി വെട്ടം, നന്ദി.
മിടുക്കാ, :) മിടുക്കന്‍ ആക്ച്വലി ആരാ മിടുക്കാ? മിടുക്കനെ വേറെ എവിടെയും അങ്ങനെ കാണുന്നില്ലല്ലോ. പിന്നെ സ്വന്തം ബ്ലോഗില്‍ കമന്റ് എന്താ അനുവദിക്കാത്തേ?
സഹയാത്രികന് നന്ദി. :)
ദില്‍ബൂ, ഇവരൊക്കെ ചുമ്മാ പറയുന്നതാ. നീയാ നേരം ഒരു ബിരിയാണി വാങ്ങി അടിക്കാന്‍ നോക്ക്.
ഒബീ, താരം! എന്നെയങ്ങ് കൊല്ല്. :)
തുളസി :) തുളസിയെങ്കിലും സത്യം തുറന്നു പറഞ്ഞൂലോ.
കുമാറേട്ടന്‍ സി.ഐ.ഡി കണ്ടു പിടിച്ചു! :)പേടി കുറച്ചുണ്ടായിരുന്നു.
രാജാവേ, അടിയന്‍ ധന്യയായി. :)
താരേ നന്ദി. ഭദ്ര! ശരിക്കുള്ള പേര് അതിന്റെയൊക്കെ അടുത്തു കൂടി പോകുന്ന ഒരു ഭയങ്കര പേര് തന്നെ. :)ബിന്ദൂട്ടി - സോറി- ബിന്ദേച്ചീ, ഇനി താര അങ്ങനെ ഒന്നും ചെയ്യില്ല. വെറുതെ വഴക്കു പറയല്ലേ.
വക്കാരീ, സാമ്പാറായിരുന്നു ഭേദം എന്നല്ലേ മനസ്സില്‍ വിചാരിച്ചത്? സത്യം പറ. ;) താങ്ക്സ് ഗഡി.
പാപ്പാനേ, നന്ദി. പിന്നെ “വാനു”. ദെന്ത് പേരാ ഇത്. ബിക്കു തന്നെ ശേല്. :)
പിന്നെ സാക്ഷി ചേട്ടന്‍ ഇവിടെ വെറുതെ ഒരു നന്ദി പറയാന്‍ പറഞ്ഞിട്ടുണ്ട്. ദേ പറഞ്ഞു ട്ടോ.
ഭദ്രേടെ അടുത്തുള്ള പേരെന്ന് പറയുമ്പൊ ഭദ്രകാളീന്ന് വല്ലോം ആണൊ എന്റെ തുളസിക്കുട്ടിയെ? :-)
(pls note: No Gods were harmed during this commenting process)
ഇപ്പോഴാണിത് കേട്ടത്.
ബിരിയാണിക്കുട്ടി ഒരു സംഭവം ആണ് അപ്പോള്!
നമിച്ചു പെങ്ങളേ.. നമിച്ചൂ.
സൂപ്പര്‍ എന്ന് പറഞ്ഞാല്‍ സൂപ്പര്
വിശാലേട്ടാ
ഞാന്‍ ഇങ്ങിനെ വിചാരിക്കുവായിരുന്നു.. അപ്പൊ വിശാലേട്ടന്‍ ഒരു കൊടകരപുരാണം ഇതുപോലെ വായിച്ച് ഒന്ന് ഇടൊ? എനിക്ക് തോന്നണെ, വിശാലേട്ടന്‍ എഴുതുന്നത് വായിക്കണേക്കാളും രസം അത് കേക്കുമ്പൊ ഉണ്ടായിരിക്കും എന്നാണ്.. ഒന്ന് ട്രൈ മാടി പ്ലീസ്..
ആദിപ്പെണ്ണിനോട് എല്ലാ ഹെല്പും ചോദിച്ചോളൂ.. :-).ഞാനിപ്പോഴാണ് ശ്രദ്ധിച്ചെ, ആദീന്റെ കുതിരക്കും ഒക്കെ ചെരിവാണല്ലൊ...
inji penne...
ivar poottaan poova thre..
ennodu eneettolaan paranju..
appo bye..
pariganikkam..
tks
അതേയ്, ശ്വാസത്തിന്റെ അര്‍ത്ഥം നാട്ടുകാരോടു മുഴുവന്‍ ചോദിച്ചു നടന്നവര്‍ ചുപ്പ് രഹോ!!
ഹഹഹഹ്ഹഹ
ഒന്നു രണ്ട് ആഴ്ചത്തേക്കുള്ളതായി :))
എന്താണിത്ര ചിരിക്കാനെക്കൊണ്ട്?
അറിവില്ലാത്തെ കാര്യങ്ങള്‍ ചോദിച്ച് പഠിക്കണമെന്നാണ് ഉമേഷേട്ടന്‍ ഇന്ന് ശ്ലോകം എഴുതിയേക്കണെ..അല്ലാണ്ട് ജ്വാലികള് ചെയ്യാന്‍ മാത്രമുള്ളാ പഠിപ്പ് പോരാന്ന് കേട്ടോ കൊരങ്ങന്‍ ചെക്കാാാാ!!!!
നമ്മള് സെറ്റാണെ..ഇല്ലെങ്കില്‍ തുളസി എനിക്ക് ആദി ഏടുത്ത ഫോട്ടോസ് അയച്ചതെല്ലാം ഞാന്‍ പബ്ലിക്ക് ആക്കും... ജാഗ്രതൈ!
