Friday, December 14, 2007

പുതിയ ബോസ്

പണ്ട് സ്മിതയായിരുന്നു യു.എസ് ടൈമിംഗില്‍ ജോലി ചെയ്തിരുന്നത്. ഇപ്പൊ ഞാനും. എന്ത് ചെയ്യാനാ? എന്റെ പുതിയ ബോസ് യു.എസ് ടൈമിലാ ജോലി.

നവംബര്‍ 24-നാണ് പുതിയ അദ്ദേഹം ജോയിന്‍ ചെയ്തത്. ആളിത്രേം സ്ട്രിക്റ്റ് ആയിരിക്കും എന്ന് വിചാരിച്ചില്ല. കൃത്യമായി അര മണിക്കൂര്‍ കൂടുമ്പോള്‍ അലാറം വെച്ച പോലെ തുടങ്ങും.. പെപ്പരപ്പേ.. :) എന്താ ചെയ്യാ.. എന്റെ ഹൃദയത്തിന്റെ ഒരു കൊച്ചു തുണ്ടായിപ്പോയില്ലേ.. എവിടെ നിന്നാണോ എനിക്കിത്രയും ക്ഷമയും സ്നേഹവും ഒക്കെ വന്നത്‌.

അമ്മയെന്ന വേര്‍ഷന്റെ പ്രത്യേക ഫീച്ചേര്‍സ് ഇതൊക്കെയാണെന്ന് ഇപ്പഴല്ലേ മനസ്സിലാവുന്നത്‌.

15 comments:

ബിന്ദു said...

അമ്പട കള്ളചെക്കാ... ഒരു കുഞ്ഞുമ്മ. :)

മിടുക്കന്‍ said...

അമ്പമ്പട വിരുതാ..!
അമ്മേ കൊണ്ട് ഇക്ഷ, ഇണ്ണ, ഇച്ഛ, ഇഞ ഒക്കെ വരപ്പിക്കണം..!

മിടുമിടുക്കനായി വരണം...!
വരും..!

Inji Pennu said...
This comment has been removed by the author.
Inji Pennu said...

ഉമ്മ്മാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍
ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍
ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍
ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍
ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍
ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍
ാ! കുഞ്ഞുണ്ണിക്കല്ല ആ അമ്മ്യ്ക്ക്...
കുഞ്ഞുണ്ണികള്‍ക്കെന്തോരാ കിട്ടണേ. അമ്മയ്ക്ക് ആരെങ്കിലും കൊക്കണ്ടേ? ഉമ്മ്മ്മാ‍ാ‍ാ‍ാ

neermathalam said...

haaaaaaaiiii...
kollalo...:)...

ആഷ | Asha said...

പുതിയ ബോസിനെ ഇപ്പോ കാണാട്ടോ.

അഗ്രജന്‍ said...

ബോസ് പറയുന്നതനുസരിച്ചെല്ലാം നടന്നേക്കണം കേട്ടോ :)

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...
മോന്‍ മിടുക്കനായ് വളരട്ടെ...

ശ്രീജിത്ത്‌ കെ said...

ബോസ് അമ്മയപ്പോലെ തന്നെ ആണല്ലോ. മുടി ഒന്നും ഇല്ലല്ലോ.

വേണ്ട വേണ്ട, ചീത്ത പറയണ്ട. ഞാന്‍ കുറച്ച് മുന്‍പ് നന്നായി. ഇനി പറയൂല.

പേരിട്ടോ പൈതലിന്‍? സാലഡ് എന്നിട്ടാലോ?

ഞാന്‍ നന്നാവൂല, അല്ലേ. എന്നാല്‍ പിന്നെ അതങ്ങ് നടക്കട്ടെ, ചീത്ത വിളി.

Vanaja said...

ഡോണ്ട് വറി,
എന്റേതു രണ്ടും ഇങനെ തന്നാരുന്നു..
എന്നാ പകലുണ്ടോ ഉറക്കം ,അതുമില്ല.

എടാ കള്ള ചെക്കാ.. കിടന്നുറങിക്കോണം

ബിരിയാണീ കുട്ടി, (ഇനിയെങ്കിലും ഈ കുട്ടി മാറ്റരുതോ‍)ഡോണ്ട് വറി.. ഒരു രണ്ടു കൊല്ലം കഴിയുമ്പോ ശരിയാവും. ട്ടോ

അഫ്ഗാര്‍ (afgaar) said...

ബിരിയാണിക്കുട്ടിയ്ക്കു ക്രിസ്തുമസ് ആശംസകള്‍!

മുസാഫിര്‍ said...

കാണാന്‍ വൈകി.അങ്ങനെ ബീക്കുട്ടി ബീയൂമ്മയായി അല്ലേ .ആശംസകള്‍.

Satheesh Haripad said...

ബീക്കുട്ടിയുടെ കൊച്ചു ബോസിന് ഒരു പൊന്നുമ്മ....
മോന്‍ വളര്‍ന്ന് വലിയ ആളായി, അമ്മയേക്കാള്‍ നല്ലൊരു ബ്ലോഗ്ഗര്‍ ആയിത്തീരട്ടേയെന്ന് ആശംസിക്കുന്നു.

സാക്ഷി said...

achoda.. vaikippoyi. ippozha kanunne. kunjumonu umma.

കൊച്ചുത്രേസ്യ said...

അപ്പോ ഇതാണല്ലേ ബിരിയാണിവാവ...എന്റെ വകയായി ചക്കരയുമ്മേം പഞ്ചാരയുമ്മേം ഓരോ ടീസ്പൂണ്‍ വീതം :-)

G.manu said...

kaanan vaiki
aaSamsakaL