ആക്ച്വലി ഞാന്‍ മിടുക്കന്‍ അല്ല.. മിടുമിടുക്കന്‍ ആണു. :)
ബ്ലൊഗ് എന്ന പ്രതിഭാസത്തെ കുറിച്ചു ഞാന്‍ അറിഞ്ഞിട്ട് ഉദ്ദെശം, 2-3 ആഴ്ച മാത്രം.. വിശാല മനസ്കന്റെ കൊടകര പുരാണം ഒരു സുഹ്രുത്ത് പി.ഡി.എഫില്‍ അയച്ചു തന്നതാണു എന്നെ ഈ വിശാലമായ ലോകത്തിലേക്കു ആനയിച്ചത്.. ഇവിടെ വന്നു നൊക്കിയപ്പൊളല്ലെ.. വിശാല മനസ്കന്‍ മറ്റൊരു എം.ടി ആണെന്ന് മനസിലായത്... അദ്ദെഹത്തെ ഒക്കെ കമന്റാന്‍ ഒരു ഉള്‍ ഭയം തോന്നി.. അവിടെ നിന്നും എന്റെ മാതള സുഹ്രുത്ത് കാണിച്ചു തന്ന ലിങ്കുകള്‍ വഴിയാണു.. നാട്ടിലേല്‍ക്കു തിരിച്ചു പോകാന്‍ ഇഷ്ടപെടാത്ത ഈ ബിരിയാണിയുടെ ലൊകത്തേക്കു വന്നത്.. എന്തൊ കമന്റാം എന്ന് ഒരാത്മവിശ്വാസം തൊന്നി..
എന്റെ ബ്ലൊഗ്.. അതൊരു പരീക്ഷ്ണം ആണു.. മലയാളം കൂട്ടി എഴുതുന്നതു മുതല്‍.. കമന്റിക്കാതിരിക്കാന്‍ അതില്‍ ഞാന്‍ ഒന്നും ചെയ്തില്ല.. ബി.കുട്ടി പറഞ്ഞപ്പൊളാണു ഇനി അതില്‍ വല്ല സങ്കേതിക പ്രശ്നവും ഉണ്ടൊ.. എന്നു നൊക്കുന്നത്...
ബൊറന്‍ ആയതിനാല്‍ ആരും കമന്റിയില്ല എന്നു കരുതി വിഷമിച്ചിരിക്കുകയായിരുന്നു.. :(
എല്ലാ ബ്ലൊഗുകളും വായിക്കാനും എല്ലാരെയും പ്രത്യെകം പ്രത്യെകം അവരവരുടെ ബ്ലൊഗുകളില്‍ ചെന്നു കാണാനു സമയവും സന്ദര്‍ഭവും ധാരാളം ഉണ്ടാക്കന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കാം...
.. ഞാന്‍ ബ്ലൊഗിലെ സാങ്കെതിക വിഷയങ്ങളില്‍ കൈ വച്ചിട്ടുണ്ട്.. ഇനി എല്ലാര്‍ക്കും കമന്റാം എന്നു കരുതുന്നു..
:)
THOZHUTHU CHIYECHI.....NAMICHU JHAN...UGRAN ENNU PARYUNNATHU SHERIKKUM KURAVAYI POOVUM..
chechi oru sambhavam thanneya...
paduga, postuka,vechundakkuka, thinnuka, uranguka engine avathe..chechiyude vivahathinu shesham puthiya jeevathacharya...
punyam kittum chiyechi ee jathi rangil...padi postiyaaal
പെട്ടെന്ന് ഓടിവന്നിട്ട് ഒരാശംസ നല്‍കാം ഈ ദിവസം എന്നു വിചാരിച്ചപ്പോ എവിടെയാണതു വേണ്ടത് എന്നൊരു കന്‍ഫൂശം!
വേറെ എവിടെയെങ്കിലും ആള്‍ക്കൂട്ടം ഉണ്ടോ എന്നു നോക്കട്ടെ!
ഹായ്! ഒരു ശൂഷിസാമ്പാറിന്റെ മണം!
വണ്ടി ടോക്കിയോവിലേക്കു വിടൂ ഡ്രൈവറേ...
ഇല്ല ബിരിയാണിക്കുട്ടീ, എനിക്കെവിടെയും പോവാനാവില്ല!
ഇവിടെ ഈ ഉഷസ്സിന്നു കീഴില്‍...
ഈ കവിതയും കേട്ട്,
അതേറ്റുപാടി,
ഞാനിവിടെ ഇരിക്കും...
പ്രാര്‍ത്ഥനയോടെ,
അഭിനന്ദനപ്പൂച്ചെണ്ടുകളോടെ,
ആശംസകളോടെ,
നിങ്ങള്‍ രണ്ടുപേരും ഒന്നായി തിരിച്ചുവരുവോളം
സുന്ദരമായ ഈയൊരു ഉഷസ്സു മാത്രം ഓര്‍ത്തുകൊണ്ട് ഞാനിരിക്കും...
സൌഭാഗ്യം... സൌമാംഗല്യം.. സൌരസ്യം!
bahouth khoob hai biryani jhi...
please post some more good poems,,,
from ONV and ohters
hi
Post a Comment